Mamitha Baiju, Radhika Sarathkumar and Suriya 
Entertainment

അമ്മയുടെ മരണ വാര്‍ത്ത കേട്ടിട്ടും കോമഡി സീന്‍ പൂര്‍ത്തിയാക്കി; അമ്മ പറഞ്ഞിട്ടാണെന്ന് രാധിക; ഇമോഷണലായി മമിത

ഞാനും അമ്മയും തമ്മില്‍ വളരെ ക്ലോസ് ആണ്. അതുപോലെ തന്നെയാണ് ഇവരുമെന്ന് മനസിലായി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

സൂര്യയും മമിത ബൈജുവും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ്. ചിത്രത്തില്‍ സൂര്യയുടെ അമ്മയായി എത്തുന്നത് രാധിക ശരത്കുമാര്‍. വിശ്വനാഥ് ആന്‍ഡ് സണ്‍സിന്റെ ചിത്രീകരണത്തിനിടെയാണ് രാധികയുടെ അമ്മ മരണപ്പെടുന്നത്. ആ വാര്‍ത്ത കേള്‍ക്കുമ്പോള്‍ രാധിക കോമഡി സീനില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു.

അമ്മയുടെ മരണ വാര്‍ത്തയുടെ വേദനയിലും രാധിക അഭിനയിച്ചതിനെക്കുറിച്ച് സംവിധായകന്‍ വെങ്കി അറ്റ്‌ലൂരിയാണ് സംസാരിച്ചത്. ചിത്രത്തിലെ താരങ്ങള്‍ക്കൊപ്പം പങ്കെടുത്ത അഭിമുഖത്തിലാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍. പിന്നാലെ ഒപ്പമുണ്ടായിരുന്ന സൂര്യയും മമിതയും രാധികയുടെ മനക്കരുത്തിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്.

'ഞങ്ങളൊരു കോമഡി സീന്‍ ചിത്രീകരിക്കുകയായിരുന്നു. അപ്പോഴാണ് മാഡത്തിന്റെ അമ്മ മരിച്ചെന്ന വാര്‍ത്ത വരുന്നത്. ഞാന്‍ സീന്‍ തീര്‍ത്തോട്ടെ എന്ന് അവര്‍ ചോദിച്ചു. ഒരു നിമിഷം ഞാന്‍ മരവിച്ചു നിന്നു പോയി. മനസ് ബ്ലാങ്കായി. അതൊരു കോമഡി സീനായിരുന്നു' വെങ്കി അറ്റ്‌ലൂരി പറയുന്നു.

''ഞങ്ങള്‍ 85 ശതമാനം ആ സീന്‍ തീര്‍ത്തിരുന്നു. അഞ്ച് ഷോട്ടും കൂടെ എടുത്താല്‍ ആ സീന്‍ തീരും. അത് നിര്‍ത്തിപ്പോയാല്‍ രണ്ട് മാസം കഴിഞ്ഞേ പിന്നെ ആ സെറ്റിലേക്ക് വരാന്‍ പറ്റുള്ളൂ. വീണ്ടും ഈ രംഗം ചെയ്യുക അസാധ്യമാണ്. അമ്മ ആശുപത്രിയിലായിരുന്നു. ക്രിട്ടിക്കലായിരുന്നു. പക്ഷെ അമ്മയാണ് ഇവിടെ നിക്കണ്ട,ഷൂട്ടിങിന് പോ എന്ന് പറഞ്ഞത്. അതിനാലാണ് ഞാന്‍ വന്നതും'' എന്നായിരുന്നു അതേക്കുറിച്ച് രാധിക പറഞ്ഞത്.

''തൊട്ട് മുമ്പത്തെ ദിവസങ്ങളില്‍ എന്നോട് സംസാരിച്ചതില്‍ നിന്നും അമ്മയോട് എത്രമാത്രം അടുപ്പമുണ്ടെന്ന് മനസിലായിരുന്നു. അമ്മയുടെ ആരോഗ്യവസ്ഥയെക്കുറിച്ചൊക്കെ സംസാരിച്ചിരുന്നു. ഞാനും അമ്മയും തമ്മില്‍ വളരെ ക്ലോസ് ആണ്. അതുപോലെ തന്നെയാണ് ഇവരുമെന്ന് മനസിലായി. ഈ വാര്‍ത്ത വന്നതും എന്റെ ഹൃദയം നുറുങ്ങിപ്പോയി. ഇവരുടെ മനസില്‍ എന്താകും കടന്നു പോകുന്നുണ്ടാവുക എന്ന് എനിക്കറിയാം. ഇവരെ നോക്കുമ്പോള്‍ അഭിനയിക്കുകയാണ്. എന്റെ കണ്ണിലൂടെ വെള്ളം വന്നു. ആ നിമിഷം നടിയെന്ന നിലയില്‍ ആരാധനയ്ക്കും മുകളിലായി അവരുടെ സ്ഥാനം'' എന്നാണ് രാധികയെക്കുറിച്ച് മമിത ബൈജു സംസാരിച്ചത്.

അമ്മയ്ക്കും സിനിമയ്ക്കും തുല്യ ബഹുമാനം അവര്‍ നല്‍കുന്നുണ്ട്. അതാണ് അവരെ ഇന്ന് ഈ നിലയിലെത്തിച്ചതെന്ന് സൂര്യയും പറഞ്ഞു. അതേസമയം വിശ്വനാഥ് ആന്‍ഡ് സണ്‍സ് ഓഗസ്റ്റ് 14 ന് തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ രവീണ ടണ്ടനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Radhika Sarathkumar acted a comedy scene after hearing the news of her mother's demise. Mamitha Baiju and Suriya gets emotional talking about it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാര്യവട്ടത്ത് ഇന്ത്യക്ക് 'ഇരട്ട ശതകം'; റെക്കോര്‍ഡ് തിരുത്തി കോഹ്‌ലി, കളം നിറഞ്ഞ് ഗില്‍; വിന്‍ഡീസിനെതിരെ 8 വിക്കറ്റ് വിജയം

നീറ്റ് ചോദ്യച്ചോര്‍ച്ച: എന്‍ടിഎ ഓഫീസ് ഇനി കനത്ത സുരക്ഷയില്‍; കാവലിന് സിഐഎസ്എഫ്

പ്രതിഷേധം ഫലം കണ്ടു; സിജെപി നേതാവിനെയും പ്രവർത്തകരെയും വിട്ടയച്ചു

തേനീച്ച ആക്രമണം; കാട്ടിൽ അകപ്പെട്ട വിദ്യാർഥികളെ രക്ഷപ്പെടുത്തി, 12 പേർക്ക് പരിക്ക് - Video

യന്ത്രങ്ങള്‍ നമ്മുടെ യജമാനന്മാരാകരുത്, വിവേകശക്തിയും ബോധവും നിലനിര്‍ത്തണം: അമ്മ