Hanumankind വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'തിരിച്ചുവരുമെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ'; ആരോ​ഗ്യാവസ്ഥയെക്കുറിച്ച് ഹനുമാൻ കൈൻഡ്

എല്ലാവർക്കും നന്ദി, ഒരുപാട് സ്നേ​ഹം.

സമകാലിക മലയാളം ഡെസ്ക്

തന്റെ ആരോ​ഗ്യാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ ആരാധകരുമായി പങ്കുവച്ച് റാപ്പർ ഹനുമാൻ കൈൻഡ് (സൂരജ് ചെറുകാട്ട്). ആരോ​ഗ്യനില പൂർവസ്ഥിതിയിലായെന്നും ഫെബ്രുവരി- മാർച്ച് മാസങ്ങളിലായി നോർത്ത് അമേരിക്കൻ പര്യടനം നടത്തുമെന്നും ഹനുമാൻ കൈൻഡ് ഇൻസ്റ്റ​​​ഗ്രാമിലൂടെ അറിയിച്ചു. "തിരിച്ചുവരുമെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ. ശരീരവും ആത്മാവും പഴയതു പോലെയാക്കണം.

നിങ്ങളിൽ പലരും എന്റെ ആരോ​ഗ്യത്തെക്കുറിച്ച് ചോദിച്ചെങ്കിലും എല്ലാവർക്കും മറുപടി നൽകാൻ എന്നെക്കൊണ്ട് കഴിഞ്ഞില്ല. പക്ഷേ എല്ലാവർക്കും നന്ദി, ഒരുപാട് സ്നേ​ഹം. അടുത്ത വർഷം ഫെബ്രുവരി മുതൽ മാർച്ച് വരെയായിരിക്കും നോർത്ത് അമേരിക്ക ടൂർ നടക്കുക". - ഹനുമാൻ കൈൻഡ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

നിരവധി പേരാണ് ഹനുമാൻ കൈൻഡിന് ആശംസകൾ അറിയിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. എത്രയും വേ​ഗം മടങ്ങി വരൂ എന്നാണ് ഭൂരിഭാ​ഗം പേരുടെയും കമന്റുകൾ. യൂറോപ് പര്യടനത്തിന്റെ അവസാന ഷോയിൽ കാലിന്റെ ലി​ഗമെന്റിന് പരിക്കേറ്റതായി ഹനുമാൻ കൈൻഡ് മുൻപ് അറിയിച്ചിരുന്നു. നോർത്ത് അമേരിക്കയിലുള്ളവരോട് നിർഭാ​ഗ്യകരമായ ഒരു കാര്യം പങ്കുവയ്ക്കാനുണ്ട്.

നിങ്ങൾക്കറിയാവുന്നതു പോലെ അടുത്തിടെ യൂറോപ്യൻ പര്യടനം പൂർത്തിയാക്കി. എന്നാൽ ലണ്ടനിലെ അവസാന ഷോയിൽ വച്ച് എന്റെ വലതു കാൽമുട്ടിലെ ലി​ഗമെന്റിന് പരിക്കേറ്റു. ശസ്ത്രക്രിയ മാത്രമാണ് ഏക പരിഹാരം. ഈ മാസം തന്നെ ശസ്ത്രക്രിയ ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്. അതുകൊണ്ട് ഓഗസ്റ്റ്/സെപ്റ്റംബർ മാസങ്ങളിൽ എനിക്ക് യാത്ര ചെയ്യാനും പരിപാടി നടത്താനും കഴിയില്ല. ‍

കാലിന് സുഖം പ്രാപിക്കാനും ഏറ്റവും മികച്ച സംഗീത പരിപാടികൾ ചെയ്യാനും വിശ്രമം ആവശ്യമാണ്. നിങ്ങൾക്ക് 100 ശതമാനവും നൽകുന്നത് മാത്രമാണ് ശരി’, എന്നാണ് ഹനുമാൻ കൈൻഡ് കുറിച്ചത്. ബി​ഗ് ഡോ​ഗ്സ് എന്ന ഒറ്റ ട്രാക്കിലൂടെ ലോകമെമ്പാടുമുള്ള സം​ഗീത പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ റാപ്പർ ആണ് ഹനുമാൻ കൈൻഡ്.

Cinema News: Rapper Hanumankind share his health updates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT