റത്തീന പി ടി ഫെയ്സ്ബുക്ക്
Entertainment

Ratheena Divorce: 'ആഹ്ലാദിപ്പിൻ ആനന്ദിപ്പിൻ, ഞാൻ സിംഗിൾ മദർ ആണ്'; വിവാഹമോചിതയാണെന്ന് വെളിപ്പെടുത്തി പുഴു സംവിധായിക

ഇപ്പോഴിതാ നിയമപരമായി താൻ വിവാഹമോചിതയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റത്തീന.

Author : സമകാലിക മലയാളം ഡെസ്ക്

പുഴു എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതയായ സംവിധായികയാണ് റത്തീന പി ടി. മമ്മൂട്ടിയ്ക്കൊപ്പം പാർവതി തിരുവോത്തും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രം മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ നിയമപരമായി താൻ വിവാഹമോചിതയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റത്തീന.

കുറച്ചു പേരുടെ ചോദ്യങ്ങളുടെ മറുപടിയായാണ് നിയമപരമായി വിവാഹമോചിതയാണെന്ന കാര്യം വെളിപ്പെടുത്തിയതെന്നും വിവാഹമോചിതയായിട്ട് കുറച്ചു നാളുകളായെന്നും റത്തീന പറയുന്നു. നവ്യ നായരും സൗബിൻ ഷാഹിറും ഒന്നിക്കുന്ന ‘പാതിരാത്രി’യാണ് റത്തീനയുടെ പുതിയ ചിത്രം. ചിത്രീകരണം പൂർത്തിയാക്കിയ സിനിമ റിലീസിനൊരുങ്ങുകയാണ്.

ഫെയ്സ്ബുക്ക് കുറിപ്പ്

‘‘രാവിലെ മുതൽ മൂന്നാല് പേര്‍ വിളിച്ചു. ഞാൻ ലീഗലി ഡിവോഴ്‌സ്ഡ് ആണോ എന്നു ചോദിക്കുന്നു. എന്നാ പിന്നെ പറഞ്ഞേക്കാം എന്നു വച്ചു. ആഹ്ലാദിപ്പിൻ ആനന്ദിപ്പിൻ അതെ, നിയമപരമായി സിങ്കിൾ മദർ ആണ്.

ഒറിജിനൽ രേഖകൾ ശാന്തി വക്കീലിന്റെ കൈയിലുണ്ട്. (വെബ്സൈറ്റിലും ലഭ്യമാണ്. JFM courtന്റെയും കുടുംബ കോടതിയുടെയും കേസ് നമ്പർ അത്യാവശ്യക്കാർക്കു തരാം) ഇനീപ്പോ കല്യാണ ആലോചന വല്ലോം ആണോ? സോറി, തൽപ്പര കക്ഷി അല്ല.’’

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

SCROLL FOR NEXT