ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'എന്നെ വളർത്തിയത് അമ്മൂമ്മ', കുട്ടിക്കാലത്തെ ചിത്രങ്ങളുമായി പ്രിയങ്ക ചോപ്ര

അച്ഛനും അമ്മയും പഠനവും മെഡിക്കല്‍ കരിയറുമായി തിരക്കിലായിരുന്ന സമയത്ത് എന്നെ വളര്‍ത്തിയത് നാനിയാണ്

സമകാലിക മലയാളം ഡെസ്ക്

മ്മൂമ്മയെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര. കുട്ടിക്കാലത്തെ അപൂർവ ചിത്രങ്ങൾക്കൊപ്പമാണ് താരത്തിന്റെ കുറിപ്പ്. ആറാം വയസിൽ അമ്മൂമ്മയുടെ ജന്മദിനം ആഘോഷിച്ചപ്പോൾ എടുത്ത ചിത്രങ്ങളാണ് പ്രിയങ്ക പങ്കുവച്ചത്. തന്നെ വളർത്തിയത് നാനിയായിരുന്നെന്നും ഇപ്പോൾ നാനിയെ മിസ് ചെയ്യുന്നുണ്ടെന്നുമാണ് താരം കുറിച്ചത്. 

'നാനിയുടെ പിറന്നാള്‍ ആഘോഷം. അച്ഛനും അമ്മയും പഠനവും മെഡിക്കല്‍ കരിയറുമായി തിരക്കിലായിരുന്ന സമയത്ത് എന്നെ വളര്‍ത്തിയത് നാനിയാണ്. എന്റെ വളര്‍ച്ചയില്‍ അവര്‍ക്ക് വലിയ പങ്കുണ്ട്. എന്റെ ജീവിതം മാതൃതുല്യരായ നിരവധി പേരെക്കൊണ്ട് സമ്പന്നമാണ്. അത് എന്റെ ഭാഗ്യമാണ്. എല്ലാവരോടും എനിക്ക് നന്ദിയുണ്ട്. എന്നും മിസ് ചെയ്യുന്നു നാനി- പ്രിയങ്ക കുറിച്ചു. അമ്മൂമ്മയ്ക്കും അമ്മ മധു ചോപ്രയ്ക്കും കസിന്‍ പ്രിയം മധുരിനുമൊപ്പം ഇരിക്കുന്ന പ്രിയങ്കയെയാണ് ചിത്രത്തില്‍ കാണുന്നത്.

നടി പ്രിയങ്ക ചോപ്രയ്‍ക്കും ഭര്‍ത്താവ് നിക് ജോനാസിനും അടുത്തിടെ വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞ് പിറന്നിരുന്നു. കുഞ്ഞ് ജനിച്ച കാര്യം പ്രിയങ്ക ചോപ്ര തന്നെയാണ് അറിയിച്ചത്. കുഞ്ഞ് ജനിച്ചതിനു പിന്നാലെ കുറച്ചു നാൾ താരം സോഷ്യൽ മീഡിയയിൽ നിന്നുൾപ്പടെ മാറി നിന്നിരുന്നു. എന്നാൽ കുഞ്ഞിനെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ താരം പങ്കുവച്ചിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT