Rahna Navas, Kalabhavan Navas 
Entertainment

'ഇതായിരുന്നു നമ്മുടെ അവസാന കൂടിക്കാഴ്ച; യാത്ര പറയാന്‍ പോലുമായില്ലെന്നത് വേദനിപ്പിക്കുന്നു'; ഉള്ളുലഞ്ഞ് രഹ്ന

മലയാളിയ്ക്ക് ഇന്നും മറക്കാനാകാത്ത വേര്‍പാടാണ് കലാഭവന്‍ നവാസിന്റേത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സമകാലിക മലയാളം ഡെസ്ക്

മലയാളിയ്ക്ക് ഇന്നും മറക്കാനാകാത്ത വേര്‍പാടാണ് കലാഭവന്‍ നവാസിന്റേത്. മിമിക്രി വേദികളിലൂടെ ആരംഭിച്ച്, പിന്നീട് മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ കലാകാരനായിരുന്നു അദ്ദേഹം. നവാസിനെപ്പോലെ തന്നെ മലയാളിയ്ക്ക് സുപരിചിതയാണ് ഭാര്യ രഹ്ന. ഇന്ന് നവാസിന്റെ ഓര്‍മകള്‍ക്കൊപ്പം ജീവിക്കുകയാണ് രഹ്ന.

നവാസിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് രഹ്ന കുറിച്ച വാക്കുകള്‍ ആരാധകരുടെ മനസിലൊരു നോവാവുകയാണ്. താനും നവാസും അവസാനമായി ഒരുമിച്ച്, പങ്കെടുത്തൊരു പരിപാടിയില്‍ നിന്നുള്ള ചിത്രമാണ് രഹ്ന പങ്കുവച്ചത്. ഇതായിരുന്നു തങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ചയെന്നാണ് രഹ്ന പറയുന്നത്.

''ഇതായിരുന്നു നമ്മളുടെ അവസാനത്തെ കൂടിക്കാഴ്ച. ശരിയായി യാത്ര പറയാന്‍ പോലും സാധിച്ചില്ല എന്ന് അറിയുന്നതാണ് ഏറ്റവും വേദനിപ്പിക്കുന്ന കാര്യം'' എന്നാണ് രഹ്ന കുറിച്ചിരിക്കുന്നത്. പിന്നാലെ കമന്റിലൂടെ നിരവധി പേരാണ് രഹ്നയെ ആശ്വസിപ്പിക്കാനെത്തുന്നത്. ' സമാധാനിക്ക് ഇത്ത, റബ്ബ് നല്‍കുന്നതെന്തും നമ്മള്‍ നേരിട്ടല്ലേ പറ്റൂ. അതിന്റെ ഹെവിനെസ് അറിയാം, വാപ്പ പോയതോടെ അനുഭവിച്ചു കൊണ്ടിരിക്കുവാണ്. പക്ഷേ സഹിച്ചല്ലേ പറ്റു നമുക്ക്' എന്നായിരുന്നു ഒരു കമന്റ്.

നേരത്തെ, തന്റേയും നവാസിന്റേയും വിവാഹ വാര്‍ഷികത്തിന് രഹ്ന പങ്കുവച്ച കുറിപ്പും ചര്‍ച്ചയായിരുന്നു. 'ഇന്ന് ഞങ്ങളുടെ വിവാഹ വാര്‍ഷികം ആണ്. നവാസ്‌ക്കയുടെ ആത്മാവിന്റെ കൈ പിടിച്ച് ഇന്നും ഞാന്‍ തൈ നട്ടു , വര്‍ഷങ്ങളായി ചെയ്തു വരുന്നത് കൊണ്ട് ചെയ്യാതിരിക്കാനും പറ്റുന്നില്ല മനസ്സിന്റെ വിഷമം കാരണം ചെയ്യാനും പറ്റുന്നില്ല. ചില സമയത്ത് വിധി നമ്മുടെ ഹൃദയത്തെ കീറിമുറിക്കും ഈശ്വരന്‍ അത് ഹീല്‍ ആക്കും, പക്ഷെ ആ പാടുകള്‍ നമ്മുടെ മനസ്സില്‍ അങ്ങിനെ കിടക്കും' എന്നായിരുന്നു രഹ്ന കുറിച്ചത്.

''ഞാനും മക്കളും നടുക്കടലില്‍ പെട്ട അവസ്ഥയാണ് എത്രനേരം നടുക്കടലില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റും എന്ന് എനിക്കറിയില്ല. നവാസ്‌ക്ക പോയി ഇത്രയും നാളായിട്ടും ആര്‍ക്കും ഒരു ബാധ്യതയും ആയിട്ടില്ല. അത് പടച്ചവന്‍ എന്നെ ഒന്ന് താങ്ങിപിടിച്ചതുകൊണ്ടാണ്. മരണം വരെ ആരില്‍ നിന്നും ഒന്നും വാങ്ങാതെ ഇങ്ങനെ തന്നെ മുന്നോട്ടുപോണം എന്നാണ് ആഗ്രഹം, അതിനു ഞാന്‍ വര്‍ക്ക് ചെയ്‌തേ പറ്റൂ'' എന്നുമായിരുന്നു രഹ്നയുടെ കുറിപ്പ്.

Rahna Navas pens an emotionan note about last meet with Kalabhavan Navas

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ; മുൻ എക്സൈസ് കമ്മിഷണറുടെ ഉത്തരവ് തിരുത്തി

​ഗംഭീർ തുടരും... 'ടെസ്റ്റിന്' ഇന്ത്യന്‍ കോച്ചിങ് ടീം പിരിയും!

അവധി ആഘോഷിക്കാനെത്തി; തിരുവണ്ണാമലയില്‍ നാല് പെണ്‍കുട്ടികളും ഹോസ്റ്റല്‍ വാര്‍ഡനും മുങ്ങിമരിച്ചു

കൊച്ചമ്മയുടെ വിവാഹത്തില്‍ സന്തോഷവും ചെറിയ വിഷമവുമുണ്ടെന്ന് കണ്‍മണി; ആശ്വസിപ്പിച്ച് റിമി ടോമി

'കമ്മീഷണർ പറഞ്ഞിട്ടാണ് റൂട്ട് മാറ്റിയത്'; യൂത്ത് ലീഗ് റാലിക്കെതിരായ കേസിൽ പൊലീസിനെതിരെ ടിപിഎം. ജിഷാൻ