ചിത്രം: ഫേസ്ബുക്ക് 
Entertainment

അപ്പുവിന്റെ അവസാന ചിത്രം; 'ജെയിംസ്' എത്തുന്നത് എതിരാളികളില്ലാതെ; പുതിയ സിനിമകളുടെ റിലീസ് ഒരാഴ്ചത്തേക്ക് മാറ്റി

ആർആർആർ റിലീസ് മാറ്റിയത് ജെയിംസിന് വേണ്ടി?

സമകാലിക മലയാളം ഡെസ്ക്

ന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത മരണം ഇപ്പോഴും തെന്നിന്ത്യൻ പ്രേക്ഷകർക്ക് വേ​ദനയാണ്. അദ്ദേഹത്തിന്റെ അവസാന ചിത്രം ജെയിംസ് റിലീസിന് ഒരുങ്ങുകയാണ്. ജന്മദിനമായ മാർച്ച് 17നാണ് ചിത്രം തിയറ്ററിൽ എത്തുക. സൂപ്പർതാരത്തിനുള്ള ആദരമായ സോളോ ചിത്രമായി റിലീസ് ചെയ്യാനാണ് കന്നഡ സിനിമാലോകം ഒരുങ്ങുന്നത്. 

ആർആർആർ റിലീസ് മാറ്റിയത് ജെയിംസിന് വേണ്ടി?

ഒരാഴ്ച പുതിയ കന്നഡ ചിത്രങ്ങൾ റിലീസ് ചെയ്യേണ്ടതില്ലെന്ന് ചലച്ചിത്രപ്രവർത്തകരും വിതരണക്കാരും തീരുമാനിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എസ്.എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആർആർആർ മാർച്ച് 18 നാണ് നേരത്തെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇത് മാർച്ച് 25ലേക്ക് മാറ്റിയിരുന്നു. പുനീത് ചിത്രത്തിന്റെ സോളോ റിലീസിന് തടസമാവാതിരിക്കാനും അദ്ദേഹത്തോടുള്ള ആദരസൂചകമായുമാണ് ഈ തീരുമാനം എന്നാണ് അഭ്യൂഹം. 

പുനീതിന് ശബ്ദം നൽകിയത് സഹോദരൻ

ആക്ഷൻ ചിത്രമായി ഒരുക്കുന്ന ജെയിംസിലെ പോസ്റ്ററും ടീസറുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രിയ ആനന്ദ്, മേഘ ശ്രീകാന്ത്, അനു പ്രഭാകർ മുഖർജി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. പുനീതിന്റെ സഹോദരൻമാരായ രാഘവേന്ദ്ര രാജ്കുമാറും ശിവരാജ്കുമാറും ചിത്രത്തിൽ അതിഥി വേഷത്തിലുമെത്തുന്നുണ്ട്. ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കുന്നതിനു മുൻപായിരുന്നു പുനീതിന്റെ വിയോ​ഗം. അതിനാൽ  ചിത്രത്തിൽ പുനീതിനായി ശബ്ദം നൽകിയിരിക്കുന്നതും ശിവരാജ് കുമാറാണ്. ‌

കഴിഞ്ഞ വർഷം ഒക്ടോബർ 29നായിരുന്നു ഹൃദയാഘാത്തെ തുടർന്നുള്ള പുനീതിന്റെ അപ്രതീക്ഷിത വിയോഗം. 46കാരനായ പുനീതിന്റെ മരണം തെന്നിന്ത്യൻ സിനിമ ലോകത്തെയാകെ ഞെട്ടിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT