സലിംകുമാറും രമേശ് പിഷാരടിയും/ ഫെയ്സ്ബുക്ക് 
Entertainment

'ചിലപ്പോ ബിരിയാണി കിട്ടിയാലോ'; സലിംകുമാറിന് പിറന്നാൾ ആശംസകളുമായി രമേശ് പിഷാരടി; 'നന്ദി മാത്രമേ ഒള്ളു അല്ലെ?'

പണ്ട് ഒന്നിച്ച് സ്റ്റേജിൽ പരിപാടി അവതരിപ്പിച്ചിരുന്ന സമയത്തെ ചിത്രങ്ങൾക്കൊപ്പമാണ് ആശംസ പോസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ പ്രിയ നടൻ സലിം കുമാർ 54ാം പിറന്നാൾ ആഘോഷിക്കുകയാണ്. മലയാളികൾക്ക് എന്നും ഓർത്തു ചിരിക്കാൻ നിരവധി തമാശ കലാപാത്രങ്ങളെയാണ് സലിം കുമാർ സമ്മാനിച്ചിട്ടുള്ളത്. ഇപ്പോൾ സലിംകുമാറിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് രമേശ് പിഷാരടി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. 

പണ്ട് ഒന്നിച്ച് സ്റ്റേജിൽ പരിപാടി അവതരിപ്പിച്ചിരുന്ന സമയത്തെ ചിത്രങ്ങൾക്കൊപ്പമാണ് ആശംസ പോസ്റ്റ്. 'സലീമേട്ടന്റെ ജന്മദിനം,നിങ്ങൾക്കിഷ്ട്ടപ്പെട്ട ഡയലോഗുകൾ കമന്റ്‌ ചെയ്യൂ ,നമുക്ക് ചിരിക്കാം സന്തോഷിക്കാം "ചിലപ്പോ ബിരിയാണി കിട്ടിയാലൊ "- എന്നാണ് രമേശ് പിഷാരടി കുറിച്ചത്. 

സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് പോസറ്റ്. നിരവധി ആരാധകരാണ് സലിംകുമാറിന്റെ ഇഷട ഡയലോ​ഗുകൾകൾ കമന്റുകളായി കുറിച്ചിരിക്കുന്നത്. ഈശ്വരാ ആരും ഇല്ലല്ലോ ഇതൊന്ന് പറഞ്ഞ് ചിരിക്കാൻ, നന്ദി മാത്രമേ ഒള്ളു അല്ലെ, ഒടുവിൽ കുറ്റസമ്മതം നടത്തി, അല്ലേ? തുടങ്ങി താരം പറഞ്ഞുവച്ച ഹിറ്റ് ഡയലോ​ഗുകൾ കൊണ്ട് നിറയുകയാണ് കമന്റ് ബോക്സ്. രണ്ടായിരത്തോളം പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. 

മിമിക്രി വേദിയിലേക്ക് പിഷാരടിയെ കൈപിടിച്ചുയര്‍ത്തിയത് സലിം കുമാറാണ്. സലിം കുമാറിന്‍റെ ട്രൂപ്പിലൂടെയായിരുന്നു ഹാസ്യരംഗത്തേക്കുള്ള ഈ അരങ്ങേറ്റം. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ ഇനി പണിപാളും! ഭേദഗതി ബില്‍ പാസാക്കി

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ