ചിത്രം: ഫേസ്ബുക്ക് 
Entertainment

പുലിമുരുകൻ ടീം വീണ്ടും ഒന്നിക്കുന്നു; 'ലക്കി സിങ്' ആയി മോഹൻലാൽ; ‘മോൺസ്റ്റർ’ ഫസ്റ്റ്ലുക്ക് പോസ്റ്റർ  

ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പുലിമുരുകന് ശേഷം മോഹൻലാൽ നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന ‘മോൺസ്റ്റർ’ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ലക്കി സിങ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. 

പുലിമുരുകൻ ടീം ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ച് കോവിഡിന് മുൻപ് തന്നെ റിപ്പോർട്ടുണ്ടായിരുന്നു. ഉദയ് കൃഷ്ണനാണ് മോൺസ്റ്ററിന്റെയും രചന.സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. എഡിറ്റിങ് ഷമീർ മുഹമ്മദ്. സംഗീതം ദീപക് ദേവ്.  നവംബർ 10ന് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

‌മരക്കാർ അറബിക്കടലിന്റെ സിംഹം, ബ്രോ ഡാഡി, ആറാട്ട്, എലോൺ, 12ത്ത് മാൻ തുടങ്ങി നിരവധി ചിത്രങ്ങളാണ് മോഹൻലാലിന്റേതായി പുറത്തിറങ്ങാനുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്ക് കിട്ടി: കുഞ്ചാക്കോ ബോബന്‍