ഷാനവാസ് നരണിപ്പുഴ, ഷാനവാസിന്റെ ആ​ദ്യ സ്ക്രിപ്റ്റ് അദ്ദേഹത്തിന്റെ ഭാര്യയും മകനും ചേർന്ന് വിജയ് ബാബുവിന് കൈമാറുന്നു/ ഫേയ്സ്ബുക്ക് 
Entertainment

'ഷാനവാസിന്റെ ഭാര്യയിൽ നിന്ന് 'സല്‍മ'യെ വാങ്ങി', വിടപറഞ്ഞ സുഹൃത്തിന്റെ ആദ്യ തിരക്കഥ സിനിമയാക്കാൻ വിജയ് ബാബു

ഷാനവാസിന്റെ അടുപ്പമുള്ളവർ ഒന്നിച്ച ഒരു പരിപാടിയിൽ വച്ച് അദ്ദേഹത്തിന്റെ ഭാര്യ അസു ഷാനവാസും മകനും ചേർന്നാണ് തിരക്കഥ വിജയ് ബാബുവിന് കൈമാറിയത്.

Author : സമകാലിക മലയാളം ഡെസ്ക്

സൂഫിയും സുജാതയും റിലീസ് ചെയ്ത് അധികം വൈകാതെയാണ് ചിത്രത്തിന്റെ സംവിധായകൻ നരണിപ്പുഴ ഷാനവാസ് വിടപറയുന്നത്. ഇപ്പോൾ അദ്ദേഹത്തിന്റെ ആദ്യ തിരക്കഥ സിനിമയാക്കാൻ ഒരുങ്ങുകയാണ് നിർമാതാവ് വിജയ് ബാബു. ഷാനവാസിന്റെ അടുപ്പമുള്ളവർ ഒന്നിച്ച ഒരു പരിപാടിയിൽ വച്ച് അദ്ദേഹത്തിന്റെ ഭാര്യ അസു ഷാനവാസും മകനും ചേർന്നാണ് തിരക്കഥ വിജയ് ബാബുവിന് കൈമാറിയത്. ഫേയ്സ്ബുക്കിലൂടെ വിജയ് ബാബു തന്നെയാണ് വിവരം ആരാധകരെ അറിയിച്ചത്. 

"ഷാനവാസുമായി അടുപ്പമുണ്ടായിരുന്ന ഞങ്ങൾ കുറിച്ചുപേർ ഞാനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചേർന്ന് സംഘടിപ്പിച്ച പരിപാടിക്കായി കൊച്ചിയിൽ ഒത്തുകൂടി.  എന്‍റെ അഭ്യര്‍ഥന പ്രകാരം ഷാനവാസിന്‍റെ ആദ്യ തിരക്കഥ 'സല്‍മ' അദ്ദേഹത്തിന്‍റെ ഭാര്യ അസു ഷാനവാസ് എനിക്കു കൈമാറി. സല്‍മ സിനിമയാക്കാനുള്ള എല്ലാ ശ്രമങ്ങളും എന്‍റെ ഭാഗത്തുനിന്നുണ്ടാവും. ലാഭത്തിന്‍റെ ഒരു വിഹിതം ഷാനവാസിന്‍റെ കുടുംബത്തിനു നല്‍കും. അദ്ദേഹത്തിന്‍റെ ആത്മാവിന് ശാന്തി നേരുന്നു", വിജയ് ബാബു കുറിച്ചു.

ഇത് കൂടാതെ വിജയ് ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് ഷാനവാസിന്‍റെ പേരില്‍ ഷോര്‍ട്ട് ഫിലിം സംവിധായകര്‍ക്കായി ഒരു അവാര്‍ഡ് ഏര്‍പ്പെടുത്താനും തീരുമാനിച്ചു. അഞ്ച് മിനിറ്റില്‍ കൂടാത്ത ഹ്രസ്വചിത്രങ്ങളാണ് മത്സരത്തിനായി അയക്കേണ്ടത്. തെരഞ്ഞെടുക്കുന്ന ഹ്രസ്വചിത്രങ്ങള്‍ ഫ്രൈഡേ ഫിലിം ഹൗസിന്‍റെ യുട്യൂബ് ചാനലിലൂടെ പ്രദര്‍ശിപ്പിക്കും. മികച്ച ഹ്രസ്വചിത്രത്തിന്‍റെ സംവിധായകന് നരണിപ്പുഴ ഷാനവാസ് അവാര്‍ഡിനൊപ്പം ഫ്രൈഡേ ഫിലിം ഹൗസിനു മുന്നില്‍ ഒരു ഫീച്ചര്‍ ഫിലിമിന്‍റെ തിരക്കഥ അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കും.

ഷാനവാസുമായി അടുത്ത ബന്ധമുണ്ടായിരുന്ന വ്യക്തിയാണ് വിജയ് ബാബു. സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ നിർമാതാവും അദ്ദേഹമായിരുന്നു. കരി എന്ന ചിത്രവും ഷാനവാസ് ഒരുക്കിയിട്ടുണ്ട്. പുതിയ ചിത്രത്തിന്റെ വർക്കുകൾക്കിടയിലാണ് അപ്രതീക്ഷിതമായി അദ്ദേഹം വിടപറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

ആറ് സ്പീഡ് ഗിയര്‍ ബോക്‌സ്, സ്‌പോര്‍ട്‌സ് ഷിഫ്റ്റര്‍, അഞ്ച് ഇഞ്ച് കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേ; പള്‍സര്‍ എന്‍250 എസ്എസ് ഉടന്‍ വിപണിയില്‍

Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ

ജപ്തിക്കെത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞ് ഭീഷണിപ്പെടുത്തി; നജീബ് കാന്തപുരം എംഎൽഎക്കെതിരെ കേസ്

എന്നും എപ്പോഴും തലൈവർ ഫാൻ; 'ജയിലർ 2' ഫസ്റ്റ് ഷോ കാണാൻ ധനുഷ്, മക്കൾക്കൊപ്പമെത്തി ഐശ്വര്യയും