സിറ്റഡൽ ട്രെയിലറിൽ നിന്ന് 
Entertainment

സൂപ്പർ ആക്ഷനുമായി പ്രിയങ്ക ചോപ്ര; സിറ്റഡല്‍ ട്രെയിലർ പുറത്ത്

ആമസോണ്‍ പ്രൈം വീഡിയോയിലാണ് സീരീസ് ഏപ്രില്‍ 28 മുതല്‍ സ്‍ട്രീം ചെയ്യുക

സമകാലിക മലയാളം ഡെസ്ക്

പ്രിയങ്ക ചോപ്ര പ്രധാന വേഷത്തിൽ എത്തുന്ന ഹോളിവുഡ് സീരീസ് 'സിറ്റഡല്‍' ട്രെയിലർ പുറത്ത്. ആക്ഷൻ സ്പൈ ത്രില്ലർ വിഭാ​ഗത്തിൽ പെടുന്ന സീരീസ് വൻ ആക്ഷനുമായാണ് എത്തുന്നത്. റിച്ചാൽഡ് മാഡനാണ് പ്രിയങ്കയ്ക്കൊപ്പം പ്രധാന വേഷത്തിൽ എത്തുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് സീരീസ് ഏപ്രില്‍ 28 മുതല്‍ സ്‍ട്രീം ചെയ്യുക. മെയ് 26 വരെ ആഴ്‍ചതോറും ഒരു എപ്പിസോഡ് വീതവും പുറത്തിറങ്ങും.

സിറ്റഡൽ എന്ന സ്വതന്ത്ര ആഗോള ചാര ഏജൻസിയുടെ ഏജന്റിന്റെ റോളിലാണ് പ്രിയങ്ക ചോപ്ര എത്തുന്നത്. നാദിയ സിൻ എന്നാണ് പ്രിയങ്കയുടെ കഥാപാത്രത്തിന്റെ പേര്. സിറ്റാഡലിന്റെ തകർച്ചയോടെ ഇവരുടെ ഓർമകൾ മറച്ചുകളഞ്ഞതോടെ സാധാരണ ജീവിതം ജീവിക്കുന്ന ഇവർ പുതിയ ദൗത്യത്തിലേക്ക് തിരിച്ചെത്തുകയാണ്. മേസൺ കെയ്‌ൻ എന്ന ഏജന്റായാണ് റിച്ചാൽഡ് മാഡൻ എത്തുന്നത്. സിരീസിൽ സ്റ്റാൻലി ടുച്ചിയും ലെസ്ലി മാൻവില്ലെയും അഭിനയിക്കുന്നു. ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും സിറ്റഡൽ ലഭ്യമാകും.

 ഹോളിവുഡ് സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റൂസോ ബ്രദേഴ്‍സാണ് ചിത്രത്തിന്റെ നിർമാതാക്കൾ. വമ്പൻ ആക്ഷനോടെയാണ് ചിത്രം എത്തുക എന്നാണ് ട്രെയിലർ നൽകുന്ന സൂചന. സ്റ്റാൻലി ടുച്ചി ബെർണാഡ് ഓർലിക്ക് ആയും, ലെസ്ലി മാൻവില്ലെ ഡാലിയ ആർച്ചറായും, ഓസി ഇഖിലെ കാർട്ടർ സ്പെൻസായും, ആഷ്‌ലീ കമ്മിംഗ്‍സ് എബി കോൺറോയായും, റോളണ്ട് മുള്ളർ ആൻഡേഴ്‌സ് സിൽയും ഡേവിക് സിൽയും ആയും, കയോലിൻ സ്പ്രിംഗാൽ ഹെൻഡ്രിക്സ് കോൺറോയായും, ഇതിൽ അഭിനയിക്കുന്നു. ഇവരെ കൂടാതെ വലിയ ഒരു താരനിര തന്നെ ഇതിൽ ഉണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിഡിജെഎസിന്റെ സീറ്റുകളില്‍ സവര്‍ണര്‍ വോട്ട് ചെയ്തില്ല, മുന്നണി മാറ്റം ആലോചിക്കുന്നു; മൂന്നാം പിണറായി സര്‍ക്കാര്‍ വരും'

സിനിമാ പ്രമോഷനായി വിദേശത്ത് പോകണമെന്ന് ദിലീപ്; പാസ്‌പോര്‍ട്ട് വിട്ടു നല്‍കും

1,28,490 രൂപ വില, ഗ്ലാമര്‍ ലുക്കില്‍ പുതുക്കിയ പള്‍സര്‍ 220എഫ് വിപണിയില്‍; അറിയാം വിശദാംശങ്ങള്‍

'അമ്മയാകാന്‍ ഏറെ ആഗ്രഹിച്ചു, ഇപ്പോഴും സങ്കടപ്പെട്ട് കരയും'; ജുവല്‍ മേരി

ഒരു ദിവസം കയ്യിൽ ഉണ്ടോ? എങ്കിൽ ഈ രാജ്യം കണ്ടുതീർക്കാം

SCROLL FOR NEXT