Rajinikanth, Soubin Shahir ഫയല്‍
Entertainment

'കഷണ്ടിയാണല്ലോ, ഇയാളെക്കൊണ്ട് പറ്റുമോ?'; സൗബിനില്‍ വിശ്വാസം ഇല്ലായിരുന്നു; പക്ഷെ അഭിനയിച്ച് ഞെട്ടിച്ചുവെന്ന് രജനികാന്ത്

എന്തൊരു നടനാണ്!

സമകാലിക മലയാളം ഡെസ്ക്

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ആമിര്‍ ഖാന്‍, നാഗാർജുന, ഉപേന്ദ്ര, സത്യരാജ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അതേസമയം മലയാളികള്‍ കാത്തിരിക്കുന്നത് കൂലിയിലെ സൗബിന്‍ ഷാഹിറിന്റെ പ്രകടനം കാണാനാണ്. ട്രെയ്‌ലറിലും മോണിക്ക പാട്ടിലുമെല്ലാം സൗബിന്റെ നിറഞ്ഞാട്ടമായിരുന്നു.

ആരാധകരുടെ ആകാംക്ഷ ഉയര്‍ത്തുന്നതാണ് സൗബിനെക്കുറിച്ച് രജനീകാന്ത് പറഞ്ഞ വാക്കുകളും. സൗബിന്റെ കാര്യത്തില്‍ തനിക്ക് തീരെ ആത്മവിശ്വാസമില്ലായിരുന്നുവെന്നും സംവിധായകനെ വിശ്വസിക്കുക മാത്രമായിരുന്നു. എന്നാല്‍ പിന്നീട് സൗബിന്റെ പ്രകടനം കണ്ട് താന്‍ ഞെട്ടിപ്പോയെന്നുമാണ് രജനികാന്ത് പറയുന്നത്. കൂലിയുടെ പ്രീ-റിലീസ് ഇവന്റില്‍ രജനികാന്ത് പറഞ്ഞ വാക്കുകള്‍ വൈറലായി മാറുകയാണ്.

''പ്രധാനപ്പെട്ട കഥാപാത്രമാണ്. ആര് ചെയ്യണം എന്ന് എന്റെ മനസിലും അവരുടെ മനസിലുമുണ്ടായിരുന്നു. എന്റെ ലാസ്റ്റ് പടത്തിലും അവരുടെ പടത്തിലും അഭിനയിച്ചിട്ടുണ്ട്, ഫഹദ് ഫാസില്‍. പക്ഷെ അദ്ദേഹം ഇപ്പോള്‍ വളരെയധികം തിരക്കിലാണ്. പിന്നെ ആര് ചെയ്യുമെന്ന് ആലോചിച്ചു. കുറച്ച് സമയം തരണം എന്ന് പറഞ്ഞ് പോയി. പിന്നെ ഇവരേയും കൂട്ടി വന്നു. മഞ്ഞുമ്മല്‍ ബോയ്‌സില്‍ അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞു. നോക്കിയപ്പോള്‍ കഷണ്ടിയൊക്കെയുണ്ട്. ഇവരെങ്ങനെ ഈ കഥാപാത്രമാകുമെന്ന് ചോദിച്ചപ്പോള്‍ നോക്കിക്കോ സാര്‍ ഗംഭീര ആര്‍ട്ടിസ്റ്റാണെന്ന് പറഞ്ഞു. എനിക്ക് കുറച്ച് സമയം തരൂ. 100 ശതമാനം നല്ലതായിരിക്കുമെന്ന് പറഞ്ഞു. എനിക്ക് തീരേ വിശ്വാസമില്ലായിരുന്നു. അവര്‍ അത്രയും ആത്മവിശ്വാസത്തോടെ പറയുന്നതിനാല്‍ ഞാന്‍ എതിര്‍ത്തില്ല'' രജനികാന്ത് പറയുന്നു.

എന്നാല്‍ പിന്നീട് സൗബിന്റെ പ്രകടനം കണ്ട് താന്‍ ഞെട്ടിപ്പോയെന്നാണ് രജനികാന്ത് പറയുന്നത്. ''വിശാഖ പട്ടണത്തെ ഷൂട്ടിങ് വന്നപ്പോള്‍ രണ്ട് ദിവസം റെസ്റ്റ് എടുത്തോളാന്‍ പറഞ്ഞു. ആ രണ്ട് ദിവസം സൗബിന്റെ ഷൂട്ടായിരുന്നു. മൂന്നാമത്തെ ദിവസം ലോകേഷ് വന്നപ്പോള്‍ ലാപ് ടോപ്പ് കൊണ്ടു വന്നിരുന്നു. സൗബിന്‍ അഭിനയിച്ച രണ്ട് മൂന്ന് സീനുകള്‍ കാണിച്ചു തന്നു. ഞാന്‍ ആടിപ്പോയി. എന്തൊരു നടനാണ്! മൈ ഗോഡ്! ഹാറ്റ്‌സ് ഓഫ് ടു യൂ'' എന്നാണ് രജനികാന്ത് സൗബിന്റെ പ്രകടനത്തെക്കുറിച്ച് പറഞ്ഞത്.

ലോകേഷും രജനികാന്തും ഒരുമിക്കുന്ന ചിത്രം ഓഗസ്റ്റ് 14 നാണ് തിയേറ്ററുകളിലേക്ക് എത്തുക. വന്‍ താരനിരയുമായി വരുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് ആണ്. നാഗാര്‍ജുനയാണ് ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്. 40 വര്‍ഷത്തിന് ശേഷം രജനികാന്തും സത്യരാജും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകയും കൂലിയ്ക്കുണ്ട്.

Rajinikanth says he had doubts about Soubin Shahir initialy. but later he got shocked by Soubin's perfomance.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് നീതി ഉറപ്പാക്കും; പുതിയ സംവിധാനവുമായി കുവൈത്ത്

'60 വയസോ, അങ്ങേയറ്റം സംശയാസ്പദം'; ഷാരുഖിന് പിറന്നാൾ ആശംസകളുമായി തരൂർ

'സുന്ദര്‍ ഇന്ത്യ'! ഓസീസിനെ വീഴ്ത്തി, അനായാസം; പരമ്പരയില്‍ ഒപ്പം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

SCROLL FOR NEXT