പുഷ്പ 2 വിനായുള്ള കാത്തിരിപ്പിലാണ് അല്ലു അർജുൻ ആരാധകർ. സുകുമാർ - അല്ലു അർജുൻ കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തെ ചുറ്റിപ്പറ്റി ഇതിനോടകം തന്നെ പല വിവാദങ്ങളും അഭ്യൂഹങ്ങളും ഉയർന്നിരുന്നു. വലിയ പ്രതീക്ഷയോടെയാണ് സിനിമയുടെ രണ്ടാം ഭാഗത്തിനായി ആരാധകർ കാത്തിരിക്കുന്നത്. എന്നാൽ പുഷ്പയുടെ ചിത്രീകരണം പുരോഗമിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ.
അല്ലു ഇപ്പോൾ അവധിക്കാല ആഘോഷത്തിനായി വിദേശത്താണെന്നും അതിനാൽ മറ്റു താരങ്ങളുടെ രംഗങ്ങളുടെ ചിത്രീകരണം പുരോഗമിക്കുന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അല്ലു ഉടൻ തന്നെ സിനിമയിൽ ജോയിൻ ചെയ്യുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ക്ലൈമാക്സ് ഫൈറ്റും ഡാൻസ് രംഗവും ഉൾപ്പെടുന്ന ഷെഡ്യൂളായിരിക്കും അല്ലുവിന്റേതെന്നും സൂചനകളുണ്ട്. ചിത്രത്തിന് രണ്ട് വ്യത്യസ്ത ക്ലൈമാക്സുകൾ ഒരുക്കാനും അണിയറപ്രവർത്തകർ പ്ലാൻ ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പുഷ്പ 2 വിന്റെ ചിത്രീകരണം അകാരണമായി നീണ്ടുപോകുന്നത് മൂലം അല്ലുവും സുകുമാറും തമ്മിൽ പ്രശ്നങ്ങൾ രൂപപെട്ടതായാണ് അഭ്യൂഹങ്ങൾ വന്നത്. ഇതിന് പിന്നാലെ അല്ലു കുടുംബത്തിനൊപ്പം അവധിക്കാലം ആഘോഷിക്കാൻ പോകുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. പുഷ്പയ്ക്കായി നീട്ടിവളർത്തിയ താടി വെട്ടിയൊതുക്കിയ നിലയിലാണ് ഈ ദൃശ്യങ്ങളിൽ അല്ലുവിനെ കണ്ടത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇതോടെയാണ് സംവിധായകനും നടനും തമ്മിൽ അത്ര ചേർച്ചയിലല്ല എന്ന തരത്തിൽ വാർത്തകൾ വന്നത്. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുമ്പോൾ ബന്‍വാര്‍ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനായാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. ഡിസംബർ ആറിനാണ് ചിത്രം റിലീസ് ചെയ്യുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates