വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ചികിത്സ കിട്ടാതെ മരിച്ചുപോകുമെന്ന് കരുതി, സൽമാൻ ഖാൻ ഞങ്ങളുടെ മാലാഖ; കൂപ്പുകൈയുമായി രാഖി സാവന്തും അമ്മയും 

ശസ്ത്രക്രിയയ്ക്ക് വേണ്ട എല്ലാ ചെലവുകളും സൽമാൻ ഏറ്റെടുത്തെന്ന് രാഖി 

Author : സമകാലിക മലയാളം ഡെസ്ക്

മ്മയുടെ അർബുദ ചികിത്സയ്ക്ക് സഹായിച്ച നടൻ സൽമാൻ ഖാന് കൂപ്പുകൈകളുമായി നന്ദി അറിയിച്ചിരിക്കുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയും നടിയുമായ രാഖി സാവന്ത്. അമ്മയുടെ ചികിത്സയ്ക്ക് സഹായിച്ചത് സൽമാൻ ആണെന്നും ശസ്ത്രക്രിയയ്ക്ക് വേണ്ട എല്ലാ ചെലവുകളും അദ്ദേഹം ഏറ്റെടുത്തെന്നും രാഖി വിഡിയോയിൽ പറഞ്ഞു. 

“കൈകൾ കൂപ്പി ഞാൻ സൽമാൻ ഖാനോട് നന്ദി പറയുന്നു. ചികിത്സയ്ക്ക് പണമില്ലാത്തതിനാൽ ഞാനെപ്പോഴും ജീസസിനോട് പ്രാർത്ഥിക്കാറുണ്ടായിരുന്നു, ചികിത്സ ലഭിക്കാതെ മരിച്ചുപോകുമെന്ന് ഞാൻ കരുതി. ഞങ്ങളുടെ പ്രാർത്ഥന കേട്ട ദൈവം സൽമാൻ ഖാനെ മാലാഖയുടെ രൂപത്തിൽ ഞങ്ങളുടെ അടുത്തേക്കയച്ചു. അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും ചികിത്സയിൽ ഉടനീളം ഞങ്ങളുടെ കൂടെ നിന്നു. ദൈവത്തിനും സൽമാനും നന്ദി,” രാഖിയുടെ അമ്മ ജയ സാവന്ത് പറഞ്ഞു.

 “ലോകത്തിലെ ഏറ്റവും നല്ല ഡോക്ടറെ തന്നെ നിങ്ങൾ ഞങ്ങൾക്കു തന്നു. എല്ലാ വീടുകളിലും നിങ്ങളെയും സോഹൈൽ ഖാനെയും പോലുള്ള മക്കളുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ പ്രാർത്ഥിക്കുകയാണ്. ഞങ്ങളുടെ കുടുംബത്തിന് രണ്ട് മാലാഖമാരെ തന്നെ താങ്കളുടെ രക്ഷിതാക്കൾക്ക് നന്ദി", സൽമാനോടുള്ള സ്നേഹവും നന്ദിയും രാഖി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'