രാജ് കപൂര്‍ 
Entertainment

ചാര്‍ലി ചാപ്ലിനെ പോലെ ആരാധകരെ രസിപ്പിച്ച നായകന്‍; ബിഗ് സ്‌ക്രീനില്‍ കാണാം രാജ് കപൂറിന്റെ സിനിമകള്‍

രാജ് കപൂറിനെ പുതിയ തലമുറയ്ക്കു കൂടി പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ആര്‍കെ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ സിനിമയിലെ ചാര്‍ലി ചാപ്ലിനും ഷോമാനുമായി നിറഞ്ഞു നിന്ന നായകന്‍. ബോളിവുഡിന്റെ വിഖ്യാത നടന്‍ രാജ് കപൂറിന്റെ നൂറാം ജന്മവാര്‍ഷികമാണ് ഇന്ന്. മണ്‍മറഞ്ഞുപോയ പ്രതിഭയെ ആഘോഷിക്കുകയാണ് ഇന്ത്യന്‍ സിനിമാലോകം. നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്ന നിലകളില്‍ ശ്രദ്ധേയനായ രാജ് കപൂറിന്റേതായി നിരവധി കള്‍ട്ട് ക്ലാസിക്കുകളാണ് പിറവിയെടുത്തത്. രാജ് കപൂറിനെ പുതിയ തലമുറയ്ക്കു കൂടി പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ആര്‍കെ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. 34 നഗരങ്ങളിലായി 101 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. അദ്ദേഹം അഭിനയിച്ചതും സംവിധാനം ചെയ്തതുമായ സിനിമകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിഗ് സ്‌ക്രീനില്‍ നിങ്ങള്‍ കാണേണ്ട അഞ്ച് രാജ് കപൂര്‍ ചിത്രങ്ങള്‍ ഇവയാണ്.

ആഗ്

രാജ് കപൂര്‍ ആദ്യമായി സംവിധായകനാവുന്നത് ഈ സിനിമയിലൂടെയാണ്. കൂടാതെ ആര്‍കെ ഫിലിംസ് എന്ന പേരിലുള്ള ആദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിയില്‍ ആദ്യമായി ഒരുങ്ങുന്ന ചിത്രവും ഇതുതന്നെയാണ്. 1948ലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഐക്കോണിക് ജോഡികളായ രാജ് കപൂറും നര്‍ഗിസും ആദ്യമായി ഒന്നിക്കുന്നതും ഈ ചിത്രത്തിലാണ്. എന്നാല്‍ ചിത്രം ബോക്‌സ് ഓഫിസില്‍ വലിയ ഹിറ്റായില്ല.

ബര്‍സാത്

സംവിധായകന്‍ എന്ന നിലയില്‍ രാജ് കപൂറിന് ആദ്യ ബ്ലോക്ബസ്റ്റര്‍ സമ്മാനിക്കുന്നത് ബര്‍സാത് ആണ്. ഹിന്ദി സിനിമ കണ്ട ഏറ്റവും സൂപ്പര്‍ഹിറ്റ് ചിത്രമായി ബര്‍സാത് മാറി. ഈ സിനിമയുടെ വിജയത്തോടെയാണ് മുംബൈയിലെ ചെമ്പൂരില്‍ ആര്‍കെ സ്റ്റുഡിയോസ് അദ്ദേഹം സ്ഥാപിക്കുന്നത്.

ആവാര

ഇന്ത്യയില്‍ മാത്രമല്ല റഷ്യയിലും ആരാധകരെ സമ്പാദിച്ച താരമാണ് രാജ് കപൂര്‍. അദ്ദേഹത്തെ സോവിയറ്റ് യൂണിയനില്‍ ശ്രദ്ധേയനാക്കുന്നത് 1951ല്‍ റിലീസ് ചെയ്ത ആവാരയാണ്. ഖ്വോജ അഹ്മദ് അബ്ബാസാണ് ചിത്രം സംവിധാനം ചെയ്തത്. നര്‍ഗിസ് നായികയായി എത്തിയ ചിത്രത്തില്‍ രാജ് കപൂറിന്റെ അച്ഛന്‍ പൃഥ്വിരാജ് കപൂറും പ്രധാന വേഷം ചെയ്തു.

ജഗ്‌തെ രഹോ

ഹിന്ദിയിലും ബംഗാളിയിലുമായി ഒരുക്കി ചിത്രമാണ് ഇത്. 1956ല്‍ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് അമിത് മൈത്രയും സോമ്പു മിത്രയും ചേര്‍ന്നാണ്. രാജ് കപൂര്‍ നായകനായെത്തിയ ചിത്രം നിര്‍മിച്ചതും അദ്ദേഹം തന്നെയായിരുന്നു. ഇന്ത്യയില്‍ മാത്രമല്ല സോവിയറ്റ് യൂണിയലും ചിത്രം വന്‍ വിജയമാണ് നേടിയത്.

ശ്രീ 420

ചിത്രത്തിന്റെ സംവിധാനവും നിര്‍മാണവും രാജ് കപൂര്‍ തന്നെയായിരുന്നു. ചാര്‍ലി ചാപ്ലിന്റെ ലിറ്റില്‍ ട്രാമ്പിലെ കഥാപാത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രത്തിലെ രാജ് കപൂറിന്റെ കഥാപാത്രം. വിദ്യാസമ്പന്നനായ അനാഥ യുവാവ് ഒരുപാട് സ്വപ്‌നങ്ങളുമായി ബോംബെയിലേക്ക് വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്. നര്‍ഗിസാണ് ചിത്രത്തില്‍ നായികയായി എത്തിയത്. ചിത്രം വന്‍ ഹിറ്റായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT