Rajisha Vijayan ഇൻസ്റ്റ​ഗ്രാം
Entertainment

'ഫോട്ടോഷൂട്ടിന് പോലും പരീക്ഷിച്ചിട്ടില്ലാത്ത ലുക്കുകൾ; ഇത്തരം കഥാപാത്രം അപൂർവമായി മാത്രം സംഭവിക്കുന്നത്'

സിനിമയ്ക്ക് ആവശ്യമെങ്കിൽ ശരീര പ്രകൃതി മാറ്റുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ.

Author : സമകാലിക മലയാളം ഡെസ്ക്

കൃഷാന്ദ് സംവിധനം ചെയ്ത 'മസ്തിഷ്ക മരണം' എന്ന ചിത്രത്തിലെ രജിഷയുടെ ലുക്ക് ആദ്യമേ തന്നെ സിനിമാ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ഫ്രീഡ സോമൻ എന്ന കഥാപാത്രത്തിനായി 15 കിലോയിലേറെ ഭാരം താൻ കുറച്ചുവെന്ന് രജിഷ പറയുന്നു. സിനിമയ്ക്ക് വേണ്ടി ശരീര പ്രകൃതി മാറ്റുന്നതിൽ തനിക്ക് സന്തോഷമേയുള്ളൂവെന്ന് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ രജിഷ പറഞ്ഞു.

"മസ്തിഷ്ക മരണത്തിലെ കഥാപാത്രത്തിനായി ശരീരഭാരം വളരെ കുറയ്ക്കേണ്ടതുണ്ടായിരുന്നു. ജിമ്മിൽ തന്നെയായിരുന്ന ആറ് മാസത്തെ കഠിനാധ്വാനത്തിലൂടെ 15 കിലോയിലേറെ ഭാരം കുറച്ചാണ് ഞാൻ‌ ഫ്രീഡ സോമൻ എന്ന കഥാപാത്രത്തിലേക്ക് എത്തിച്ചേർന്നത്. സിനിമയ്ക്ക് ആവശ്യമെങ്കിൽ ശരീര പ്രകൃതി മാറ്റുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ.

ജൂൺ മുതലായ സിനിമകളിലെല്ലാം ഞാൻ അങ്ങനെ തന്നെയാണ് ചെയ്തത്. മസ്തിഷ്ക മരണത്തിലെ എന്റെ എല്ലാ ലുക്കുകളും വ്യത്യസ്തമാണ്. ഒരു ഫോട്ടോഷൂട്ടിന് പോലും ഞാൻ പരീക്ഷിച്ചിട്ടില്ലാത്ത ലുക്കുകൾ ഈ സിനിമയ്ക്ക് വേണ്ടി പരീക്ഷിച്ചിട്ടുണ്ട്. സംവിധായകൻ ആവശ്യപ്പെട്ട ലുക്കുകളെല്ലാം ആ സിനിമയ്ക്ക് വേണ്ടതാണെന്ന ബോധ്യത്തിൽ തന്നെയാണ് അങ്ങനെ ചെയ്തത്.

ഇത്തരം കഥാപാത്രങ്ങളും ലുക്കുകളും ജീവിതത്തിൽ വളരെ അപൂർവമായി സംഭവിക്കുന്നതാണ്. അതുകൊണ്ട് തന്നെ വളരെ ആസ്വദിച്ചു തന്നെയാണ് ഞാൻ ഈ സിനിമയിലെ കഥാപാത്രത്തെ അവതരിപ്പിച്ചത്".- രജിഷ പറഞ്ഞു. അതോടൊപ്പം മസ്തിഷ്ക മരണം തന്റെ കരിയറിലെ തന്നെ വ്യത്യസ്തവും ത്രില്ലിങ്ങുമായ ഒരനുഭവമാണെന്ന് രജിഷ കൂട്ടിച്ചേർത്തു.

ഫെബ്രുവരി 27 നാണ് മസ്തിഷ്ക മരണം തിയറ്ററുകളിലെത്തിയത്. മികച്ച പ്രേക്ഷക പ്രശംസയാണ് ചിത്രത്തിന് ലഭിക്കുന്നത്. സൈബർ പാത്ത് സയൻസ് ഫിക്ഷൻ കോമഡി സിനിമയായിട്ടാണ് മസ്തിഷ്ക മരണം പ്രേക്ഷകരിലേക്കെത്തിയത്. 2046 ൽ നടക്കുന്ന കുറേ സംഭവങ്ങൾ കോർത്തിണക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.

Cinema News: Rajisha Vijayan opens up about Masthishka Maranam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വ്യാജ ഒപ്പ് വിവാദം; സന്ദീപൻ സാഹയെയും ഋതബ്രത ബാനർജിയെയും തൃണമൂൽ കോൺഗ്രസ് പുറത്താക്കി

വയര്‍ കുറയ്ക്കാന്‍ സ്വയം ടോര്‍ച്ചര്‍ ചെയ്തു, ഒരു പെണ്‍കുട്ടിയും അങ്ങനെ ചെയ്യരുത്: താപ്‌സി പന്നു

'കൊതുകിനെ കൊതുകുകൊണ്ട് നേരിടാന്‍ ഗൂഗിള്‍'; 3.2 കോടി ബാക്ടീരിയ ബാധിച്ച കൊതുകുകളെ തുറന്നുവിടും; ലക്ഷ്യം രോഗവ്യാപനം തടയല്‍

'സത്യം പറ, ഒരു ദിവസം എത്ര പാൽ കുടിക്കും!' ശാസ്ത്രിയുടെ ചോദ്യം കേട്ട് ചിരിയടക്കാൻ കഴിയാതെ വൈഭവ് (വിഡിയോ)

അനധികൃത താമസം; സൗദിയില്‍ ഒരാഴ്ചയ്ക്കിടെ പിടിക്കപ്പെട്ടത് 8,090 പ്രവാസികള്‍

SCROLL FOR NEXT