പിഷാരടിയും സൗമ്യയും/ചിത്രം: ഇൻസ്റ്റാ​ഗ്രാം 
Entertainment

'അങ്ങ് ഇഷ്ടപ്പെട്ടു, അത്രയൊള്ളൂ': കൗമാരത്തിലേക്ക് പിഷാരടിയും സൗമ്യയും; റൊമാന്റിക് വിഡിയോ ഹിറ്റ്

13ാം വിവാഹത്തിന് ഭാര്യ സൗമ്യയ്ക്ക് ആശംസകൾ നേർന്നുകൊണ്ടുള്ളതാണ് താരത്തിന്റെ പ്രണയാർദ്രമായ വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

നടനും സംവിധായകനുമായി മലയാളികളുടെ മനസിൽ ഇടംകണ്ടെത്തിയ നടനാണ് രമേശ് പിഷാരടി. താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്കും ആരാധകർ ഏറെയാണ്. തമാശ നിറഞ്ഞ ക്യാപ്ഷനുകൾക്കൊപ്പമായിരിക്കും പിഷാരടിയുടെ ഭൂരിഭാ​ഗം പോസ്റ്റുകളും. എന്നാൽ ഇത്തവണ ഇതിൽ വ്യത്യാസമുണ്ട്. റൊമാന്റിക് വിഡിയോയുമായാണ് പിഷാരടി എത്തുന്നത്. 

13ാം വിവാഹത്തിന് ഭാര്യ സൗമ്യയ്ക്ക് ആശംസകൾ നേർന്നുകൊണ്ടുള്ളതാണ് താരത്തിന്റെ പ്രണയാർദ്രമായ വിഡിയോ. ‘അധിപൻ’ സിനിമയിലെ മോഹൻലാലിന്റെ ഡയലോഗ് ചേർത്താണ് വിഡിയോ തയാറാക്കിയിരിക്കുന്നത്. സൗമ്യയ്ക്കൊപ്പമുള്ള മനോഹര ചിത്രങ്ങൾക്കൊപ്പമാണ് പോസ്റ്റ്. 

വിവാഹജീവിതത്തിന്റെ കൗമാരകാലത്തേക്ക് കടക്കുന്നു എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി ആരാധകരും താരങ്ങളുമാണ് ആശംസകളുമായി എത്തുന്നത്. 2011ലായിരുന്നു സൗമ്യയും രമേശ് പിഷാരടിയും തമ്മിലുള്ള വിവാഹം. ഇരുവർക്കും മൂന്നു മക്കളാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

'മാവേലിയുടെ പേരിന് മുന്നില്‍ 'ദിബ്രുഗഢ്''; ട്രെയിനുകളുടെ പേരുകളും നമ്പറുകളും മാറും

'പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ പേടിപ്പിക്കുന്നു, ആരോ​ഗ്യ മന്ത്രി പരസ്യമായി മാപ്പ് പറയണം'

"നരസിംഹം' പോലൊരു മീശ പിരി പടം പ്രതീക്ഷിക്കരുത്, തിയറ്ററിക്കല്‍ മൊമന്റ്സ് 'അതിമനോഹര'ത്തിലുണ്ടാകും'; ആന്റണി പെരുമ്പാവൂർ

'വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു'; ജയസുധ