രശ്മിക മന്ദാന ഫെയ്സ്ബുക്ക്
Entertainment

രശ്മിക ഒരു സിനിമയ്ക്ക് വാങ്ങുന്നത് 4 കോടി; മറുപടിയുമായി നടി

ഒരു സിനിമയിൽ നിന്ന് നാല് കോടി മുതൽ 4.5 കോടി വരെയാണ് താരം വാങ്ങുന്നത് എന്നായിരുന്നു റിപ്പോർട്ടുകൾ

സമകാലിക മലയാളം ഡെസ്ക്

ൺബീർ കപൂർ നായകനായി എത്തിയ അനിമൽ വൻ വിജയമായി മാറിയതോടെ ബോളിവുഡിലെ മിന്നും താരമായി മാറിയിരിക്കുകയാണ് നടി രശ്മിക മന്ദാന. ബോക്സ് ഓഫിസിൽ നിന്ന് കോടികളാണ് ചിത്രം വാരിയത്. അതിനു പിന്നാലെ രശ്മിക തന്റെ പ്രതിഫലം ഉയർത്തിയെന്ന് വാർത്തകൾ വന്നിരുന്നു. ഒരു സിനിമയിൽ നിന്ന് നാല് കോടി മുതൽ 4.5 കോടി വരെയാണ് താരം വാങ്ങുന്നത് എന്നായിരുന്നു റിപ്പോർട്ടുകൾ. ഇപ്പോൾ അതിൽ മറുപടിയുമായി രശ്മിക തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്.

മാധ്യമങ്ങളിലെ വാർത്തകൾ കാണുമ്പോൾ പ്രതിഫലം വർധിപ്പിക്കുന്നത് പരി​ഗണിക്കാൻ തോന്നുന്നു എന്നാണ് പരിഹാസരൂപത്തിൽ താരം കുറിച്ചത്. ഇതെല്ലാം കാണുമ്പോള്‍ പ്രതിഫലം വര്‍ധിപ്പിക്കണമെന്ന് എനിക്കും തോന്നുന്നുണ്ട്. നിര്‍മാതാക്കള്‍ എന്താണ് കാര്യം എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും, മാധ്യമങ്ങള്‍ അങ്ങനെയാണ് പറയുന്നത് സാര്‍, അവരുടെ വാക്കുകള്‍ക്ക് അനുസരിച്ച് ജീവിക്കണമെന്നാണ് കരുതുന്നത്. അല്ലാതെ ഞാന്‍ എന്തു ചെയ്യും.- രശ്മിക ട്വിറ്ററില്‍ കുറിച്ച്.

സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ചിത്രമാണ് അനിമൽ. രൺബീറിന്റെ ഭാര്യ ​ഗീതാഞ്ജലിയുടെ വേഷത്തിലാണ് താരം എത്തിയത്. ചിത്രം സ്ത്രീ വിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് നിരവധി കമന്റുകൾ വന്നത്. എന്നാൽ ബോക്സ് ഓഫിസിൽ വമ്പൻ വിജയമാവുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT