ചിത്രയ്ക്കും ഭര്‍ത്താവിനുമൊപ്പം രഞ്ജിനി ഹരിദാസ് ഇന്‍സ്റ്റഗ്രാം
Entertainment

'എന്റെ പൂച്ച ചേച്ചിയും വിജയൻ ചേട്ടനും': ചിത്രയ്ക്കും ഭർത്താവിനും ആശംസകളുമായി രഞ്ജിനി ഹരിദാസ്

ചിത്രയും ഭർത്താവ് വിജയ് ശങ്കറും 37ാം വിവാഹവാർഷികം ആഘോഷിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ പ്രിയങ്കരിയാണ് ​ഗായിക കെഎസ് ചിത്ര. ചിത്രയും ഭർത്താവ് വിജയ് ശങ്കറും 37ാം വിവാഹവാർഷികം ആഘോഷിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഇരുവർക്കും ആശംസ നേർന്ന് അവതാരക രഞ്ജിനി ഹരിദാസ് പങ്കുവച്ച കുറിപ്പാണ്.

എന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് മനുഷ്യര്‍ക്ക് വിവാഹ വാര്‍ഷികാശംസകള്‍. ഒന്നിച്ചതിന്റെ 37ാം വാര്‍ഷികം ആഘോഷിക്കുകയാണ് ഇവര്‍. എന്റെ പൂച്ച ചേച്ചിയും വിജയന്‍ ചേട്ടനും. ജീവിതകാലം മുഴുവന്‍ നിങ്ങള്‍ക്ക് സന്തോഷവും സ്‌നേഹവും ആരോഗ്യവും അഭിവൃദ്ധിയുമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നത്. വ്യക്തികള്‍ എന്ന നിലയില്‍ നിങ്ങള്‍ രണ്ട് ധ്രുവത്തിലാണ്. ഒന്നിച്ച് നിങ്ങളൊരു വിജയകൂട്ടുകെട്ടാണ്. എന്റെ ജീവിതത്തിൽ നിങ്ങള്‍ രണ്ടുപേരും ഉള്ളതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഒന്ന് ശാന്തമായ സ്നേഹശക്തിയായും മറ്റൊന്ന് ആഞ്ഞടിക്കുന്ന സുനാമി പോലെയും! ഈ വിശേഷ ദിനത്തിൽ ചേച്ചിക്കും വിജയൻ ചേട്ടനും ഒത്തിരി ഒത്തിരി സ്നേഹവും ആശംസകളും നേരുന്നു.- രഞ്ജിനി ഹരിദാസ് കുറിച്ചു.

താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ദമ്പതികൾക്ക് വിവാഹആശംസകൾ അറിയിച്ചിരിക്കുന്നത്. ചിത്രയുമായി രഞ്ജിനിയുടെ ആത്മബന്ധത്തെ പ്രശംസിച്ചും നിരവധി പേർ എത്തുന്നുണ്ട്. 1987ലാണ് ചിത്രയും വിജയ് ശങ്കറും വിവാഹിതരാവുന്നത്. ഇരുവർക്കും മകൾ പിറന്നെങ്കിലും അകാലത്തിൽ വിടപറയുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT