സംഭവം നടന്നത് 2006ൽ 
Entertainment

'അവർ കടന്നു കയറിയത്, പൊലീസിനെ കുറ്റം പറയാനാകില്ല': അന്വേഷണം അനാവശ്യമെന്ന് 'മഞ്ഞുമ്മൽ ബോയ്സ്' സംവിധായകൻ

18 വർഷത്തിനു ശേഷം പ്രഖ്യാപിച്ച അന്വേഷണം അനാവശ്യമാണ് എന്നാണ് ചിദംബരം പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ഞ്ഞുമ്മൽ ബോയ്സ് വൻ വിജയമായി മാറിയതിനു പിന്നാലെ അന്ന് നടന്ന പൊലീസ് അതിക്രമത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്നാട് പൊലീസ്. എന്നാൽ 18 വർഷത്തിനു ശേഷം പ്രഖ്യാപിച്ച അന്വേഷണം അനാവശ്യമാണ് എന്നാണ് സംവിധായകൻ പറയുന്നത്. നിയന്ത്രണമുള്ള പ്രദേശത്തേക്ക് അവർ കടന്നു കയറിയതാണെന്നും പൂർണമായി പൊലീസിനെ കുറ്റം പറയാനാവില്ല എന്നുമാണ് ചിദംബരം പറഞ്ഞത്.

ആ പ്രദേശത്തേക്ക് അവര്‍ കടന്നു കയറിയതാണ്. പൊലീസുകാരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കൊലപാതകവും കൊലപാതക ശ്രമവും ആത്മഹത്യയുമെല്ലാം നടക്കുന്ന സ്ഥലമാണ് അത്. അതൊരു തെരഞ്ഞെടുപ്പ് സമയം കൂടിയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് പൊലീസുകാരെല്ലാം തിരക്കിലായിരുന്നു. പൂര്‍ണമായി പൊലീസിനെ കുറ്റംപറയാനാവില്ല.- ചിദംബരം പറഞ്ഞു.

പൊലീസുകാർക്കെതിരെ അന്വേഷണം വേണ്ടെ‌ന്നാണ് മ‍ഞ്ഞുമ്മൽ ടീമും പറയുന്നത്. അന്നത്തെ പൊലീസുകാരെല്ലാം വിരമിച്ച് വിശ്രമ ജീവിതത്തിലാകും. ഞങ്ങൾ ഇപ്പോൾ ലോകം അറിയപ്പെടുന്ന നിലയിലായി. ഏറെ സന്തോഷത്തിൽ നിൽക്കുന്ന സമയത്ത് അവർ വേദനിക്കണമെന്ന് ആ​ഗ്രഹിക്കുന്നത് ശരിയല്ലെന്നാണ് അവരുടെ നിലപാട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2006ൽ മഞ്ഞുമ്മലിൽ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോയ സുഹൃത്തുക്കളെക്കുറിച്ചാണ് ചിത്രത്തിൽ പറയുന്നത്. ഗുണ കേവിൽ അകപ്പെട്ട സുഹൃത്തിനെ രക്ഷിക്കണം എന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ച സുഹൃത്തുക്കളെ പൊലീസ് മർദിക്കുന്നത് സിനിമയിലുണ്ട്. ഇത് യഥാർത്ഥത്തിൽ നടന്ന സംഭവമാണെന്ന് പിന്നീട് ഇവർ വെളിപ്പെടുത്തിയിരുന്നു. സുഹൃത്തിനെ ​ഗുണ കേവിൽ തള്ളിയിട്ട് കൊലപ്പെടുത്തി എന്നാരോപിച്ചായിരുന്നു മർദനം. ഇതിനെതിരെയാണ് തമിഴ്നാട് കോൺ​ഗ്രസ് നേതാവായ നിലമ്പൂർ സ്വദേശി ഷിജു എബ്രഹാം പരാതിയുമായി രം​ഗത്തെത്തിയത്. അന്ന് പൊലീസ് നടത്തിയ പീഡനത്തിന് പത്തിലൊന്നുപോലും ചിത്രത്തിൽ കാണിച്ചിട്ടില്ലെന്നാണ് ഷിജു എബ്രഹാം പരാതിയിൽ വ്യക്തമാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജയില്‍ ഡിഐജിക്കെതിരായ കൈക്കൂലിക്കേസ്: കൊടി സുനിയടക്കം 12 തടവുകാര്‍ പണം നല്‍കി, എം കെ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യും

എസ്ഐആർ: പൂരിപ്പിച്ച ഫോം നൽകാൻ ഇന്നുകൂടി അവസരം; പുറത്തായത് 24.95 ലക്ഷം

'സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം': എഐ ചിത്രങ്ങള്‍ക്കെതിരെ നടി നിവേദ തോമസ്

കൈക്കൂലിക്കേസിൽ കുടുങ്ങി ജയിൽ ഡിഐജി, രാഹുലിന് നിർണായകം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ആണവ ബില്‍ ലോക്‌സഭ പാസ്സാക്കി; പ്രതിപക്ഷ ഭേദഗതികള്‍ തള്ളി

SCROLL FOR NEXT