രശ്മിക മന്ദാന ഫെയ്സ്ബുക്ക്
Entertainment

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

കാമറയ്ക്കു മുന്നില്‍ താന്‍ ഭയങ്കര നാണക്കാരിയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് രശ്മിക

Author : സമകാലിക മലയാളം ഡെസ്ക്

റെ ആരാധകരുള്ള താരമാണ് രശ്മിക മന്ദാന. തന്റെ ചിത്രങ്ങളും വിഡിയോയുമെല്ലാം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. എന്നാല്‍ കാമറയ്ക്കു മുന്നില്‍ താന്‍ ഭയങ്കര നാണക്കാരിയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് രശ്മിക.

സണ്‍ കിസ്സ്ഡ് സെല്‍ഫികള്‍ പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ തുറന്നു പറച്ചില്‍. കൈകള്‍കൊണ്ട് മുഖം മറച്ചാണ് ചിത്രങ്ങളില്‍ രശ്മികയെ കാണുന്നത്. നിങ്ങള്‍ക്ക് മേല്‍ നല്ല വെളിച്ചമുണ്ടെന്ന് അറിയുകയാണ്. പക്ഷേ സെല്‍ഫി എടുക്കാന്‍ നിങ്ങള്‍ക്ക് വളരെ അധികം നാണമാണ്.- എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവച്ചത്. ബ്ലാക്ക് ടി ഷര്‍ട്ട് ധരിച്ച് മേക്കപ്പില്ലാതെയാണ് ചിത്രത്തില്‍ രശ്മികയെ കാണുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്തായാലും താരത്തിന്റെ ചിത്രങ്ങള്‍ ആരാധകരെ ആവേശത്തിലാക്കുകയാണ്. മേക്കപ്പില്ലാതെ എന്തൊരു സുന്ദരിയാണ് എന്നാണ് ആരാധകരുടെ കമന്റുകള്‍. എങ്ങനെയാണ് ഇത്രയും സുന്ദരിയായിട്ട് ഇരിക്കാന്‍ പറ്റുന്നതെന്നും ചോദിക്കുന്നവരുണ്ട്. പുഷ്പ 2 ആണ് രശ്മികയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ധനുഷും നാഗാര്‍ജുനയും ഒന്നിക്കുന്ന കുബേരയിലും താരം എത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT