റാണ ദഗ്ഗുബാട്ടി ഫെയ്സ്ബുക്ക്
Entertainment

'രോഗിയായതോടെ ഞാന്‍ ചെറിയ ക്രൂരനായി മാറി': റാണ ദഗ്ഗുബാട്ടി

വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് താരം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്

Author : സമകാലിക മലയാളം ഡെസ്ക്

ബാഹുബലിയിലൂടെ സിനിമാപ്രേമികളുടെ ഇഷ്ടം നേടിയ താരമാണ് റാണ ദഗ്ഗുബാട്ടി. താന്‍ കടുന്നുപോയ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് താരം തുറന്നു പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് താരം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. രോഗബാധിതനായതോടെ താന്‍ ആളുകളോട് ക്രൂരമായി പെരുമാറാന്‍ തുടങ്ങി എന്ന് പറയുകയാണ് റാണ ദഗ്ഗുബാട്ടി.

ആരോഗ്യത്തേക്കുറിച്ച് ചോദിക്കുന്നവരോട് മറുപടി പറയാന്‍ ബുദ്ധിമുട്ടിയെന്നും ചോദ്യം അവസാനിപ്പിക്കാന്‍ മോശമായി സംസാരിച്ചിരുന്നു എന്നുമാണ് താരം പറഞ്ഞത്. ഇത് തമാശയാണ്, ജീവന്‍ അപകടപ്പെടുമെന്ന അവസ്ഥയില്‍ എത്തിക്കഴിഞ്ഞാല്‍ മാത്രമേ നിങ്ങള്‍ ജീവിതത്തെ വളരെ വ്യത്യസ്തമായി കാണാന്‍ തുടങ്ങുകയൊള്ളൂ. അതുവരെ, ഞാന്‍ നിര്‍മ്മിച്ചതോ എന്നെ മുന്നോട്ട് നയിച്ചതോ ആയ എല്ലാ കാര്യങ്ങളും എന്നെ കേന്ദ്രീകരിച്ചുള്ളതായിരിക്കും. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് നിങ്ങള്‍ മനസ്സിലാക്കും.

ആരോഗ്യത്തേക്കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍, വൃക്കയും കണ്ണും ധാനം ചെയ്യാന്‍ കഴിയാത്തവര്‍ എന്നോട് അത് ചോദിക്കേണ്ട എന്ന് പറയും

എല്ലാവരും എന്നെ കണ്ടത് ബാഹുബലിയിലേതുപോലെ വലിയ ശരീരത്തിലാണ്. അതിനാല്‍ എന്തെങ്കിലും അസുഖമുണ്ടോ എന്ന് എല്ലാവരും ചോദിക്കുമായിരുന്നു. അവരോട് ഉത്തരം പറയാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. നഗരത്തില്‍ ആളുകള്‍ക്കൊപ്പം ജീവിക്കുക എന്നത് എന്ന് വളരെ അധികം ബുദ്ധിമുട്ടായി. ഞാന്‍ ചെറിയരീതിയില്‍ മോശം മനുഷ്യനായി മാറി. ആരോഗ്യത്തേക്കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍, വൃക്കയും കണ്ണും ധാനം ചെയ്യാന്‍ കഴിയാത്തവര്‍ എന്നോട് അത് ചോദിക്കേണ്ട എന്ന് പറയും. ഞാന്‍ ചെയ്യുന്നത് എനിക്ക് ഇഷ്ടമായില്ല.- റാണ ദഗ്ഗുബട്ടി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ സമയത്താണ് കാടന്‍ എന്ന ചിത്രത്തിനായി ഒരു വര്‍ഷത്തോളം തനിക്ക് കാട്ടില്‍ കഴിയേണ്ടിവന്നത് എന്നാണ് താരം പറയുന്നത്. ആനകള്‍ക്കൊപ്പമായിരുന്നു ഷൂട്ടിങ്ങെന്നും അവിടെ തന്നെ ജഡ്ജ് ചെയ്യാന്‍ ആരുമുണ്ടായിരുന്നില്ല എന്നുമാണ് താരം കൂട്ടിച്ചേര്‍ക്കുന്നത്. എനിക്ക് രോഗമാണെങ്കിലും അവിടെ ആര്‍ക്കും പ്രശ്‌നമുണ്ടായിരുന്നില്ല. ആ നിശബ്ദതയായികുന്നു ജീവിതത്തില്‍ ഞാന്‍ ആഗ്രഹിച്ചത്. - താരം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT