Aswanth Kok, The Secret of Kalinga വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'അഭിനേതാക്കളെ അപമാനിച്ചു'; അശ്വന്ത് കോക്കിനെതിരെ പരാതി നൽകി 'സീക്രട്ട് ഓഫ് കലിം​ഗ' സിനിമയുടെ നിർമാതാവ്

തൃശൂർ വരന്തരപ്പിള്ളി പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കൊച്ചി: യൂട്യൂബറും സിനിമാ റിവ്യൂവറുമായ അശ്വന്ത് കോക്കിനെതിരെ പരാതി നൽകി 'സീക്രട്ട് ഓഫ് കലിം​ഗ' സിനിമയുടെ നിർമാതാവ് കെ എ ബഷീർ. തൃശൂർ വരന്തരപ്പിള്ളി പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്.

സിനിമ റിലീസായ ദിവസം രാത്രി അശ്വന്ത് കോക്ക് പുറത്തിറക്കിയ വിഡിയോയിൽ അഭിനേതാക്കളെ അപമാനിക്കുന്ന പരാമർശമുള്ളതായും സിനിമയുടെ കഥ പൂർണമായും വെളിപ്പെടുത്തുന്ന റിവ്യൂ മൂലം സിനിമയുടെ തിയറ്റർ സാധ്യതകൾ നഷ്ടമായതായും സംവിധായകൻ സനീഷ് ഉണ്ണികൃഷ്ണനും കെ എ ബഷീറും പറഞ്ഞു.

ധ്യാൻ ശ്രീനിവാസൻ, അൽതാഫ് സലിം, റിയാസ് ഖാൻ നിതിൻ പരമേശ്വർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മാളവിക മേനോൻ, ഉല്ലാസ് പന്തളം, മറീന മൈക്കിൾ, അൻവർ ഷെരീഫ്, ആദിർഷ, ഗൗരി നന്ദ, ലക്ഷ്മി നന്ദൻ തുടങ്ങിയവരും മറ്റു വേഷങ്ങളിൽ എത്തുന്നു.

പുരാതന കലിംഗ രാജ്യത്തിന്റെ അവശിഷ്ടങ്ങളുള്ള ഒരു കോളജ് കാംപസും, അവിടുത്തെ കാട്ടിലുള്ള ഒരു പഴയ കിണറിനെയും ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുൻപുള്ള ആത്മാവ്, പുറത്തുവരുമ്പോൾ ഉണ്ടാകുന്ന രസകരവും അമ്പരപ്പിക്കുന്നതുമായ സംഭവങ്ങളാണ് സിനിമ പറയുന്നത്. ജിഷ്ണു എം ആര്യനും സനീഷ് ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Producer of the movie The Secret of Kalinga files complaint against Ashwant Kok.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിന് ആശ്വാസം; ഡോ. റീനയുടെ സ്ഥലംമാറ്റം ശരിവച്ച് ഹൈക്കോടതി

മാനസിക സമ്മർദം കുറയ്ക്കാൻ ലാവെൻഡറിന്റെ സു​ഗന്ധം; വീട്ടിൽ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നെറ്റ് ഇല്ലേ? പ്രശ്നമില്ല; ഇനി കോളജിൽ അധ്യാപകരാകാം, യുജിസിയുടെ പുതിയ തീരുമാനം

കട്ടിങ് ബോർഡിലെ ദുർ​ഗന്ധം മുതൽ ടാപ്പുകളിലെ കറകൾ വരെ; ഉപ്പും നാരങ്ങയും ചേർത്തുള്ള ക്ലീനിങ് ടിപ്സ്

ഇനി പത്മഭൂഷൺ മമ്മൂട്ടി; വാപ്പച്ചിയ്ക്ക് കയ്യടിച്ച് ദുൽഖർ സൽമാൻ