Ramya Krishnan 
Entertainment

'വാഷ് റൂം ഇല്ല, വാട്ടര്‍ ബോട്ടിലായിരുന്നു പകരം ഉപയോഗിച്ചിരുന്നത്'; ദുരവസ്ഥ തുറന്നു പറഞ്ഞ് രമ്യ കൃഷ്ണന്‍

'അംബാസിഡര്‍ കാറാകും അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുക'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ഷൂട്ടിങില്‍ സെറ്റില്‍ നേരിടേണ്ടി വന്നിട്ടുള്ള വെല്ലുവിളികള്‍ തുറന്നു പറഞ്ഞ് നടി രമ്യ കൃഷ്ണന്‍. താന്‍ സിനിമയിലേക്ക് കടന്നു വന്ന കാലത്ത് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെയാണ് സെറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നാണ് രമ്യ കൃഷ്ണന്‍ പറയുന്നത്. അന്ന് താരങ്ങള്‍ക്ക് കാരവനും വൃത്തിയുള്ള ബാത്ത്‌റൂമും ഒന്നുമുണ്ടായിരുന്നില്ലെന്നും രമ്യ കൃഷ്ണന്‍ പറയുന്നു.

''നടിമാര്‍ ഒരുപാട് വെല്ലുവിളികളാണ് നേരിടുന്നത്. ഇത് പറയുന്നത് ശരിയാണോ എന്നു പോലും അറിയില്ല. കാരവനും ബാത്ത് റൂമും ഒന്നുമില്ലെന്ന് ചിന്തിക്കണം. അംബാസിഡര്‍ കാറാകും അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുക. ബിസ്‌ലറി വാട്ടര്‍ ബോട്ടില്‍ ആയിരുന്നു വാഷ്‌റൂം ആയി ഉപയോഗിച്ചിരുന്നത്'' എന്നാണ് ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവെ രമ്യ പറഞ്ഞത്.

''എന്റെ മേക്കപ്പും ഹെയറും ചെയ്യാന്‍ ഞാന്‍ തന്നെ പഠിച്ചു. ലേറ്റ് നൈറ്റ് ഷൂട്ട് വന്നാല്‍ സമയം ലാഭിക്കാമല്ലോ. കൃത്യസമയത്ത് എത്താനുമാകും. അതിനായി കാറില്‍ തന്നെ മേക്കപ്പ് ചെയ്യും. ഒരു മണിക്കൂറില്‍ തന്നെ എല്ലാം ചെയ്ത് തീര്‍ക്കണം'' എന്നും താരം പറയുന്നു. അന്ന് തങ്ങള്‍ കടന്നു പോയ അവസ്ഥയില്‍ നിന്നെല്ലാം ഒരുപാട് മാറ്റങ്ങള്‍ ഇന്നുണ്ടായിട്ടുണ്ടെന്നും താരം പറയുന്നു.

''അന്ന് ഞങ്ങള്‍ കടന്നു പോയ കഷ്ടപ്പാടുകളാണ് ഇന്ന് സൗകര്യമായി മാറിയത്. ഞങ്ങള്‍ അനുഭവിച്ചതിന്റെ നാലില്‍ ഒന്നു പോലും ഇന്നത്തെ നടിമാര്‍ക്ക് നേരിടേണ്ടി വരുന്നില്ല. എല്ലാം ലളിതവും എളുപ്പവുമായിരിക്കുന്നു. ഇന്നത്തെ നടിമാര്‍ അനുഗ്രഹീതരാണ്. കുറച്ച് നേരത്തെ ഇന്‍ഡസ്ട്രിയിലേക്ക് വന്നുവോ എന്ന് ഞാന്‍ ഇടയ്ക്ക് ചിന്തിക്കാറുണ്ട്'' എന്നും രമ്യ കൃഷ്ണന്‍ പറയുന്നു.

Ramya Krishnan about lack of basic facilities in film sets.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെഎഎസില്‍ സമഗ്ര മാറ്റം നിര്‍ദേശിച്ച് സര്‍ക്കാര്‍; ഉദ്യോഗാര്‍ഥികളെ ബാധിക്കുന്നത് ഇങ്ങനെ | Explainer

'പിണറായി വിജയന്‍ വിരമിക്കാന്‍ സമയമായിരിക്കുന്നു'

ശ്രീശാന്ത് 2006ല്‍... സഹീര്‍ഖാന്‍ 2007ല്‍... ബുംറ 2026ല്‍!

'ഒന്ന് ചിരിക്ക് തലേ...'; അജിത്തിനൊപ്പം ലോങ് ഡ്രൈവ് ചിത്രം പങ്കുവച്ച് ശാലിനി, കമന്റുമായി ആരാധകരും

തിരിച്ചുവരുന്നത് ബിജെപിയില്‍ പ്രതീക്ഷിച്ചത് കിട്ടാത്തവര്‍; പത്മജയ്‌ക്കെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍