റാണി മുഖർജി/ ഇൻസ്റ്റ​ഗ്രാം, ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ പോസ്റ്റർ 
Entertainment

സമീപകാലത്ത് ഇറങ്ങിയ ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും മികച്ചത്, ​ഗ്രേറ്റ് ഇന്ത്യൻ കിച്ചനെ പ്രശംസിച്ച് റാണി മുഖർജി

പൃഥ്വിരാജ് വഴിയാണ് റാണി മുഖർജി ജിയോ ബേബിയ്ക്ക് പ്രശംസ അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ജിയോ ബേബി സംവിധാനം ചെയ്ത ​ഗ്രേറ്റ് ഇന്ത്യൻ കിച്ചനെ പ്രശംസിച്ച് ബോളിവുഡ് നടി റാണി മുഖർജി. ആമസോൺ പ്രൈമിൽ ചിത്രം പ്രദർശനത്തിന് എത്തിയതോടെയാണ് ചിത്രം ദേശിയ ശ്രദ്ധ നേടിയത്. സമീപകാലത്തുണ്ടായ ഏറ്റവും മികച്ച ചിത്രമാണ് ഇതെന്നാണ് റാണി മുഖർജി പറഞ്ഞത്. പൃഥ്വിരാജ് വഴിയാണ് റാണി മുഖർജി ജിയോ ബേബിയ്ക്ക് പ്രശംസ അറിയിച്ചത്. പൃഥ്വിരാജ് അയച്ച സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് ജിയോ ബേബി ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. 

''പൃഥ്വി, ഇത് ഞാനാണ്, ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയില്ലേ, ഞാൻ അത് കണ്ടിരുന്നു. അതൊരു അസാമാന്യമായ സൃഷ്ടിയാണ്. എനിക്ക് ആ ചിത്രം ഇഷ്ടമായെന്ന് സംവിധായകനെ അറിയിക്കണം. ഈ സമീപകാലത്ത് ഇറങ്ങിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ്. നിങ്ങളുടെ പേര് ഉയർന്നു വന്നതുകൊണ്ടാണ് ഈ സന്ദേശം പൃഥ്വിവിലൂടെ അറിയിക്കാം എന്നു കരുതിയത്. വളരെ മികച്ച ചിത്രമാണ്- റാണി മുഖര്‍ജി കുറിക്കുന്നു.

സന്തോഷം എന്ന അടിക്കുറിപ്പിലായിരുന്നു ജിയോ ബേബി മെസേജ് പോസ്റ്റ് ചെയ്തത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കഴിഞ്ഞ ദിവസം ബാഡ്മിന്റൺ താരം ജ്വാല ​ഗുട്ടയും ചിത്രത്തെ പ്രശംസിച്ചു. നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നായർ കുടുംബത്തിൽ വിവാഹം കഴിച്ചുകൊണ്ടുവരുന്ന പെൺകുട്ടിക്ക് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളാണ് ചിത്രത്തിൽ പറഞ്ഞത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍