Rahul and Aswathy  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'എനിക്കെന്തെങ്കിലും സംഭവിക്കുമെന്ന് ഉറപ്പാണ്, ഇല്ലാക്കഥകൾ ചിലർ പറഞ്ഞു പരത്തുന്നു'; മലയാള സീരിയൽ രം​ഗം വിടുകയാണെന്ന് താരങ്ങൾ

'ഭയങ്കരമായ ട്രോമയാണ് എന്റെ ഭാര്യ അനുഭവിച്ചുകൊണ്ടിരിക്കുന്നത്'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മലയാള സീരിയലിൽ ഇനി അഭിനയിക്കില്ലെന്ന് പറഞ്ഞ് താരദമ്പതിമാരായ അശ്വതിയും രാ​ഹുലും. പരിധിവിട്ട ഗോസിപ്പ് പ്രചാരണം കാരണം മാനസികമായി തളർന്നുവെന്നും ഇനിയും ഈ ഇൻഡസ്ട്രിയിൽ തുടർന്നാൽ തനിക്കെന്തെങ്കിലും സംഭവിക്കുമെന്ന് തോന്നിയതു കൊണ്ടാണ് സീരിയൽ രംഗം തന്നെ വിടാൻ തീരുമാനിച്ചതെന്ന് അശ്വതി പറയുന്നു.

കഴിഞ്ഞ മൂന്ന് വർഷമായി താനിത് അനുഭവിക്കുകയാണെന്നും പൊട്ടിക്കരഞ്ഞു കൊണ്ട് അശ്വതി വിഡിയോയിൽ പറയുന്നു. മൂന്ന് വർഷമായി അപവാദം പറഞ്ഞു പരത്തുന്നവർ തന്നെ മാനസികമായി കൊല്ലുകയാണെന്ന് അശ്വതി പറയുന്നു. "ഞങ്ങള്‍ രണ്ടാളും സീരിയല്‍ രംഗത്ത് ജോലി ചെയ്യുന്നവരാണ്. വ്യക്തപരമായ ജീവിതത്തെക്കുറിച്ചോ പ്രശ്നങ്ങളെക്കുറിച്ചോ സമൂഹ മാധ്യമങ്ങളിലെവിടെയും ഞങ്ങൾ പറഞ്ഞിട്ടില്ല.

കാരണം ഞങ്ങളുടെ ജീവിതം ഏറെ സ്വകാര്യതയോടെയാണ് കൊണ്ടുപോയിട്ടുള്ളത്. സീരിയൽ ഫീൽഡ് ഞാൻ വിടുകയാണ്. അത്രയും മാനസികബുദ്ധിമുട്ടാണ് നേരിടേണ്ടി വരുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുണ്ട്. എന്റെ കൂടെ ഇരിക്കുന്ന ഭർത്താവിനെ ഞാൻ വളരെയധികം ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞ് ഒരുകൂട്ടം ആളുകൾ മാനസികമായി കൊല്ലുന്നു.

ഇങ്ങനെയൊരു ഫീൽഡിൽ നിൽക്കുന്ന സമയത്ത് നമ്മളെക്കുറിച്ച് അറിയാത്തതും കേൾക്കാത്തതുമായ ഒരുപാട് കഥകൾ ഉണ്ടാകും. മറ്റുള്ളവർ പറയുന്ന കഥകളൊന്നും ഞങ്ങളെ ബാധിക്കാത്ത തരത്തിലാണ് ഞങ്ങൾ പരസ്പരം നിന്നിട്ടുള്ളത്. ഇതുകാരണം ഞങ്ങളുടെ ജോലിയും സമാധാനവും വരുമാനവും നഷ്ടപ്പെട്ടിട്ടുണ്ട്. ക്ഷമയുടെ എല്ലാ പരിധിയും വിട്ടു. എനിക്കെന്തെങ്കിലും സംഭവിക്കുമെന്ന് ഉറപ്പാണ്.

അതുകൊണ്ടാണ് ഇങ്ങനെയൊരു വിഡിയോയുമായി വന്നത്. എന്റെ ഈ പ്രായത്തിൽ കുടുംബത്തെ നോക്കുന്ന ഒരാളാണ് ഞാൻ. അച്ഛൻ മരിച്ചതിൽ പിന്നെ അമ്മയെയും അനിയനെയുമൊക്കെ ഞാനാണ് നോക്കുന്നത്. അത്യാവശ്യം ബോൾഡ് ആയ വ്യക്തിയാണ്. ഇങ്ങനെയൊരു അവസ്ഥയിൽ എത്തിച്ചതാണ്. കയ്യിൽ നിന്നും പോയ അവസ്ഥയാണ്. എനിക്ക് പാനിക് അറ്റാക്ക് വരെ വന്നു.

പൊതു സമൂഹത്തിനിടയിൽ നിൽക്കുമ്പോഴാണ് ഇങ്ങനെയൊരു അവസ്ഥയിലേക്ക് പോകുന്നത്. ആരോഗ്യം വളരെ മോശമാകുന്നു. ഒരുപാട് പ്രശ്നങ്ങൾ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ അതിന്റെ കൂടെയാണ് ആവശ്യമില്ലാത്ത കഥകൾ പറഞ്ഞ് ജോലി നഷ്ടപ്പെടുത്തുന്നത്. പുതിയൊരു വർക്ക് ഇല്ലാതാക്കാൻ എനിക്കെതിരെ മീറ്റിങ് വരെ കൂടി ഇല്ലാക്കഥകൾ പറഞ്ഞുണ്ടാക്കുന്നു. കേൾക്കുമ്പോൾ നിങ്ങള്‍ക്കിതൊരു ചെറിയ കാര്യമായിരിക്കും.

പക്ഷേ ഈ ചെറിയ കാര്യങ്ങൾ ഓരോരുത്തരുടെയും ജീവിതത്തിൽ ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. മൂന്ന് വർഷമായി ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. ഇതിനെ തലയിൽ ഏറ്റിനടക്കുന്ന കുറേ മുതിർന്ന അഭിനേതാക്കളുണ്ട്. ഈ ചേച്ചിമാരോടും ആന്റിമാരോടും എനിക്ക് പറയാനുള്ളത്, എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഭർത്താവിനെയും അമ്മയെയും നോക്കിക്കൊള്ളണം. ഞാനൊരു ലൊക്കേഷനിൽ അഭിനയിക്കാൻ പോകുമ്പോൾ, മാറിയിരുന്ന് കുറ്റം പറഞ്ഞ ശേഷമാണ് എന്റെ കൂടെ അഭിനയിക്കാൻ വരുന്നത്.

അവരോടൊപ്പം സ്നേഹത്തോടെ അഭിനയിക്കേണ്ട രംഗമായാൽ പോലും ഉള്ളിൽ വേദന വച്ചാണ് അഭിനയിക്കുന്നത്. മുഖത്തുനോക്കി ഇവര്‍ക്കാർക്കും ചുട്ട മറുപടി കൊടുത്തിട്ടില്ല, തർക്കിക്കാൻ പോയിട്ടില്ല. ഇതൊക്കെ ചെയ്തിരുന്നെങ്കിൽ ഇത്രയും അനുഭവിക്കില്ലായിരുന്നു. അതാണ് ഞാൻ ചെയ്ത തെറ്റ്. പെൺകുട്ടികളാകുമ്പോൾ കുറച്ച് ചൊടിയും ചുണയും വേണമെന്ന് പറയും. അത് സത്യമാണ്. എനിക്ക് പിടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്.

ഈ ഇൻഡസ്ട്രി ഞങ്ങൾക്കു വേണ്ട, എങ്ങനെയും സമാധാനമായി ജീവിക്കുക, അതാണ് വേണ്ടത്. പലരുടെയും പേര് എനിക്ക് പറയാൻ പറ്റും, എന്റെ ഭർത്താവിനെ ഓർത്താണ് ഇതുവരെ പ്രതികരിക്കാതിരുന്നത്. ഈ ഫീൽഡിൽ വന്നിട്ടല്ല, ഞാനും രാഹുലും പരിചയപ്പെടുന്നതും ഇഷ്ടമാകുന്നതും. ഞങ്ങളെ എല്ലാ വഴിക്കും ഒതുക്കാനാണ് ചിലർ നോക്കുന്നത്. എന്റെ ഭർത്താവ് അഭിനയിക്കുന്ന ലൊക്കേഷനിൽപോയി അവിടെയുള്ള സ്ത്രീകളെ മർദിക്കുന്നുവെന്നൊക്കെയാണ് കഥ.

ഈ വിഡിയോ കണ്ട ശേഷവും ഇതുപോലുള്ള കഥകൾ വരും. രാഹുലിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു, അഭിനയിക്കണമെന്നത്. അതിനുവേണ്ടി എല്ലാ പിന്തുണയും കൊടുത്ത ഭാര്യയാണ് ഞാൻ. എന്നെയൊരു കുറ്റക്കാരിയായാണ് പലരും കാണുന്നത്, സൈക്കോ ആയി കാണുന്നവരുണ്ട്.’’- അശ്വതി പറഞ്ഞു. ‘ഇങ്ങനെയൊരു വിഡിയോ ചെയ്യണമെന്ന് വിചാരിച്ചതല്ല. കുറച്ച് വർഷങ്ങളായി ഞങ്ങൾ അനുഭവിക്കുന്ന പ്രശ്നമാണിത്.

എന്നെയൊരു വർക്കിൽ നിന്ന് ഇറക്കിവിട്ട ശേഷം ഉണ്ടാകുന്ന പ്രശ്നങ്ങൾക്കെല്ലാം കാരണം ഭാര്യയാണെന്നാണ് പറയുന്നത്. ഞാനുണ്ടാക്കിയ ഒരു പ്രശ്നത്തിൽ വീട്ടിൽ ഇരിക്കുന്ന ഒരാൾ എങ്ങനെയാണ് പ്രശ്നക്കാരിയാകുന്നത്. എന്നോട് ആരുമിത് നേരിട്ടും ചോദിക്കുന്നില്ല. ഇവൾ പോകുന്ന ലൊക്കേഷനിലൊക്കെ ആളുകൾ ചോദിക്കാൻ തുടങ്ങി. അതൊരു ടോർച്ചറിങ് ആയി മാറി. ഇതിൽ നിന്നും ഇവർക്കെന്താണ് കിട്ടുന്നത്.

പുതിയൊരു വർക്ക് വരുമ്പോൾ പോലും ആളുകൾ ഇതിനെക്കുറിച്ചാണ് ചോദിക്കുന്നത്. ഞങ്ങളൊരു സെറ്റിലും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടില്ല. ഞാൻ വർക്ക് ചെയ്ത സെറ്റിൽ ചെറിയൊരു പ്രശ്നമുണ്ടായി, അതെന്നെ ബാധിക്കുന്ന പ്രശ്നമാണ്. പക്ഷേ അതെന്റെ കുടുംബത്തെയാണ് ബാധിക്കുന്നത്. ‘ഇവൾ എന്നെ പിടിച്ചുവച്ചിരിക്കുകയാണ്, മറ്റ് പെണ്ണുങ്ങളുടെ കൂടെ വർക്ക് ചെയ്യാൻ സമ്മതിക്കില്ല’ എന്നൊക്കെയാണ് പറഞ്ഞു പരത്തുന്നത്.

ഒരാളെ ഇങ്ങനെ ടാർഗറ്റ് ചെയ്യുന്നതിന്റെ ഉദ്ദേശ്യം മനസ്സിലാകുന്നില്ല. ഭയങ്കരമായ ട്രോമയാണ് എന്റെ ഭാര്യ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. എന്തെങ്കിലും കാരണത്താൽ ഇവൾക്കെന്തെങ്കിലും സംഭവിച്ചാൽ ഞാൻ എങ്ങനെയാണ് പെരുമാറുകയെന്ന് പറയാൻ കഴിയില്ല. ഇതൊരു പരിധിവിട്ടു പോകുകയാണ്. മലയാളം ഇൻഡസ്ട്രിയിൽ നിന്ന് ഞങ്ങൾക്ക് വർക്ക് വേണ്ട. ഞങ്ങൾ പ്രതികരിക്കുന്നതുകൊണ്ട് ആളുകൾ ഒഴിവാക്കുകയാണെങ്കിൽ കുഴപ്പമില്ല, മറ്റെന്തെങ്കിലും പണിയെടുത്ത് ജീവിക്കാം.

ഞാനൊരു എൻജിനീയർ ആണ്, ഇവൾ ഡോക്ടറേറ്റ് എടുത്ത ആളാണ്. ഉള്ള വിദ്യാഭ്യാസം വച്ച് പണിക്ക് പൊയ്ക്കൊള്ളാം.ഞങ്ങൾ എന്ത് ഉപദ്രവമാണ് നിങ്ങളോട് ചെയ്തത്. മലയാളം സീരിയൽ ഇൻഡസ്ട്രി ഇത്ര വെറുക്കപ്പെട്ടതാണെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ചെയ്തുകൊണ്ടിരിക്കുന്ന വർക്കുകൾ പൂര്‍ത്തീകരിക്കും.

പക്ഷേ ഇനി ഇവിടെ ജോലി ചെയ്യില്ല. ഈ ഇൻഡസ്ട്രിയിൽ നല്ല കാര്യങ്ങളൊന്നും ആരും പറയില്ല, പക്ഷേ ചെയ്യാത്ത കാര്യങ്ങൾ ഇതുപോലെ പടരും. എത്രപേരുടെ അടുത്ത് പോയി കാര്യങ്ങൾ വിശദീകരിച്ച് കൊടുക്കാൻ പറ്റും. ഞങ്ങളെ തമ്മിൽ പിരിയിക്കാനോ ഇവർ ഇതൊക്കെ ചെയ്യുന്നത്".- രാഹുൽ പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Rahul and Aswathy to quit Malayalam Serial industry.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിം ആക്ടീവ് അല്ലെങ്കില്‍ വാട്‌സ് ആപ്പും ടെലഗ്രാമും ലഭിക്കില്ല; അറിയാം ജനുവരി ഒന്നുമുതലുള്ള മാറ്റങ്ങള്‍

അപരിചിതമായ പോപ്പ്-അപ്പുകളില്‍ ക്ലിക്ക് ചെയ്യരുത്; കെണിയാവാം, മുന്നറിയിപ്പ്

മാസപ്പടി കേസ്: പിണറായി വിജയൻറെ അപ്പീൽ അടിയന്തരമായി പരിഗണിക്കില്ല; തിങ്കളാഴ്ച കേൾക്കുമെന്ന് ഹൈക്കോടതി

തുടര്‍ച്ചയായ നാലാംദിവസവും തകര്‍ച്ച, സെന്‍സെക്‌സ് 600 പോയിന്റ് ഇടിഞ്ഞു; പിടിച്ചുനിന്ന് ഐടി ഓഹരികള്‍

ഇഷാന്‍ കിഷന്‍ പുറത്ത്; വൈഭവ് സൂര്യവംശി 'റിട്ടേൺ'!