പുഷ്പ 2 ഫെയ്സ്ബുക്ക്
Entertainment

ബോക്സോഫീസ് അടക്കി ഭരിച്ച് പുഷ്പരാജ്; 1000 കോടി ക്ലബിലേക്ക് കുതിച്ച് പുഷ്പ 2

ആറാം ദിവസവും രാവിലത്തെ ഷോകളിൽ നിന്ന് മാത്രം 4.1 കോടി രൂപയാണ് ചിത്രം കളക്ഷൻ നേടിയത്.

സമകാലിക മലയാളം ഡെസ്ക്

ബോക്സോഫീസിൽ ചരിത്രം കുറിച്ച് മുന്നേറുകയാണ് അല്ലു അർജുൻ നായകനായെത്തിയ പുഷ്പ 2. ആദ്യ ദിനം തന്നെ 294 കോടി നേടി ജൈത്രയാത്ര തുടർന്ന ചിത്രം ഇപ്പോൾ 1000 കോടി ക്ലബ്ബെന്ന നേട്ടത്തിലേക്ക് അടുക്കുകയാണ്. ചിത്രം പുറത്തിറങ്ങി ആറാം ദിവസത്തിൽ 950 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ ചിത്രം നേടുമെന്നാണ് അനസിലിസ്റ്റുകളുടെ വിലയിരുത്തൽ. അവധി ദിവസം കൂടിയായ ഞായറാഴ്ച ചിത്രം 800 കോടി തികച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ആറാം ദിവസവും രാവിലത്തെ ഷോകളിൽ നിന്ന് മാത്രം 4.1 കോടി രൂപയാണ് ചിത്രം കളക്ഷൻ നേടിയത്. ഇന്നോ നാളെയോ കൊണ്ട് ചിത്രം ആയിരം കോടി ക്ലബിലെത്തും. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ നിന്നായി ചിത്രം ഇതുവരെ 597 കോടി കളക്ഷനാണ് നേടിയത്. തെലുങ്കിനേക്കാള്‍ ഹിന്ദി പതിപ്പാണ് ആരാധകര്‍ കൂടുതല്‍ സ്വീകരിച്ചത് എന്നതും ശ്രദ്ധേയമാണ്.

രണ്ടാം വാരാന്ത്യത്തിൽ ചിത്രം 1000 കോടി നേടുമെന്ന് വിവിധ ട്രേഡ് അനലിസ്റ്റുകൾ ഉറപ്പിച്ചു പറയുന്നു. ആദ്യ ഭാഗത്തിന്റെ മുഴുവന്‍ കളക്ഷനെയും മറികടന്നുള്ള കുതിപ്പാണ് പുഷ്പ 2വിന്റേത്. ഇതോടെ ഇന്ത്യന്‍ സിനിമയിലെ തന്നെ പല റെക്കോര്‍ഡുകളും പഴങ്കഥയായി മാറിയിരിക്കുകയാണ്. ഡിസംബര്‍ എട്ടിന് (ഞായറാഴ്ച) മാത്രം ഇന്ത്യയില്‍ നിന്ന് ചിത്രം 141.5 കോടി രൂപ നേടിയെന്നാണ് കണക്ക്.

ഇതോടെ ഏറ്റവും കുറഞ്ഞ ദിവസത്തിനുള്ളിൽ 800 കോടി കടന്ന ഇന്ത്യൻ ചിത്രമായി പുഷ്പ 2. ആർആർആർ, ബാഹുബലി 2 തുടങ്ങിയ ചിത്രങ്ങളുടെ ഓപ്പണിങ്ങിനേക്കാളും മികച്ച പ്രകടനമാണ് പുഷ്പ 2 കാഴ്ചവച്ചത്. അല്ലു അർജുനൊപ്പം ഫഹദ് ഫാസിലും രശ്മിക മന്ദാനയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. സുകുമാർ സംവിധാനം ചെയ്ത ചിത്രത്തിന്റെ മൂന്നാം ഭാ​ഗവും ഒരുങ്ങുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT