'എന്റെ ചേട്ടച്ചൻ മൊമന്റ്'; മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളുമായി വിന്ദുജ

'പവിത്രം' സിനിമയിലെ ഡയലോ​ഗുകളും ​ഗാനങ്ങളുമൊക്കെ നിരവധി പേർ കമന്റ് ബോക്സിൽ പങ്കുവച്ചിട്ടുണ്ട്.
Mohanlal, Vindhuja Menon
Mohanlal, Vindhuja Menonഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

'പവിത്രം' സിനിമയിലെ ചേട്ടച്ചനെയും മീനാക്ഷിയെയും അത്ര വേ​ഗമൊന്നും മലയാളികൾ മറക്കാനിടയില്ല. ടി കെ രാജീവ് കുമാറിന്റെ സംവിധാനത്തിൽ 1994 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ചേട്ടച്ചനായി മോഹൻലാലെത്തിയപ്പോൾ മീനാക്ഷിയായി എത്തിയത് വിന്ദുജ മേനോൻ ആയിരുന്നു.

വർഷങ്ങൾക്ക് ശേഷവും ആ സ്നേഹബന്ധം അതുപോലെ കാത്തുസൂക്ഷിക്കുന്ന മോഹൻലാലിന്റെയും വിന്ദുജ മേനോന്റെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മോഹൻലാലിനൊപ്പം നിൽക്കുന്ന മനോഹരമായ ചിത്രങ്ങൾ വിന്ദുജ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

'എന്റെ ചേട്ടച്ചൻ മൊമന്റ്' എന്ന മനോഹരമായ അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. താരസം​ഘടനയായ 'അമ്മ'യുടെ ജനറൽ ബോ‍ഡി മീറ്റിങ്ങിനിടെ എടുത്ത ചിത്രങ്ങളാണ് വിന്ദുജ പങ്കുവച്ചിരിക്കുന്നത്. 'പവിത്രം' സിനിമയിലെ ഡയലോ​ഗുകളും ​ഗാനങ്ങളുമൊക്കെ നിരവധി പേർ കമന്റ് ബോക്സിൽ പങ്കുവച്ചിട്ടുണ്ട്.

മോഹൻലാലിനും വിന്ദുജയ്ക്കുമൊപ്പം ശോഭന, തിലകൻ, ശ്രീവിദ്യ, കെപിഎസ്‌സി ലളിത തുടങ്ങിയവരും പവിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ശരത് ആണ് ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത്. സന്തോഷ് ശിവനായിരുന്നു ഛായാ​ഗ്രഹണം. ചിത്രത്തിലെ പാട്ടുകളും ഹിറ്റായി മാറിയിരുന്നു.

Mohanlal, Vindhuja Menon
'സലിം കുമാറിനെ പോലെ ഒരുപാട് പേരുണ്ടിവിടെ; പ്രതിമ ഉണ്ടാക്കിയതു കൊണ്ട് ഭാവിതലമുറയ്ക്ക് എന്ത് ​ഗുണം ?', കമൽ പറയുന്നു
Mohanlal, Vindhuja Menon
'ആ തുണിയിട്ട അവള്‍ക്ക് അത് തന്നെ വേണം'; എങ്ങനെ ഇങ്ങനെ ചിന്തിക്കാനാകുന്നു? തുറന്നടിച്ച് സാനിയ
Mohanlal, Vindhuja Menon
'ബ്ലോക്ക്ബസ്റ്റർ മാത്രമല്ല ഇത്തവണ ദേശീയ അവാർഡ് കൂടി ഉറപ്പിച്ചോ!'; 'ഈത്ത'യിൽ ഞെട്ടിച്ച് ശ്രദ്ധ കപൂർ, ടീസർ
Summary

Vindhuja Menon share a cute pic with Mohanlal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com