വിജയകാന്തിന് അന്തിമോപചാരമർപ്പിക്കുന്ന രജനീകാന്ത്/ ചിത്രം: പിടിഐ, കാറിലിരുന്ന് കരയുന്ന രജനീകാന്ത്/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'എന്റെ ഹൃദയം നോവുന്നു', കാറിലിരുന്ന് പൊട്ടിക്കരഞ്ഞ് രജനീകാന്ത്: വിഡിയോ

കയ്യിലുണ്ടായിരുന്ന മാസ്‌ക് കൊണ്ട് മുഖം മറച്ചായിരുന്നു അദ്ദേഹം കരഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ന്തരിച്ച പ്രമുഖ നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന്റെ വിയോഗം തമിഴ് സിനിമാലോകത്തിന് ഒന്നടങ്കം വേദനയാവുകയാണ്. പ്രമുഖ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് പ്രിയ താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയത്. സൂപ്പര്‍താരം രജനീകാന്തും ക്യാപ്റ്റനെ അവസാനമായി കാണാന്‍ എത്തിയിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് വിജയകാന്തിനെ കണ്ടതിനുശേഷം പൊട്ടിക്കരയുന്ന രജനികാന്തിന്റെ വിഡിയോ ആണ്. 

പുതിയ ചിത്രമായ വേട്ടയ്യന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തൂത്തുക്കുടിയിലായിരുന്നു താരം. വിജയകാന്തിന് അന്തിമോപചാരമര്‍പ്പിക്കാനായി ഇന്നലെ ചെന്നൈയില്‍ എത്തുകയായിരുന്നു. വിജയകാന്തിന്റെ സംസാര ചടങ്ങില്‍ പങ്കെടുത്തതിനു ശേഷം താരം കാറില്‍ കയറി. പിന്നാലെ കാറില്‍ ഇരുന്ന് അദ്ദേഹം പൊട്ടിക്കരയുകയായിരുന്നു. കയ്യിലുണ്ടായിരുന്ന മാസ്‌ക് കൊണ്ട് മുഖം മറച്ചായിരുന്നു അദ്ദേഹം കരഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. 

തന്റെ ഹൃദയം വേദനിക്കുകയാണ് എന്നാണ് വിജയകാന്തിനെ കണ്ടിറങ്ങിയ ശേഷം രജനീകാന്ത് പറഞ്ഞത്. അതിനിടെ വിജയകാന്തുമായി ഉണ്ടായിരുന്നു സൗഹൃദത്തെക്കുറിച്ചും താരം വാചാലനായി.  അദ്ദേഹവുമായി സൗഹൃദത്തിലായാല്‍ ഒരിക്കലും മറക്കാനാവില്ല എന്നാണ് രജനീകാന്ത് പറയുന്നത്. ഡിഎംഡികെയുടെ ജനറല്‍ ബോഡി മീറ്റിങ്ങിലാണ് അവസാനമായി വിജയകാന്തിനെ കണ്ടതെന്നും അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് അന്ന് കരുതിയതെന്നും താരം കൂട്ടിച്ചേര്‍ത്തു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

SCROLL FOR NEXT