രമ്യ പാണ്ഡ്യൻ ഇൻസ്റ്റ​ഗ്രാം
Entertainment

മമ്മൂട്ടിയുടെ നായിക, നടി രമ്യ പാണ്ഡ്യൻ വിവാഹിതയാകുന്നു

യോഗ ട്രെയിനറും ലൈഫ് കോച്ചുമായ ലോവല്‍ ധവാനുമായുള്ള രമ്യയുടെ വിവാ​ഹം ഉറപ്പിച്ചെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

തമിഴ് - മലയാളം സിനിമകളിൽ സജീവമാണ് നടി രമ്യ പാണ്ഡ്യൻ. കുക്ക് വിത്ത് കോമാളി, ബി​ഗ് ബോസ് എന്നീ ടെലിവിഷൻ ഷോകളിലൂടെയാണ് രമ്യ ശ്രദ്ധ നേടുന്നത്. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മലയാളികൾക്കും സുപരിചിതയാണ് രമ്യ. മമ്മൂട്ടി അവതരിപ്പിച്ച സുന്ദരം എന്ന കഥാപാത്രത്തിന്റെ ഭാര്യ പൂങ്കുഴലിയായാണ് രമ്യ എത്തിയത്. ഇപ്പോഴിതാ രമ്യ വിവാഹിതയാകാൻ പോകുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

യോഗ ട്രെയിനറും ലൈഫ് കോച്ചുമായ ലോവല്‍ ധവാനുമായുള്ള രമ്യയുടെ വിവാ​ഹം ഉറപ്പിച്ചെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബംഗളൂരിവിലെ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററിലെ യോഗ ട്രെയിനറാണ് ലോവല്‍ ധവാന്‍. കഴിഞ്ഞ വർഷമാണ് രമ്യ യോ​ഗ പരിശീലനത്തിനായി അവിടെ ജോയിൻ ചെയ്തത്. തുടർന്ന് ഇരുവരും തമ്മിൽ സുഹൃത്തുക്കളായി.

സൗഹൃദം പ്രണയത്തിലാവുകയായിരുന്നു. ഇരുവരുടേയും കുടുംബം സമ്മതം അറിയിച്ചതോടെ വിവാഹം ഉറപ്പിക്കുകയായിരുന്നു. അടുത്ത മാസം 8 ന് ഋഷികേശ് ക്ഷേത്രത്തില്‍ വച്ചായിരിക്കും വിവാഹം. നവംബര്‍ 15 ന് ചെന്നൈയില്‍ വച്ച് വിവാഹ റിസപ്ഷന്‍ നടത്താനും പ്ലാനുണ്ട്. നടി കീർത്തി പാണ്ഡ്യൻ രമ്യയുടെ ബന്ധുവാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'