Entertainment

ജോൺ എബ്രഹാമിനോട് ഏറ്റുമുട്ടാൻ രാജീവ് പിള്ള, സത്യമേവ ജയതേ 2ൽ വില്ലൻ

2018ൽ പുറത്തെത്തിയ ചിത്രത്തിൻറെ രണ്ടാംഭാഗമാണ് സത്യമേവ ജയതേ 2

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് ലുക്കിലുള്ള മലയാളി താരമാണ് രാജീവ് പിള്ള. ഇതിനോടകം രണ്ട് ഹിന്ദി ചിത്രങ്ങളിൽ താരം അഭിനയിച്ചു കഴിഞ്ഞു.  ഇപ്പോൾ സൂപ്പർതാരം ജോൺ എബ്രഹാമിന്റെ ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് താരം. സത്യമേവ ജയതേ 2 ലാണ് രാജീവ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓൺലൈൻ ഓഡിഷൻ വഴിയാണ് രാജീവ് ചിത്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

മിലാപ് സവേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2018ൽ പുറത്തെത്തിയ ചിത്രത്തിൻറെ രണ്ടാംഭാഗമാണ് സത്യമേവ ജയതേ 2. ലഖ്നൗവിലാണ് സിനിമയുടെ ഷൂട്ടിങ് നടക്കുന്നത്. 

തമിഴിലും തെലുങ്കിലുമായി രാജീവിന്റേതായി മൂന്ന് ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ളത്. മുതിർന്ന ഛായാഗ്രാഹകൻ കെ പി നമ്പ്യാതിരിയുടെ സംവിധാന അരങ്ങേറ്റ ചിത്രമായ 'വർക് ഫ്രം ഹോം', ഷലീലിൻറെ സംവിധാനത്തിലൊരുങ്ങുന്ന ബഹുഭാഷാ ത്രിഡി ഹൊറർ ചിത്രം സാൽമൺ, നവാഗതനായ വിഷ്‍ണു സംവിധാനം ചെയ്യുന്ന പ്രതിമുഖം എന്നിവയാണ് രാജീവിൻറേതായി വരാനിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി