Rachita Ram, Coolie ഇൻസ്റ്റ​ഗ്രാം
Entertainment

'ഏറ്റവും പെർഫക്ടായ നിമിഷത്തിനായി കാത്തിരുന്നു'; കൂലിയിലെ കല്യാണി പറയുന്നു

ഉപേന്ദ്രയ്ക്കൊപ്പമുള്ള രചിതയുടെ ഒരു പാട്ടിലെ ചൂടൻ രം​ഗമാണ് വിമർശനങ്ങൾക്ക് കാരണമായി മാറിയത്.

സമകാലിക മലയാളം ഡെസ്ക്

സാൻഡൽവുഡിന്റെ ഡിംപിംൾ ക്വീൻ ആണ് രചിത റാം. 2013 ൽ പുറത്തിറങ്ങിയ ബുൾബുൾ എന്ന സിനിമയിലൂടെയായിരുന്നു രചിതയുടെ സിനിമാ അരങ്ങേറ്റം. സൂപ്പർ ഹിറ്റ് ചിത്രങ്ങളിലടക്കം നിരവധി സിനിമകളിൽ രചിത ഇതിനോടകം നായിക ആയിക്കഴിഞ്ഞു. കന്നഡ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നടിമാരിലൊരാൾ കൂടിയാണ് രചിത. 2019 ൽ ഉപേന്ദ്ര നായകനായെത്തിയ ഐ ലവ് യു എന്ന ചിത്രത്തിലൂടെ വൻ വിമർശനങ്ങളും രചിതയെ തേടിയെത്തിയിരുന്നു.

ഉപേന്ദ്രയ്ക്കൊപ്പമുള്ള രചിതയുടെ ഒരു പാട്ടിലെ ചൂടൻ രം​ഗമാണ് വിമർശനങ്ങൾക്ക് കാരണമായി മാറിയത്. ഇപ്പോഴിതാ രജനികാന്ത്- ലോകേഷ് കൂട്ടുകെട്ടിലെത്തിയ കൂലിയിലൂടെ തമിഴ് സിനിമാ രം​ഗത്തേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടി. കൂലിയിലെ സർപ്രൈസ് കാസ്റ്റിങ്ങിൽ ഒരാളായിരുന്നു രചിത. കൂലിയെ സംബന്ധിക്കുന്ന യാതൊരു വിവരവും ചിത്രം പുറത്തിറങ്ങുന്നതുവരെ രചിത പങ്കുവച്ചിരുന്നില്ല.

അതുകൊണ്ട് തന്നെ നടിയുടെ റോളും സിനിമാ പ്രേക്ഷകർക്ക് വളരെ സർപ്രൈസ് ആയിരുന്നു. കൂലിയിൽ നെ​ഗറ്റീവ് വേഷത്തിലെത്തി കയ്യടി നേടുകയാണിപ്പോൾ താരം. കല്യാണി എന്ന പൊലീസ് ഉദ്യോ​ഗസ്ഥയുടെ വേഷത്തിലാണ് രചിത കൂലിയിലെത്തിയത്.

ഇപ്പോഴിതാ തലൈവർ രജനികാന്തിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് രചിത. 'ഈ ഫോട്ടോ എന്റെ ​ഗാലറിയിൽ ഒളിപ്പിച്ചു വച്ചിരുന്നു, പങ്കുവെക്കാനായി ഏറ്റവും പെർഫക്ടായ നിമിഷത്തിനായി കാത്തിരുന്നു. രജനികാന്ത് സാർ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു'- എന്നാണ് രചിത ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

നിരവധി പേരാണ് രചിതയുടെ ചിത്രങ്ങൾക്ക് കമന്റുമായെത്തുന്നത്. രചിതയുടെ പെർഫോമൻസിനെ അഭിനന്ദിച്ചു കൊണ്ടാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. 'കരയുന്ന പെണ്ണിനെ ഒരിക്കലും വിശ്വസിക്കരുത്', 'നിങ്ങളുടെ പെർഫോമൻസ് വേറെ ലെവൽ', 'എന്തൊരു പെർഫോമൻസ് ആയിരുന്നു'- എന്നൊക്കെയാണ് രചിതയുടെ പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ.

അതേസമയം കൂലി തിയറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ്. രജനികാന്തിനെ കൂടാതെ നാ​ഗാർജുന, ആമിർ ഖാൻ, ഉപേന്ദ്ര എന്നിവരും ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയിരുന്നു. സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതി ഹാസൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.

Cinema News: Actress Rachita Ram share a pic with Super Star Rajinikanth.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT