Rakhi Sawant, Tamannaah ഇൻസ്റ്റ​ഗ്രാം
Entertainment

'നായികയായി വിജയിക്കാതെ വന്നപ്പോൾ ഐറ്റം ഡാൻസ് ചെയ്യാൻ തുടങ്ങി'; തമന്നയ്ക്കെതിരെ രാഖി സാവന്ത്

ഇവരൊക്കെ ഞങ്ങളെ കണ്ടു കണ്ടാണ് ഐറ്റം സോങ് ചെയ്യാന്‍ പഠിച്ചത്.

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയ്ക്ക് പുറമേ ബോളിവുഡിലും ഒട്ടേറെ ആരാധകരുണ്ട് നടി തമന്നയ്ക്ക്. ഐറ്റം ഡാൻസിലൂടെയും തമന്നയിപ്പോൾ സെൻസേഷനായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ തമന്നയെ പരിഹസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടി രാഖി സാവന്ത്. സിനിമയിലെ യഥാര്‍ഥ ഐറ്റം ഗേള്‍ താനാണെന്നും തമന്നയെപ്പോലുള്ള നടിമാര്‍ ഇപ്പോള്‍ തന്റെ പാത പിന്തുടരുകയാണെന്നും രാഖി പറയുന്നു.

ഒരുകാലത്ത് താന്‍ സ്‌ക്രീനില്‍ കൊണ്ടുവന്ന ആവേശവും ഊര്‍ജവും ഇപ്പോഴത്തെ തലമുറയിലെ ഐറ്റം ഗാനങ്ങള്‍ക്കില്ലെന്നും രാഖി പറഞ്ഞു. "ഇവരൊക്കെ ഞങ്ങളെ കണ്ടു കണ്ടാണ് ഐറ്റം സോങ് ചെയ്യാന്‍ പഠിച്ചത്. ഇവര്‍ക്ക് ആദ്യം ഹീറോയിന്‍ ആകാനായിരുന്നു ആഗ്രഹം. എന്നാല്‍ ഹീറോയിന്‍ എന്ന നിലയിലുള്ള കരിയര്‍ വിജയിക്കാതെ വന്നപ്പോള്‍ അവര്‍ ഞങ്ങളുടെ വയറ്റത്തടിച്ച് ഐറ്റം സോങ്ങുകള്‍ ചെയ്യാന്‍ തുടങ്ങി.

നാണമില്ലേ! ഒറിജിനല്‍ ഞങ്ങള്‍ തന്നെയാണ്. ഇനി ഞങ്ങള്‍ നായികമാരാകും"- ഒരു അഭിമുഖത്തില്‍ രാഖി സാവന്ത് പരിഹാസത്തോടെ പറഞ്ഞു. ഷാരുഖിന്റെ മകൻ ആര്യൻ ഖാന്റെ ആദ്യ സംവിധാന സംരംഭമായ ദ് ബാഡ്സ് ഓഫ് ബോളിവുഡിലാണ് അടുത്തിടെ തമന്ന ഐറ്റം ഡാൻസ് ചെയ്തത്. 'ഗഫൂര്‍' എന്ന ഈ ഗാനം വൈറലാകുകയും ചെയ്തു.

ഈ ഗാനത്തെക്കുറിച്ച് തമന്ന അടുത്തിടെ പ്രതികരിച്ചിരുന്നു. 'അദ്ദേഹത്തിന് (ആര്യന്‍ ഖാന്) കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയും കാഴ്ചപ്പാടുമുണ്ട്. അദ്ദേഹത്തിന്റെ ആദ്യ സംരംഭത്തില്‍ പ്രവര്‍ത്തിക്കുന്നതിനിടെ ഒരുപാട് സ്‌നേഹം ലഭിച്ചു.

'ഗഫൂര്‍' വളരെ രസകരമായിരുന്നു. ഫറാ ഖാന്‍ കൊറിയോഗ്രാഫി ചെയ്തപ്പോള്‍ അതൊരു മാന്ത്രിക അനുഭവമായി. ഈ ഗാനം ഒരു ദിവസം കൊണ്ടാണ് ചിത്രീകരിച്ചത്. ഫറ, ഛായാഗ്രാഹകന്‍ രവി വര്‍മ്മന്‍, കാര്യങ്ങള്‍ നിയന്ത്രിച്ച ആര്യന്‍ എന്നിവരുടെ പിന്തുണ കാരണം ഞങ്ങള്‍ക്കത് സാധിച്ചു’ - അവര്‍ പറഞ്ഞു. ജയിലറിലെ കാവാലാ, സ്ത്രീ 2വിലെ ആജ് കി രാത്, റെയ്ഡ് 2 എന്നീ ചിത്രത്തിലും തമന്ന ഐറ്റം ഡാൻസ് ചെയ്തിരുന്നു.

Cinema News: Actress Rakhi Sawant blames Tamannaah Bhatia.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT