Radhika Apte ഇന്‍സ്റ്റഗ്രാം
Entertainment

ലീക്ക് ആയ സ്വകാര്യദൃശ്യം ഡ്രൈവര്‍ക്കും സഹായിക്കും അയച്ചു കൊടുത്തു; ദിവസങ്ങളോളം വീടിന് പുറത്തിറങ്ങിയില്ല: രാധിക ആപ്‌തെ

സ്റ്റൈലിസ്റ്റിന്‍റെ ഡ്രൈവര്‍ ആ വിഡിയോ വീണ്ടും വീണ്ടും കാണുകയും ഇവരുടെ വീട്ടിലേക്കാണോ പോകുന്നതെന്ന് ചോദിക്കുകയും ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി രാധിക ആപ്‌തെ. വിഡിയോ പുറത്തായതിന് പിന്നാലെ താന്‍ പേടി കാരണം ദിവസങ്ങളോളം വീടിന് പുറത്തിറങ്ങുക പോലും ചെയ്തില്ലെന്നാണ് രാധിക ആപ്‌തെ പറയുന്നത്. ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രാധികയുടെ വെളിപ്പെടുത്തല്‍.

''ഒരിക്കല്‍ ഞാന്‍ അഭിനയിച്ചൊരു രംഗം ലീക്കായി. നാല് ദിവസത്തോളം എനിക്ക് വീടിന് പുറത്തിറങ്ങാന്‍ പോലും സാധിച്ചില്ല. പ്രശ്‌നം വീടുവരെ എത്തുമെന്നതായിരുന്നു എന്നെ ഭയപ്പെടുത്തിയത്. അനിഷ്ടം തോന്നിയവര്‍ എന്നെ തേടി വീട്ടിലേക്ക് വരുമെന്ന് വരെ ഞാന്‍ ഭയന്നു'' എന്നാണ് രാധിക ആപ്‌തെ പറയുന്നത്.

''അത് വലിയ പ്രശ്‌നമായിരുന്നു. എന്റെ സ്റ്റൈലിസ്റ്റ് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നുണ്ട്. അവരുടെ ഡ്രൈവര്‍ ആ വിഡിയോ വീണ്ടും വീണ്ടും കാണുകയും ഇവരുടെ വീട്ടിലേക്കാണോ നിങ്ങള്‍ പോകുന്നതെന്ന് അവരോട് ചോദിക്കുകയും ചെയ്തു. എന്റെ വാച്ച്മാനും ആ വിഡിയോ കണ്ടിരുന്നു. അതൊക്കെ കൈകാര്യം ചെയ്യുക വളരെയേറെ ബുദ്ധിമുട്ടായിരുന്നു'' രാധിക പറയുന്നു.

''ഒടുവില്‍ ഞാന്‍ എന്റെ ഡ്രൈവറേയും സ്‌പോട്ട് ദാദയേയും വിളിച്ചു. ഇങ്ങനൊരു വിഡിയോയുണ്ട്. നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു. നിങ്ങള്‍ കണ്ടിട്ടില്ലെങ്കില്‍ ഞാന്‍ തന്നെ അയച്ചു തരാമെന്ന് പറഞ്ഞു. നിങ്ങളത് കാണണം. നിങ്ങള്‍ക്ക് അതില്‍ പ്രശ്‌നമൊന്നും തോന്നുന്നില്ലെങ്കില്‍ നിങ്ങള്‍ എന്നെ സംരക്ഷിക്കണം. ഇല്ലെങ്കില്‍ എനിക്ക് വേണ്ടി ജോലി ചെയ്യേണ്ട. നിങ്ങള്‍ക്ക് പോകാം, ശമ്പളം തന്നോളാം എന്നു പറഞ്ഞു. നിങ്ങളെ ഞങ്ങള്‍ നോക്കിക്കോളാം എന്ന് അവര്‍ രണ്ടു പേരും പറഞ്ഞു. ആ സമയം ഞാന്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. അതിനാല്‍ ഞാനാകെ ഭയന്നിരുന്നു'' രാധിക പറയുന്നു.

Radhika Apte about her intimate video getting leaked. She didn't step out of home for four days.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുന്നുവെന്ന് പറയുന്നവർ പിന്നെന്തിന് മത്സരിക്കുന്നു? പ്രതിപക്ഷ പാർട്ടികൾ വിട്ടുനിൽക്കണമെന്ന് അഭിജീത് ദിപ്കെ

തൃശൂർ മെഡിക്കൽ കോളജിൽ വൈദ്യുതി തടസ്സം: മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും ഒപിയും മുടങ്ങി

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; പ്രഖ്യാപനം ഉടന്‍ ?

വാട്‌സ്ആപ്പ് ഹാക്ക് ചെയ്‌തോ? എങ്ങനെ തിരിച്ചറിയാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കല്‍ മൂലം വന്‍ സാമ്പത്തിക നഷ്ടം; കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും