ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് കോക്ക്ടെയില്‍ 2. ഷാഹിദ് കപൂര്‍, കൃതി സനോണ്‍, രശ്മിക മന്ദാന എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം അടുത്ത മാസം തിയേറ്ററിലേക്ക് എത്തും. ചിത്രത്തിന്റെ സോങ് ലോഞ്ച് ഇന്നലെ നടന്നിരുന്നു. അതില്‍ നിന്നുള്ളൊരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
മുംബൈയില്‍ നടന്ന പരിപാടിയില്‍ നിന്നുള്ളതാണ് വിഡിയോ. ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും വേദിയില്‍ നില്‍ക്കെയാണ് സംഭവം. പരിപാടിക്കിടെ ഫോട്ടോ എടുക്കാനായി ഷാഹിദ് കപൂര്‍ രശ്മികയുടെ തോളിലൂടെ കൈ ഇടാന്‍ ശ്രമിക്കുന്നതും അതില്‍ രശ്മിക അസ്വസ്ഥയായി തട്ടി മാറ്റുന്നതുമാണ് വിഡിയോ. രശ്മികയുടെ അസ്വസ്ഥത വളരെ വ്യക്തമായി തന്നെ വിഡിയോയില്‍ കാണാനാകുന്നുണ്ട്.
അതേസമയം പിന്നീട് ചിത്രത്തിന്റെ സംവിധായകന്‍ ഹോമി അദജാനിയ തോളില്‍ കൈ വെക്കുമ്പോള്‍ രശ്മിക പ്രതികരിക്കുകയോ അസ്വസ്ഥയാവുകയോ ചെയ്യുന്നില്ലെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. വിഡിയോ വൈറലായതോടെ നിരവധി പേരാണ് എതിര്‍ത്തും അനുകൂലിച്ചുമെല്ലാം എത്തുന്നത്.
രശ്മികയും ഷാഹിദും തമ്മില്‍ എന്തെങ്കിലും പിണക്കമുണ്ടോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്തെന്ന് വ്യക്തമാകാതെ ജഡ്ജ് ചെയ്യരുതെന്ന് ചിലര്‍ പറയുന്നു. വിഡിയോ വൈറലായെങ്കിലും സംഭവത്തോട് ഷാഹിദ് കപൂറും രശ്മിക മന്ദാനയും ഇതുവരേയും പ്രതികരിച്ചിട്ടില്ല.
അതേസമയം കോക്ക്ടെയില്‍ 2 ജൂണ്‍ 19 ന് തിയേറ്ററുകളിലെത്തും. സെയ്ഫ് അലി ഖാന്‍, ദീപിക പദുക്കോണ്‍, ഡയാന പെന്റി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു കോക്ക്ടെയില്‍. ചിത്രം വലിയ വിജയം നേടുകയും ദീപികയുടെ കരിയറിലൊരു വഴിത്തിരാവുകയും ചെയ്തിരുന്നു. 2012 ലാണ് ചിത്രം പുറത്തിറങ്ങിയത്. രണ്ട് ചിത്രങ്ങളും തമ്മില്‍ നേരിട്ട് എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയാന്‍ സിനിമ പുറത്തിറങ്ങുന്നത് വരെ കാത്തിരിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates