ആരാധ്യ ദേവി instagram
Entertainment

അതീവ ​ഗ്ലാമറസ്സായി ആരാധ്യ! 'സാരി'യിലെ വാട്ടറിങ് ഡാൻസ് പുറത്തുവിട്ട് ആർജിവി; രൂക്ഷ വിമർശനം

ചിത്രം സൈക്കോളജിക്കൽ‌ ത്രില്ലറായാണ് ഒരുങ്ങുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ഇൻസ്റ്റ​ഗ്രാം റീലുകളിലൂടെ വൈറലായ മലയാളി മോഡൽ ആരാധ്യ ദേവി (ശ്രീലക്ഷ്മി സതീഷ്) യുടെ ​ഗ്ലാമർ വിഡിയോയുമായി സംവിധായകൻ രാം ​ഗോപാൽ വർമ. വാട്ടറിങ് ദ് ഡാൻസ് എന്ന അടിക്കുറിപ്പോടെ രാം ​ഗോപാൽ വർമ്മ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. അതീവ ​ഗ്ലാമറസായാണ് താരം വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ആരാധ്യയെ നായികയാക്കി ആർജിവി ഒരുക്കുന്ന സാരി എന്ന സിനിമയിൽ‌ നിന്നുള്ള വിഡിയോയാണിത്. അതേസമയം വിഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് വിമർശനവുമായി രം​ഗത്തെത്തിയിരിക്കുന്നത്. ആ​ഗോഷ് വൈഷ്ണവം സംവിധാനം ചെയ്യുന്ന ചിത്രം സൈക്കോളജിക്കൽ‌ ത്രില്ലറായാണ് ഒരുങ്ങുന്നത്.

ആരാധ്യയുടെ ​ഗ്ലാമർ ചിത്രങ്ങളും വിഡിയോയും നിരന്തരം പോസ്റ്റ് ചെയ്യുന്ന ആർജിവിക്കെതിരെ സോഷ്യൽ മീ‍ഡിയയിൽ മുൻപും വിമർശനമുയർന്നിരുന്നു. ലോക സാരി ദിനത്തോടനുബന്ധിച്ചാണ് സാരിയെന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സംവിധായകൻ പുറത്തുവിട്ടത്. ആർജിവിയും ആർവി ​ഗ്രൂപ്പും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക. സാരിയിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന ശ്രീലക്ഷ്മിയുടെ പേര് ആരാധ്യ ​ദേവി എന്ന് മാറ്റിയ വിവരം ആർജിവി തന്നെയാണ് പുറത്തുവിട്ടത്. പരസ്യ ചിത്രങ്ങളിലും മോഡലിങ് രം​ഗത്തും വളരെ സജീവമാണിപ്പോൾ ആരാധ്യ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർ​ഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം