Dhurandhar  ഇൻസ്റ്റ​ഗ്രാം
Entertainment

'ധുരന്ധർ' ഇനിയും കണ്ടിട്ടില്ലേ! വിഷമിക്കണ്ട ഇതാ ചാന്‍സ്; റീ റിലീസിനെത്തി ചിത്രം

ലോകമെമ്പാടുമുള്ള ഏകദേശം 500 സ്‌ക്രീനുകളിലായാണ് ചിത്രം റീ റിലീസായെത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം റിലീസിനൊരുങ്ങുകയാണ്. ഏറെ ആവേശത്തോടെയാണ് ധുരന്ധർ 2 വിനായുള്ള കാത്തിരിപ്പ്. ധുരന്ധർ ഇതുവരെ കണ്ടിട്ടില്ലാത്തവർക്കും ഒന്നു കൂടി കാണാൻ താല്പര്യമുള്ളവർക്കും അതുപോലെ കണ്ട് മറന്നവർക്കുമായി ഒന്നു കൂടി ചിത്രം തിയറ്ററിൽ എത്തിക്കാനൊരുങ്ങുകയാണ് അണിയറപ്രവർത്തകർ.

ലോകമെമ്പാടുമുള്ള ഏകദേശം 500 സ്‌ക്രീനുകളിലായാണ് ചിത്രം റീ റിലീസായെത്തുന്നത്. വ്യാഴാഴ്ച (മാർച്ച് 12) മുതൽ ഇന്ത്യയിലെ 250 ഓളം സ്‌ക്രീനുകളിലും വ്യാഴാഴ്ച മുതൽ വിദേശത്ത് 250 സ്‌ക്രീനുകളിലും ചിത്രം റീ റിലീസ് ചെയ്യും.

വമ്പൻ സിനിമകളുടെ റീ റിലീസുകൾ ഇന്ത്യയിൽ ഇടയ്ക്കിടെ ഉണ്ടാകാറുണ്ടെങ്കിലും ഹിന്ദി സിനിമകളുടെ അന്താരാഷ്ട്ര റീ റിലീസുകൾ വളരെ അപൂർവമായി മാത്രമാണ് സംഭവിക്കാറുള്ളത്. മാർച്ച് 18 ന് യുഎസ്എയിലും കാനഡയിലും ചിത്രത്തിന്റെ പ്രീമിയർ ഷോയും ഉണ്ടാകും.

മാർച്ച് 19 നാണ് ധുരന്ധർ ദ് റിവഞ്ച് റിലീസിനെത്തുക. ഹംസ അലി മസാരി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ രൺവീർ എത്തിയത്. സാറ അർജുൻ, ആർ മാധവൻ, അക്ഷയ് ഖന്ന എന്നിവരാണ് ധുരന്ധറിൽ പ്രധാന വേഷങ്ങളിലെത്തിയത്.

Cinema News: Ranveer Singh starrer Dhurandhar to re release in theatres worldwide.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT