Ramesh Pisharody ഇൻസ്റ്റഗ്രാം
Entertainment

അഡ്‌ഹോക് കമ്മിറ്റിയെ രമേഷ് പിഷാരടി നയിക്കും; അമ്മയില്‍ നാല് മാസത്തിനകം തെരഞ്ഞെടുപ്പ്

അഡ്‌ഹോക് കമ്മിറ്റിയില്‍ മുന്‍ മന്ത്രി ഗണേഷ് കുമാറും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജിവച്ചതിന് പിന്നാലെ അമ്മയെ നയിക്കാന്‍ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. എംഎല്‍എ കൂടിയായ നടന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലാണ് അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. നടന്‍ ജഗദീഷിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് അഡ്‌ഹോക് കമ്മിറ്റിയെ നയിക്കാന്‍ രമേഷ് പിഷാരടിയെ തെരഞ്ഞെടുക്കുന്നത്.

അഡ്‌ഹോക് കമ്മിറ്റിയില്‍ മുന്‍ മന്ത്രി ഗണേഷ് കുമാറും അംഗമാണ്. നാല് മാസമാണ് അഡ്‌ഹോക് കമ്മിറ്റിയുടെ കാലാവധി. അതിനകം പുതിയ ഭരണസമതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടത്തും. അധികാരമേറ്റ് ഒരു വര്‍ഷം തികയും മുമ്പാണ് ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസിമിതിയ്ക്ക് രാജിവെക്കേണ്ടി വന്നത്. ആരുടേയും പാവയായിരിക്കാന്‍ തയ്യാറാല്ലെന്ന് പറഞ്ഞാണ് ശ്വേത രാജി പ്രഖ്യാപിച്ചത്.

അമ്മ പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിവച്ചതിന് പിന്നാലെ സംഘടനയില്‍ നിന്നു തന്നെ രാജിവെക്കുന്നതായി ശ്വേത മേനോന്‍ അറിയിച്ചു. പാവകളായിരുന്നെങ്കില്‍ മാത്രമേ ആ സംഘടന ഓടിക്കാന്‍ കഴിയുകയുള്ളു. തനിക്ക് പാവയായി തുടരാനാവില്ല. ബാബുരാജിന്റെ കാലത്ത് സംഘടനയുടെ കണക്കുകളില്‍ കുഴപ്പമുണ്ടെന്നും ശ്വേത യോഗശേഷം മാധ്യമങ്ങളോട് പറഞ്ഞു.

Ramesh Pisharody to lead Adhoc committee for AMMA. Ganesh Kumar is also part of the committee.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അമ്മയുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ല'; കൂട്ടരാജിയില്‍ പ്രതികരിച്ച് പി സി വിഷ്ണുനാഥ്

സോറി... 'റൂം' പൂട്ടി, ​ഗോൾ കിട്ടില്ല; '15' തവണ നോക്കി, ഇക്വഡോറിനെ സമ്മതിക്കാതെ 'എലോയ്'!

'ആ പെണ്ണുങ്ങളെ ഏഴയലത്ത് അടുപ്പിക്കരുത്; സീനിയര്‍ നടന്മാര്‍ മൗനം പാലിച്ചിട്ട് കാര്യമില്ല'; പ്രതികരിച്ച് മല്ലിക സുകുമാരന്‍

'സുധീരൻ കട്ടപ്പുറത്തെ ഓടാത്ത വണ്ടി, ഈ പുല്ലന്മാർ പലവട്ടം നോക്കിയിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല'; വെള്ളാപ്പള്ളി നടേശൻ

റെയില്‍വെ ഇലക്ട്രിക് ലൈനില്‍ തകരാര്‍; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു, വന്ദേഭാരത് അടക്കം വൈകി ഓടുന്നു