Ramya Krishnan, Krishna Vamsi വിഡിയോ സ്ക്രീൻഷോട്ട്, ഇൻസ്റ്റ​ഗ്രാം
Entertainment

'ലിവിങ് ടു​ഗെതർ മതിയായിരുന്നുവെന്ന് എനിക്കിപ്പോൾ തോന്നാറുണ്ട്, ഞങ്ങൾ വേർപിരിഞ്ഞിട്ടില്ല'; വിവാഹമോചന അഭ്യൂഹങ്ങളിൽ രമ്യ കൃഷ്ണൻ

'ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട്, അന്ന് അത് സമ്മതിച്ചാൽ മതിയായിരുന്നു എന്ന്'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

നടി രമ്യ കൃഷ്ണനും ഭർത്താവും തെലു​ഗു സംവിധായകൻ കൃഷ്ണ വംശിയും തമ്മിൽ വിവാഹമോചിതരായി എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോഴിതാ ഭർത്താവുമായി താൻ വേർപിരിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രമ്യ കൃഷ്ണൻ. വേർപിരിഞ്ഞെന്ന വാർത്തകളിൽ കഴമ്പില്ലെന്നും ജോലിയുടെ സൗകര്യത്തിനായാണ് തങ്ങൾ രണ്ട് നഗരങ്ങളിലായി താമസിക്കുന്നതെന്നും താരം വ്യക്തമാക്കി.

റോ ടോക്സ് വിത്ത് വികെ എന്ന പോഡ്കാസ്റ്റിലായിരുന്നു രമ്യയുടെ വെളിപ്പെടുത്തൽ. "നൂറ് ശതമാനവും ഞങ്ങളിപ്പോഴും വിവാഹിതരാണ്. എന്നാൽ, ഞങ്ങൾ രണ്ടു വ്യത്യസ്ത നഗരങ്ങളിൽ, വളരെ സൗകര്യപ്രദമായും സന്തോഷത്തോടെയും ജീവിക്കുന്നു. നൂറ് ശതമാനവും ഞങ്ങളുടെ ജോലി സംബന്ധമായ കാരണങ്ങളാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഞങ്ങളുടെ മകൻ വളർന്നുവരുന്ന സമയത്താണ് ഞാൻ സീരിയലിൽ അഭിനയിക്കുന്നത്.

ഹൈദരാബാദിലായിരുന്ന സമയത്ത് ടെലിവിഷൻ പരിപാടികളുടെ ചിത്രീകരണത്തിനായി എനിക്ക് ഇടയ്ക്കിടെ ചെന്നൈയിലേക്ക് പോകേണ്ടി വന്നിരുന്നു. ഓരോ 15 ദിവസം കൂടുമ്പോഴും ചെന്നൈയിലെത്തി ജോലി പൂർത്തിയാക്കി ഹൈദരാബാദിലേക്ക് മടങ്ങുന്നതായിരുന്നു പതിവ്. എന്നാൽ ഞാൻ ഷൂട്ടിന് പോരുമ്പോഴെല്ലാം മോന് എന്തെങ്കിലും അസുഖം വരും.

ഒടുവിൽ ഞാൻ ഒരു നിർദേശം വച്ചു. അവനെ ചെന്നൈയിലെ സ്കൂളിൽ ചേർക്കാം. അത് പിന്നീട് ഞങ്ങൾക്ക് രണ്ട് പേർക്കും കൂടുതൽ സൗകര്യമായി. എപ്പോഴും വഴക്കിടുന്നതിന് പകരം, ഇപ്പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം, ഞങ്ങളുടെ ദാമ്പത്യം ഇപ്പോഴും തുടരുന്നത്".- ചിരിച്ചു കൊണ്ട് രമ്യ കൃഷ്ണൻ പറഞ്ഞു. വിവാഹം അമിതമായി മഹത്വവൽക്കരിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യത്തോടും രമ്യ പ്രതികരിച്ചു.

"ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട്, ഒരു ബന്ധത്തിന്റെ കാര്യത്തിൽ വിവാഹം എന്നത് അനാവശ്യമായി പ്രാധാന്യം നൽകപ്പെടുന്ന ഒന്നാണെന്ന്. ആവശ്യമെന്ന് തോന്നുമ്പോൾ മാത്രം നടക്കേണ്ട ഒന്നാണ് വിവാഹം. വംശി എപ്പോഴും ചോദിക്കുമായിരുന്നു, 'എന്തിനാണ് കല്യാണം കഴിക്കുന്നതെന്ന് ?. നമുക്ക് ഒരുമിച്ച് താമസിച്ചാലോ ? (ലിവ് ഇൻ)’ എന്ന്.

ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ, ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട്, അന്ന് അത് സമ്മതിച്ചാൽ മതിയായിരുന്നു എന്ന്. വിവാഹം എന്നത് കുടുംബങ്ങളെയും ചുറ്റുമുള്ള ഒട്ടേറെ ആളുകളെയും ഉൾക്കൊള്ളുന്ന ഒന്നാണ്. അതുകൊണ്ട്, ആ വ്യക്തിയുമായുള്ള ബന്ധത്തേക്കാൾ ഉപരിയായി, ആ വിവാഹബന്ധത്തോടാണ് നിങ്ങൾ കൂടുതൽ ഉത്തരവാദിത്വമുള്ളവരാകുന്നത്.

എനിക്ക് പറയാനുള്ളത് ഇതാണ്... ആ വ്യക്തിയുമായുള്ള എന്റെ ബന്ധം വളരെ മികച്ചതാണ്... അത് എപ്പോഴും അങ്ങനെ തന്നെയായിരിക്കും... ഒരു പ്രത്യേക രീതിയിൽ മുന്നോട്ട് പോകുന്ന ഒരു ബന്ധത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു വാക്ക് മാത്രമാണ് 'വിവാഹം".- രമ്യ കൃഷ്ണൻ പറഞ്ഞു. 2003 ലാണ് രമ്യ കൃഷ്ണനും കൃഷ്ണ വംശിയും വിവാഹിതരായത്. ഇവർക്ക് ഹൃത്വിക് വംശി എന്ന മകനുണ്ട്. 1998ൽ പുറത്തിറങ്ങിയ ‘ചന്ദ്രലേഖ’ എന്ന തെലുങ്ക് ചിത്രത്തിൽ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു.

Ramya Krishnan opened up about her marriage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോടതിയില്‍ ഉറങ്ങുകയായിരുന്നോ?; നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജിക്കെതിരായ അഭിഭാഷകയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

1.82 ലക്ഷം റെയിൽവേ ജീവനക്കാർ സൗജന്യ റേഷൻ ആനുകൂല്യം കൈപ്പറ്റുന്നതായി കണ്ടെത്തൽ; കാർഡുകൾ സറണ്ടർ ചെയ്യാൻ റെയിൽവേ ബോർഡ് ഉത്തരവ്

ഓഹരി വിപണിയില്‍ റാലി, സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു, ബാങ്ക് നിഫ്റ്റി പുതിയ ഉയരത്തില്‍; രൂപയ്ക്ക് 31 പൈസയുടെ നേട്ടം

ജപ്തിക്കിടെ വീട്ടമ്മയുടെ ആത്മഹത്യ; പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ്

മോഹൻലാലിനും ദുൽഖറിനു ശേഷം 'ഒടിയ'നായി പൃഥ്വിരാജ്, ഒപ്പം മ‍ഞ്ജുവും; രാഹുൽ സദാശിവൻ ചിത്രം പാക്കപ്പ് ആയി