ലിസ്റ്റിൻ സ്റ്റീഫനും കുടുംബവും/ ഫെയ്സ്ബുക്ക് 
Entertainment

'നിന്നേക്കാൾ മികച്ച ഒരുത്തിയെ എനിക്കും എന്നേക്കാൾ മികച്ച ഒരുത്തനെ നിനക്കും കിട്ടിയേനെ'

ഫോട്ടോ എടുക്കുമ്പോൾ ചിരിക്കുകയാണെന്ന് തോന്നുമെങ്കിലും മനസിൽ കരയുകയാണെന്നാണ് ലിസ്റ്റിൻ കുറിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ സൂപ്പർഹിറ്റ് നിർമാതാക്കളിൽ ഒരാളാണ് ലിസ്റ്റിൻ സ്റ്റീഫൻ. സിനിമകളുടെ പ്രമോഷനിടെ ലിസ്റ്റിൻ നടത്തുന്ന കൗണ്ടറുകൾ മലയാളികളെ ചിരിപ്പിക്കാറുണ്ട്. ഇപ്പോൾ തന്റെ വിവാഹവാർഷിക ദിനത്തിൽ ഭാര്യയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് ലിസ്റ്റിൻ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഫോട്ടോ എടുക്കുമ്പോൾ ചിരിക്കുകയാണെന്ന് തോന്നുമെങ്കിലും മനസിൽ കരയുകയാണെന്നാണ് ലിസ്റ്റിൻ കുറിക്കുന്നത്. 

‘മനസ്സിൽ കരയുകയാണെന്നും ഫോട്ടോ എടുക്കുമ്പോൾ ചിരിക്കുകയാണെന്നും തോന്നാം. നിന്നെക്കാൾ മികച്ച ഒരുത്തിയെ എനിക്കും എന്നേക്കാൾ മികച്ച ഒരുത്തനെ എന്തായാലും നിനക്കും കിട്ടിയേനെ എന്ന് മനസ്സിലും ഉച്ചത്തിലും എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ടാകും? എന്തായാലും ഇപ്പോൾ എട്ട് വർഷം, ഓർക്കാനൂടെ വയ്യ, പക്ഷേ ഓർത്തേ പറ്റൂ. അതാണ് ജീവിതം, അതാണ് കുടുംബജീവിതം. ഇപ്പോൾ ഞാൻ, നീ, ഐസക്, ഇസബൽ. എന്റെ ഭാര്യ ബെനിറ്റയ്ക്ക് ഹൃദയം നിറഞ്ഞ സ്നേഹത്തോടെ വിവാഹവാർഷിക ആശംസകൾ നേരുന്നു.- ലിസ്റ്റിൻ സ്റ്റീഫൻ കുറിച്ചു. 

2015ലാണ് ബെനീറ്റയും ലിസ്റ്റിനും വിവാഹിതരാവുന്നത്. ഇരുവർക്കും രണ്ട് മക്കളാണ്. 2011ൽ ട്രീഫിക്കിലൂടെയാണ് ലിസ്റ്റിൻ നിർമാതാവാകുന്നത്. തമിഴ്, ഹിന്ദി ഭാഷകളിലും സിനിമകൾ ചെയ്തു. നിവിൻ പോളി നായകനായി എത്തുന്ന ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ റിലീസിനു തയാറെടുക്കുകയാണ്. ഓണം റിലീസായി ഓഗസ്റ്റ് 25ന് തിയറ്ററുകളിലെത്തും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

SCROLL FOR NEXT