ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

മോഹൻലാലിന്റെ നായികയായി രാധിക ആപ്തെ വീണ്ടും മലയാളത്തിലേക്ക്, ലിജോ ജോസ് ചിത്രത്തിൽ നായിക?

ഫഹദ് ഫാസിലിന്റെ നായികയായാണ് രാധിക മലയാളത്തിലേക്ക് എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മലയാളികൾ ഏറെ പ്രതീക്ഷയോടെ കേട്ട പ്രഖ്യാപനമായിരുന്നു മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റേത്. ചിത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇപ്പോൾ നായികയെക്കുറിച്ച് ചില റിപ്പോർട്ടുകൾ പുറത്തുവരികയാണ്. ബോളിവുഡ് നടി രാധിക ആപ്തെ ചിത്രത്തിലെ നായികയായി എത്തുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ രാധികയുടെ രണ്ടാമത്തെ മലയാളം ചിത്രമാകും ഇത്. 

ഫഹദ് ഫാസിലിന്റെ നായികയായാണ് രാധിക മലയാളത്തിലേക്ക് എത്തുന്നത്. 2015 ൽ സംവിധാനം ചെയ്ത ചിത്രം  സംവിധാനം ചെയ്തത് ദേശിയ പുരസ്കാര ജേതാവും എഡിറ്റുമായ വിനോദ് സുകുമാരയിരുന്നു. ചിത്രത്തിലെ രാധികയുടെ കഥാപാത്രം നിരൂപക പ്രശസ്ത നേടിയിരുന്നു. ഇതിനോടകം ബോളിവുഡിലും മറ്റു ഭാഷകളിലുമായി നിരവധി മികച്ച കഥാപാത്രങ്ങളെയാണ് രാധിക അവതരിപ്പിച്ചിരിക്കുന്നത്. രാധിക കൂടിയ ചിത്രത്തിൽ എത്തുന്നതോടെ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറും. 

ബി​ഗ് ബജറ്റിൽ ഒരുങ്ങുന്ന പിരിയഡ് ഫിലിമിൽ ​ഗുസ്തിക്കാരനായാവും മോഹൻലാൽ എത്തുമെന്നാണ് പുറത്തുവരുന്ന വിവരം. ഒരു മിത്തിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തവർഷം ജനുവരിയിൽ ആരംഭിക്കും. രാജസ്ഥാനിലായിരിക്കും ഷൂട്ടിങ്. രാഷ്ട്രീയ നേതാവ് ഷിബു ബേബി ജോണാണ് ചിത്രം നിർമിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

സിനിമ പരാജയപ്പെട്ടു, കടം വീട്ടാൻ ട്രെയിനിൽ കവർച്ച; സംവിധായകൻ ഷൊർണൂർ റെയിൽവേ പൊലീസിന്റെ പിടിയിൽ

ധ്രുവ് റാഠിയെ വിട്ടയച്ചു; അഭിജിത് ദീപ്‌കെ അടക്കം സിജെപി നേതാക്കള്‍ അറസ്റ്റില്‍; 'ഇതുകൊണ്ടൊന്നും ഭയപ്പെടുത്താനാകില്ലെ'ന്ന് ദീപ്‌കെ

എന്തുവന്നാലും വീട്ടുകാര്‍ നോക്കുമെന്ന് വെല്ലുവിളി, 218 കിലോമീറ്റര്‍ വേഗത്തില്‍ കാര്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; പിടിയിലായത് പ്രമുഖ വ്യാപാരിയുടെ മകന്‍

മുതിര്‍ന്ന നേതാക്കള്‍ കസ്റ്റഡിയില്‍; ഇന്നും ജന്തര്‍ മന്തര്‍ മാര്‍ച്ചിന് സിജെപിയുടെ ആഹ്വാനം, 'ഗ്യാനേഷിനെ പുറത്താക്കും വരെ പിന്നോട്ടില്ല'