ഫയല്‍ ചിത്രം 
Entertainment

'83' ടീസർ എത്തി,  ക്രിസ്മസിന് തിയറ്ററുകളിൽ; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു 

കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുകോൺ ആണ് നായിക

Author : സമകാലിക മലയാളം ഡെസ്ക്

രൺവീർ സിംഗ് കപിൽ ദേവിൻറെ റോളിലെത്തുന്ന '83' എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ചിത്രം ക്രിസ്മസിന് തിയറ്ററുകളിലെത്തും. ഡിസംബർ 24നാണ് റിലീസ്. കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുകോൺ ആണ് നായിക. 

ഏറ്റവും വലിയ കഥ. ഏറ്റവും വലിയ നേട്ടം എന്ന് കുറിച്ചാണ് രൺവീർ ടീസർ പങ്കുവച്ചിരിക്കുന്നത്. നവംബർ 30ന് സിനിമയുടെ ട്രെയിലർ എത്തുമെന്നും താരം അറിയിച്ചു. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായിരിക്കും ചിത്രത്തിന്റെ റിലീസ്. 

പങ്കജ് ത്രിപാഠി, ബൊമാൻ ഇറാനി, സാക്വിബ് സലിം, ഹാർഡി സന്ധു, താഹിർ രാജ് ഭാസിൻ, ജതിൻ സർന തുടങ്ങിയവരും അഭിനയിക്കുന്നു. 1983 ലെ ലോകകപ്പിലെ ഇന്ത്യയുടെ ചരിത്ര വിജയമാണ് 83ൽ പറയുന്നത്. കപിൽദേവിന്റെ ക്യാപ്റ്റൻസിയിലായിരുന്നു ഇന്ത്യയുടെ വിജയം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന്‍ സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്