Mahesh Babu ഇൻസ്റ്റ​ഗ്രാം
Entertainment

ഇതുവരെ കണ്ടതൊന്നുമല്ല, വലുത് എന്തോ വരാനുണ്ട്; മഹേഷ് ബാബു ചിത്രത്തിന്റെ അപ്ഡേറ്റുമായി രാജമൗലി

ഈ സിനിമയുടെ കഥയും വ്യാപ്തിയും വളരെ വലുതാണ്.

സമകാലിക മലയാളം ഡെസ്ക്

തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബുവിന്റെ 50-ാം പിറന്നാൾ ആണ് ഇന്ന്. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് മഹേഷ് ബാബുവിന് ആശംസകൾ നേരുന്നത്. എസ് എസ് രാജമൗലിക്കൊപ്പമുള്ള ചിത്രമാണ് മഹേഷ് ബാബുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. എസ്എസ്എംബി 29 എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയിരുന്നു.

ഇപ്പോഴിതാ മഹേഷ് ബാബുവിന്റെ പിറന്നാളിനോടനുബന്ധിച്ച് ചിത്രത്തിന്റെ പ്രീ ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. ​ഗ്ലോബ് ട്രോട്ടർ അഥവാ ലോകം ചുറ്റുന്നവൻ എന്നാണ് മഹേഷ് ബാബുവിന്റെ കഥാപാത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രീ ലുക്ക് പോസ്റ്ററിൽ നായകന്റെ നെഞ്ചിന്റെ ഭാഗത്തിന്റെ ക്ലോസപ്പ് ഷോട്ടാണ് കാണിക്കുന്നത്.

ഇതോടൊപ്പം നവംബറിൽ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു വെളിപ്പെടുത്തൽ ചിത്രത്തെ കുറിച്ച് നടത്തുമെന്നും രാജമൗലി അറിയിച്ചു. തങ്ങള്‍ സിനിമയുടെ ചിത്രീകരണം തുടങ്ങിയിട്ട് കുറച്ചായെന്നും കഥയും സാധ്യതയുമൊക്കെ വളരെ വിശാലമായതിനാല്‍ കുറച്ച് ചിത്രങ്ങള്‍ കൊണ്ടോ വാര്‍ത്താ സമ്മേളനങ്ങള്‍ കൊണ്ടോ ഒന്നും അതേക്കുറിച്ച് പൂർണമായി പറയാനാകില്ലെന്നും രാജമൗലി പറയുന്നു.

പൃഥ്വിരാജും ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. കൊടൂര വില്ലനായാണ് പൃഥ്വിരാജ് എത്തുകയെന്നും റിപ്പോർട്ടുകളുണ്ട്. "ഇന്ത്യയിലും ലോകമെമ്പാടുമുള്ള പ്രിയപ്പെട്ട സിനിമാ പ്രേമികളേ, മഹേഷിന്റെ ആരാധകരേ, ചിത്രീകരണം ആരംഭിച്ചിട്ട് കുറച്ചു കാലമായി, ചിത്രത്തെക്കുറിച്ച് അറിയാനുള്ള നിങ്ങളുടെ ആകാംക്ഷയെ ഞങ്ങൾ ഏറെ വിലമതിക്കുന്നു. എന്നിരുന്നാലും, ഈ സിനിമയുടെ കഥയും വ്യാപ്തിയും വളരെ വലുതാണ്.

എന്നാല്‍ കേവലം ചിത്രങ്ങള്‍ക്കോ പത്രസമ്മേളനങ്ങള്‍ക്കോ സിനിമയുടെ ആഴമുള്ള പ്രമേയത്തോട് നീതി പുലർത്താൻ കഴിയില്ലെന്ന് എനിക്ക് തോന്നുന്നു. നിങ്ങൾ സൃഷ്ടിക്കുന്ന ജിജ്ഞാസ, സിനിമയെക്കുറിച്ച് അറിയാനുള്ള ആകാംക്ഷ, ഇതിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ ഞങ്ങൾ ഒരുങ്ങുകയാണ്.

ഇത് 2025 നവംബറിൽ പുറത്ത് വിടും. മുൻപ് ഒരിക്കലും കാണാത്ത ഒരു വെളിപ്പെടുത്തലാക്കി ഇതിനെ മാറ്റാൻ ഞങ്ങൾ ശ്രമിക്കുകയാണ്. നിങ്ങളുടെ ക്ഷമയോടെയുള്ള കാത്തിരിപ്പിന് എല്ലാവർക്കും നന്ദി"- രാജമൗലി കുറിച്ചു. പ്രിയങ്ക ചോപ്രയാണ് ചിത്രത്തിൽ നായികയായെത്തുക.

രാജമൗലിയുടെ പോസ്റ്റിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. എന്താണ് അദ്ദേഹം ആരാധകർക്ക് ഒരുക്കിവെച്ച സർപ്രൈസ് എന്നറിയാൻ ആകാംക്ഷയിലാണ് ആരാധകർ. ഫസ്റ്റ് ലുക്ക് പോസ്റ്റർ ആവാം എന്നും സിനിമയുടെ ടൈറ്റിൽ അനൗൺസ്‌മെന്റ് ആകാമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ടീസർ ആകാം എന്നും ആരാധകർ പറയുന്നുണ്ട്.

Cinema News: Rajamouli shares SSMB 29 pre look poster on Actor Mahesh Babu 50th Birthday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT