രണ്‍ദീപ് ഹൂഡയും ഭാര്യയും കുതിരയ്ക്കൊപ്പം ഫെയ്സ്ബുക്ക്
Entertainment

'കയ്യില്‍ ഒറ്റ പൈസയില്ല; കാര്‍ വരെ വിറ്റു: എന്നിട്ടും എന്റെ കുതിരയെ വിറ്റില്ല': രണ്‍ദീപ് ഹൂഡ

'എന്റെ വീട്ടിലെ വിലമതിക്കുന്ന പലസാധനങ്ങളും ഞാന്‍ വിറ്റു. കാറും മൈക്രോവേവും എല്ലാം'

സമകാലിക മലയാളം ഡെസ്ക്

മികച്ച കഥാപാത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ ഹൃദയം കവര്‍ന്ന നടനാണ് രണ്‍ദീപ് ഹൂഡ. 23 വര്‍ഷമായി സിനിമയില്‍ സജീവമാണ് താരം. എന്നാല്‍ ഇതില്‍ 11 വര്‍ഷത്തോളം പ്രതിസന്ധി നിറഞ്ഞതായിരുന്നു. ആ കാലഘട്ടത്തില്‍ കാര്‍ ഉള്‍പ്പടെയുള്ള തന്റെ സ്വത്തുക്കളെല്ലാം വില്‍ക്കേണ്ടതായി വന്നു. എന്നാല്‍ അപ്പോള്‍ പോലും തന്റെ കുതിരകളെ വിറ്റില്ല എന്നാണ് രണ്‍ദീപ് പറയുന്നത്.

നിരവധി സമയങ്ങളില്‍ എന്റെ കയ്യില്‍ ഒറ്റ പൈസ ഉണ്ടായിരുന്നില്ല. ഇനി എന്ത് ചെയ്യും എന്നുപോലും അറിയാത്ത അവസ്ഥയായിരുന്നു. എന്റെ വീട്ടിലെ വിലമതിക്കുന്ന പലസാധനങ്ങളും ഞാന്‍ വിറ്റു. കാറും മൈക്രോവേവും എല്ലാം. പക്ഷേ എന്റെ കുതിരകളെ ഞാന്‍ ഒരിക്കലും വിറ്റില്ല. അറബിയില്‍ ഒരു ചൊല്ലുണ്ട്, ചെലവാക്കുന്നതു കുറച്ച് വരുമാനമുണ്ടാക്കുന്നതിലൂടെ നിങ്ങള്‍ ഒന്നും നേടില്ല.- രണ്‍ദീപ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരിക്കല്‍ എന്റെ കുതിര രഞ്ജിയെ ഞാന്‍ വിറ്റു. അവന്‍ വയസായിരുന്നു. പൈസയ്ക്കുവേണ്ടിയായിരുന്നു ഞാന്‍ വിറ്റത്. മറ്റു കുതിരകളേ നോക്കാന്‍ എനിക്കത് സഹായമാവുമെന്ന് കരുതി. അവര്‍ അവനെ വണ്ടിയില്‍ കയറ്റി. എനിക്ക് ചെക്ക് തന്നു. വണ്ടി എടുക്കാന്‍ പോയപ്പോള്‍ എനിക്ക് സഹിക്കാനായില്ല. ഞാന്‍ വണ്ടി നിര്‍ത്തിച്ച് അവരോട് വഴക്കിട്ട് എന്റെ കുതിരയെ തിരിച്ചുവാങ്ങി.- രണ്‍ദീപ് ഹൂഡ പറഞ്ഞു. കുതിര സവാരിയില്‍ തല്‍പ്പരനാണ് രണ്‍ദീപ് ഹൂഡ. കുതിരകള്‍ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് താരം പങ്കുവെച്ചിട്ടുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ധാതു ഖനന ഇടനാഴി, പദ്ധതിയില്‍ കേരളവും

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

SCROLL FOR NEXT