Entertainment

മുണ്ടുടുത്ത് വാളുമായി ഹെലികോപ്റ്ററില്‍, മാസ്സായി റാം ചരൺ; ഗെയിം ചെയ്ഞ്ചർ ട്രെയിലർ

​ഗംഭീര ആക്ഷൻ രം​ഗങ്ങൾകൊണ്ട് സമ്പന്നമായിരിക്കും ചിത്രം എന്നാണ് ട്രെയിലർ നൽകുന്ന സൂചന

സമകാലിക മലയാളം ഡെസ്ക്

രാംചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ബി​ഗ് ബജറ്റ് ചിത്രം ​ഗെയിം ചെയ്ഞ്ചറിന്റെ ട്രെയിലർ പുറത്ത്. പൊളിറ്റിക്കൽ ത്രില്ലറായാണ് ചിത്രം എത്തുക. ​ഗംഭീര ആക്ഷൻ രം​ഗങ്ങൾകൊണ്ട് സമ്പന്നമായിരിക്കും ചിത്രം എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രം ജനുവരി 10ന് തിയറ്ററിൽ എത്തും.

കിയാര അധ്വാനി നായികയാവുന്ന ചിത്രത്തിൽ എസ് ജെ സൂര്യയാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാം ചരൺ ഇരട്ട വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. അഴിമതിക്കാരനായ മുഖ്യമന്ത്രിയായാണ് എസ് ജെ സൂര്യ വേഷമിടുന്നത്. കൂടാതെ അഞ്ജലി, ജയറാം, സമുദ്രക്കനി, ശ്രീകാന്ത്, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

എസ് തമൻ ആണ് ചിത്രത്തിന് സം​ഗീതം ഒരുക്കുന്നത്. വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ ആണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. വൻ പരാജയമായി മാറിയ കമൽ ഹാസന്റെ ഇന്ത്യൻ 2ന് ശേഷം ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് ​ഗെയിം ചെയ്ഞ്ചർ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT