Ramayana Posters
Entertainment

ഇന്ത്യൻ ബോക്സ് ഓഫീസിൽ ആധിപത്യം തുടർന്ന് ‘പുഷ്പ 2’; രാമായണയുടെ സ്ഥാനം എവിടെ?

ആദ്യദിന കളക്ഷനിൽ വിജയ് ചിത്രം ‘ലിയോ’യേക്കാൾ ഒരു കോടി രൂപ പിന്നിലാണ് രാമായണ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

ഇന്ത്യൻ ബോക്സ് ഓഫീസിലെ എക്കാലത്തെയും വലിയ ഓപ്പണിങ് ഡേ കളക്ഷൻ പട്ടികയിൽ പതിനഞ്ചാം സ്ഥാനത്തെത്തി രൺബീർ കപൂറും യഷും പ്രധാന വേഷങ്ങളിലെത്തിയ ‘രാമായണ: പാർട്ട് വൺ’. ആദ്യദിനം ഇന്ത്യയിൽ നിന്ന് 76 കോടി രൂപയാണ് ചിത്രം നേടിയതെന്നാണ് പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്യുന്നത്. 191 കോടി രൂപയുടെ ആദ്യദിന കളക്ഷനുമായി അല്ലു അർജുന്റെ ‘പുഷ്പ 2: ദ റൂൾ’ തന്നെയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രം നവംബർ അഞ്ചിനാണ് തിയറ്ററുകളിലെത്തിയത്. ആദ്യദിന കളക്ഷനിൽ പതിനാലാം സ്ഥാനത്തുള്ള വിജയ് ചിത്രം ‘ലിയോ’യേക്കാൾ ഒരു കോടി രൂപ പിന്നിലാണ് രാമായണ. ലിസ്റ്റിലെ ആദ്യ 15 ചിത്രങ്ങളിൽ ഇടംപിടിച്ച നാലാമത്തെ ബോളിവുഡ് ചിത്രമെന്ന നേട്ടവും രാമായണ സ്വന്തമാക്കി. ‘ധുരന്ധർ 2’, ‘ജവാൻ’, ‘ആദിപുരുഷ്’ എന്നിവയാണ് പട്ടികയിൽ ഇടം നേടിയ മറ്റു ബോളിവുഡ് ചിത്രങ്ങൾ.

ഇന്ത്യൻ ബോക്സ് ഓഫീസിലെ ഏറ്റവും വലിയ ആദ്യദിന കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങൾ ഇങ്ങനെയാണ്:

1. പുഷ്പ 2: ദ റൂൾ: 191 കോടി രൂപ

2. ധുരന്ധർ: ദ റിവഞ്ച്: – 141 കോടി രൂപ

3. ആർആർആർ: 134.5 കോടി രൂപ

4. ബാഹുബലി 2: ദ കൺക്ലൂഷൻ: 132.5 കോടി രൂപ

5. കെജിഎഫ് ചാപ്റ്റർ 2: 127.5 കോടി രൂപ

112.5 കോടി രൂപയുമായി ‘ടോക്സിക്’ ആറാം സ്ഥാനത്തും 106.5 കോടി രൂപയുമായി ‘കൽക്കി 2898 എഡി’ ഏഴാം സ്ഥാനത്തുമുണ്ട്. 90.5 കോടി രൂപ നേടിയ ‘ജവാൻ’ ഒൻപതാം സ്ഥാനത്താണ്. 90 കോടി രൂപയുമായി ‘ആദിപുരുഷ്’ പത്താം സ്ഥാനത്തും ഇടംപിടിച്ചു.

രാമായണയുടെ ആദ്യദിന കളക്ഷനിൽ 54 കോടി രൂപയും ഹിന്ദി പതിപ്പിൽ നിന്നാണ്. ഇതിൽ 45 കോടി രൂപ നെറ്റ് കളക്ഷനാണ്. പ്രീ-ദീപാവലി കാലയളവ് സാധാരണയായി ബോക്സ് ഓഫീസ് ബിസിനസിന് അനുകൂലമല്ലാത്ത സമയമായാണ് കണക്കാക്കപ്പെടുന്നതെന്നും പിങ്ക്‌വില്ല റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആ സാഹചര്യത്തിലും ചിത്രം മികച്ച തുടക്കമാണ് സ്വന്തമാക്കിയിരിക്കുന്നത്.

രൺബീർ കപൂർ രാമനായും സായ് പല്ലവി സീതയായും യഷ് രാവണനായും എത്തുന്ന ചിത്രത്തിൽ രവി ദുബെ, സണ്ണി ഡിയോൾ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗമാണ് ഇപ്പോൾ തിയറ്ററുകളിലെത്തിയിരിക്കുന്നത്.

‘Pushpa 2’ continues its dominance at the Indian box office; where does ‘Ramayana’ stand?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജൂനിയറായ ആ നേതാക്കള്‍ക്ക് സതീശന്‍ വഴങ്ങി, ഞാന്‍ പുറത്തായി: അഡ്വ. ദീപ്തി മേരി വര്‍ഗ്ഗീസ്

'ജെൻ സി കുട്ടികളുടെ അത്ര അറിവ് അവരുടെ അച്ഛനും അമ്മയ്ക്കും പോലുമില്ല; ദൈവം എനിക്ക് അറിവ് കുറച്ചു വൈകിയാണ് തന്നത്'

പെട്രോളില്‍ 31.2% വരെ എഥനോള്‍; ഇന്ധന ഗുണനിലവാരത്തില്‍ ആശങ്ക, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കര്‍ണാടക

ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍, തലയില്‍ ആന്തരിക രക്തസ്രാവം; മൂന്ന് വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്

ഷാരുഖ് ചിത്രം 'കിങി'നെ പിന്നിലാക്കി മമ്മൂട്ടി-ധനുഷ് ചിത്രം; ഐഎംഡിബി പട്ടികയിൽ ഒന്നാമതായി 'ഓം'