രണ്‍ബീര്‍ കപൂര്‍-സായ് പല്ലവി ചിത്രം രാമായണയും ഓസ്‌കാര്‍ മത്സരത്തിന്. 99-ാമത് അക്കാദമി അവാര്‍ഡുകള്‍ക്കായി ചിത്രം സമര്‍പ്പിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. നേരത്തെ, മറാഠി ചിത്രമായ ഗോന്ധലിനെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് രാമാണയുടെ വരവ്. ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡിട്ട് കുതിക്കവെയാണ് രാമായണയുടെ ഓസ്‌കർ എന്‍ട്രി.
അതേസമയം, ഓസ്‌കറിനായി സിനിമകള്‍ സമര്‍പ്പിക്കാന്‍ ഒരോ ക്യാറ്റഗറിയിലും വ്യത്യസ്തമായ ഡെഡ് ലൈനുകളാണുള്ളത്. നാല് വിഭാഗങ്ങള്‍ക്കായി സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഇതിനോടകം തന്നെ കഴിഞ്ഞിരുന്നു. അവസാന വിഭാഗത്തിലേക്ക് സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി നവംബര്‍ 12 ആയിരുന്നു. അതിന് തൊട്ട് മുമ്പായാണ് രാമായണ സമര്‍പ്പിച്ചിരിക്കുന്നത്.
രാമായണയെ ഓസ്‌കറിനായി സമര്‍പ്പിക്കുമ്പോള്‍ ഗോന്ധലിന് എന്താകും സംഭവിക്കുകയെന്നാണ് ആസ്വദകര്‍ ചോദിക്കുന്നത്. എന്നാല്‍ ഒരു തരത്തിലും ബാധിക്കില്ലെന്നതാണ് ഉത്തരം. കാരണം രണ്ട് സിനിമകളും സമര്‍പ്പിച്ചിരിക്കുന്നത് രണ്ട് വിഭാഗങ്ങളിലായാണ്. മറാഠി ചിത്രം ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രി. മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കറിന് വേണ്ടിയാണ് ഗോന്ധല്‍ മത്സരിക്കുക.
അതേസമയം രാമായണ പാര്‍ട്ട് 1 ഓസ്‌കറിനായി സമര്‍പ്പിച്ചിരിക്കുന്നത് ചിത്രത്തിന്റെ നിര്‍മാതാക്കളാണ്. മികച്ച സിനിമ, വിഷ്വല്‍ എഫക്ട്‌സ്, ഛായാഗ്രഹണം, സംഗീതം തുടങ്ങിയ മേഖലകളില്‍ രാമായണയ്ക്ക് മത്സരിക്കാനാകും. ഔദ്യോഗിക എന്‍ട്രിയ്ക്ക് പുറമേയും സിനിമകള്‍ പുരസ്‌കാരത്തിനായി സമര്‍പ്പിക്കാന്‍ സാധിക്കും. അതൊരിക്കലും ഔദ്യോഗിക എന്‍ട്രിയുടെ സാധ്യതകളെ ഇല്ലാതാക്കില്ല. 2026 ഡിസംബര്‍-2027 ജനുവരി, സമയത്തായിരിക്കും ഏതൊക്കെ സിനിമകള്‍ക്കാണ് നോമിനേഷന്‍ നല്‍കുകയെന്ന് തീരുമാനിക്കുക. പിന്നാലെ വോട്ടിങ് നടക്കും. 2028 മാര്‍ച്ച് 14നാണ് ഓസ്‌കര്‍ പ്രഖ്യാപനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates