മോഹൻലാലും രഘുനാഥ് പലേരിയും/ ചിത്രം; ഫെയ്സ്ബുക്ക് 
Entertainment

'സൈക്കിളിന് പിറകിൽ ഇരുത്തി ലൊക്കേഷനിൽ നിന്നും താമസസ്ഥലത്തേക്ക് കൊണ്ടുപോയ നായകൻ'; രഘുനാഥ് പലേരിയുടെ കുറിപ്പ്

കന്മ​‌ദം സിനിമയുടെ ഷൂട്ടിങ്ങിനിടെ മോഹൻലാലിനൊപ്പം എടുത്ത ചിത്രത്തിനൊപ്പമാണ് പോസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലുമായുള്ള മനോഹരമായ ഓർമ പങ്കുവച്ച് പ്രമുഖ സംവിധായകനായും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി. ഷൂട്ടിങ് പൂർത്തിയാക്കി തന്നെ സൈക്കിളിന് പിറകിൽ ഇരുത്തി ലൊക്കേഷനിൽ നിന്നും താമസസ്ഥലത്തേക്കു കൊണ്ടുപോയ മോഹൻലാലിനെക്കുറിച്ചാണ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നത്. മോഹൻലാലിന്റെ അനശ്വര ചിത്രം സ്ഫടികത്തിന്റെ റീമാസ്റ്റേർഡ് പതിപ്പ് തിയേറ്ററുകളിൽ എത്തിയതിന്റെ പശ്ചാത്തലത്തിലാണ് കുറിപ്പ്. 

കന്മ​‌ദം സിനിമയുടെ ഷൂട്ടിങ്ങിനിടെ മോഹൻലാലിനൊപ്പം എടുത്ത ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. എൻറെ ആദ്യ സിനിമകളിൽ ഒന്നായ നസീമയുടെ ഷൂട്ടിങ്ങ് കഴിഞ്ഞൊരു ദിവസം എന്നെ സൈക്കിളിന്നു പിറകിൽ ഇരുത്തി ലൊക്കേഷനിൽ നിന്നും താമസസ്ഥലത്തേക്ക് കൊണ്ടുപോയ, വീണ്ടും സ്പടികത്തിലൂടെ വരുന്ന നായകൻ. ഓർമ്മകൾ അറ്റ് മോസിൽ ഹെഡ്ഫോൺ വെച്ച് കണ്ണടച്ച് ആസ്വദിക്കണം. എന്താ രസം മോനേ.- രഘുനാഥ് പലേരി കുറിച്ചു. 

മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ റീമാസ്റ്റേർഡ് പതിപ്പ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. പലവട്ടം കണ്ടിട്ടുണ്ടെങ്കിലും ആടുതോമയുടെ നിറഞ്ഞാട്ടം തിയറ്ററിൽ ആസ്വദിക്കാനായി നിരവധി പേരാണ് എത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

ഇറാനില്‍ ഇന്ത്യന്‍ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ മോദി- ട്രംപ് കൂടിക്കാഴ്ച; ആഗോള സുരക്ഷ ചര്‍ച്ചയ്ക്ക്

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

SCROLL FOR NEXT