

ഒരുകാലത്ത് ബോളിവുഡിലെ തിരക്കുള്ള നടിയായിരുന്നു മല്ലിക ഷെറാവത്ത്. ബോളിവുഡില്‍ മാത്രമല്ല, തെന്നിന്ത്യന്‍ സിനിമകളിലും ഹോളിവുഡിലും മല്ലിക സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഗ്ലാമറസ് വേഷങ്ങളിലൂടെയാണ് മല്ലിക താരമാകുന്നത്. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങളും ഓഫ് സ്‌ക്രീന്‍ ജീവിതവുമൊക്കെ മല്ലികയെ വിവാദങ്ങളിലും ചെന്നു ചാടിച്ചിട്ടുണ്ട്. മല്ലിക നടത്തിയൊരു വെളിപ്പെടുത്തലാണിപ്പോള്‍ ചര്‍ച്ചാ വിഷയം.
ഹോളിവുഡ് താരം ടോം ക്രൂസിന് തന്നോട് ക്രഷ് ഉണ്ടായിരുന്നുവെന്നാണ് മല്ലിക വെളിപ്പെടുത്തിയിരിക്കുന്നത്. ട്രെയിറ്റേഴ്‌സ് റിയാലിറ്റി ഷോയുടെ സീസണ്‍ ടുവില്‍ മല്ലിക മത്സരാര്‍ത്ഥിയായെത്തുന്നുണ്ട്. ഏപ്രില്‍ 13ന് സംപ്രേക്ഷണം ആരംഭിക്കാനിരിക്കുന്ന ഷോയുടെ പ്രൊമോ വിഡിയോയിലാണ് മല്ലികയുടെ വെളിപ്പെടുത്തല്‍.
കൊമേഡിയന്‍ കുല്ലുവിനോട് സംസാരിക്കുകയായിരുന്നു മല്ലിക. ''എല്ലാവര്‍ക്കും എന്നോട് ക്രഷ് ഉണ്ടായിരുന്നു. ഈയ്യടുത്ത് ടോം ക്രൂസിനും എന്നോട് പ്രണയമാണ്. ഞാന്‍ നുണ പറയുകയല്ല. എന്റെ പക്കല്‍ ഫോണുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ വിഡിയോ കാണിച്ചു തരുമായിരുന്നു'' എന്നാണ് മല്ലിക വെളിപ്പെടുത്തിയത്. അതേസമയം തനിക്ക് ആരോടും ക്രഷ് തോന്നിയിട്ടില്ലെന്നും മല്ലിക പറയുന്നുണ്ട്.
താനും ടോം ക്രൂസും ഒരുമിച്ച് പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നും ടോം ക്രൂസ് വളരെ നല്ല വ്യക്തിയാണെന്നും മല്ലിക പറയുന്നുണ്ട്. തങ്ങള്‍ പാര്‍ട്ടി ചെയ്തപ്പോഴുള്ളതിന്റെ വിഡിയോകളാണ് ടോം ക്രൂസ് അയച്ചു തരുന്നതെന്നും താരം പറയുന്നു. മല്ലികയുടെ തുറന്നു പറച്ചില്‍ വൈറലായിരിക്കുകയാണ്. പിന്നാലെ സോഷ്യല്‍ മീഡിയ തങ്ങളുടെ വിധി പ്രഖ്യാപനങ്ങളും നടത്തുന്നുണ്ട്.
കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും അവര്‍ പറയുന്നത് സത്യമാണെന്ന് ചിലര്‍ പറയുന്നു. അതേസമയം മല്ലിക നുണ പറയുകയാണെന്ന് മറ്റ് ചിലര്‍. മല്ലികയ്ക്ക് ഹോളിവുഡില്‍ സ്വാധീനമുണ്ടെന്നതും, പ്രിയങ്കയ്ക്കും മുമ്പ് ഹോളിവുഡില്‍ കയ്യടി നേടിയ നടിയാണെന്നും മറ്റ് ചിലര്‍ ഓര്‍മപ്പെടുത്തുന്നു. താരത്തെ പരിഹസിച്ചും അനുകൂലിച്ചുമൊക്കെ നിരവധി പേരാണ് എത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates