Rashmika Mandanna ഇൻസ്റ്റ​ഗ്രാം
Entertainment

'ഇതുവരെ എനിക്കതിന് സമയമില്ലായിരുന്നു, ഇപ്പോൾ വിവാഹ വിഡിയോ കാണുന്നു'; വിശ്രമ ജീവിതത്തെക്കുറിച്ച് രശ്മിക

എന്റെ ദിവസങ്ങൾ നന്നായി പോകുന്നു... ധാരാളം ഉറക്കവും വിശ്രമവുമൊക്കെയായി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കഴിഞ്ഞ ദിവസമാണ് തനിക്ക് പരിക്കേറ്റതിനെ കുറിച്ച് നടി രശ്മിക മന്ദാന പങ്കുവച്ചത്. ഇപ്പോഴിതാ പരിക്കേറ്റതിനു ശേഷമുള്ള വിശ്രമ ജീവിതത്തെക്കുറിച്ച് പറയുകയാണ് രശ്മിക. പരിക്ക് മൂലം സിനിമയുടെ സെറ്റിൽ നിന്ന് താല്ക്കാലികമായി മാറി നിൽക്കേണ്ടി വന്നെങ്കിലും, ഈ വിശ്രമകാലത്തെ വളരെ പോസിറ്റീവായ രീതിയിലാണ് രശ്മിക സമീപിക്കുന്നത്.

ജീവിതത്തിന്റെ വേഗത കുറച്ച്, വീട്ടിൽ വിശ്രമിക്കുന്നതിന്റെയും സുഖം പ്രാപിക്കുന്നതിന്റെയും വിശേഷങ്ങൾ ഇൻസ്റ്റ​ഗ്രാമിലൂടെയാണ് രശ്മിക പങ്കുവച്ചത്. 'മൈസ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് രശ്മികയ്ക്ക് ഇടുപ്പിന് പരിക്കേറ്റത്.

'ഡിയർ ഡയറി' എന്ന തലക്കെട്ടോടെയാണ് രശ്മിക തന്റെ ആരോഗ്യവിവരം പങ്കുവെച്ചത്. എവിടെനിന്ന് തുടങ്ങണമെന്നു പോലും അറിയില്ലെന്ന് അവർ കുറിച്ചു. "എന്റെ ദിവസങ്ങൾ നന്നായി പോകുന്നു... ധാരാളം ഉറക്കവും വിശ്രമവുമൊക്കെയായി.

വായന, പസിലുകൾ, ഷോകൾ കാണുക, മുടിയും ചർമ്മവും സംരക്ഷിക്കുക, മീറ്റിങുകളിൽ പങ്കെടുക്കുക, കുടുംബത്തോടൊപ്പമിരിക്കുക എന്നിവയും തന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നുവെന്നും അവർ പറഞ്ഞു. തൻ്റെ വിവാഹ ചിത്രങ്ങളും വിഡിയോകളും കാണാൻ ഇതിനിടെ സമയം കണ്ടെത്തിയതായും" രശ്മിക പറഞ്ഞു.

"ഇപ്പോൾ അലാറം ഇല്ലാതെ സ്വാഭാവികമായി ഉണരുന്നു. ദിവസത്തിൽ രണ്ട് നേരം മാത്രം ഭക്ഷണം കഴിക്കുന്നു. വർക്ക് മീറ്റിങുകളിൽ പങ്കെടുക്കുന്നു. സാധിക്കുമെങ്കിൽ ഔറയോടൊപ്പം വായിക്കാനോ പസിലുകൾ പരിഹരിക്കാനോ സമയം കണ്ടെത്തുന്നു. ഒരു ഷോ കാണുന്നു, പിന്നെ ഉറങ്ങാൻ പോകുന്നു. ജീവിതത്തിന് ഇടയ്ക്ക് അല്പം വേഗത കുറയ്ക്കുന്നത് അത്ര മോശമല്ല".- രശ്മിക കൂട്ടിച്ചേർത്തു.

Rashmika Mandanna

'മൈസ' എന്ന ചിത്രത്തിലെ ഒരു നൃത്തരംഗം ചിത്രീകരിക്കുന്നതിനിടയിലാണ് രശ്മികയുടെ വലത് ഇടുപ്പിലെ ഒരു ടെൻഡൻ പൊട്ടിയത്. വലത് ഇടുപ്പിനെ കാലുമായി ബന്ധിപ്പിക്കുന്ന നാല് ടെൻഡനുകളിൽ ഒന്നാണ് വേർപെട്ടതെന്നും, കാൽ ശരിയായി ഉയർത്തണമെങ്കിൽ ഇത് വീണ്ടും യോജിക്കുന്നതുവരെ പൂർണ വിശ്രമം ആവശ്യമാണെന്നും താരം വ്യക്തമാക്കി. 'രണബാലി', 'മൈസ' എന്നിവയാണ് രശ്മികയുടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.

Rashmika Mandanna revisits wedding memories amid recovery.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിയമലംഘനം നടക്കില്ല'; വാഹന മോഡിഫിക്കേഷനിൽ കൈമലർത്തി ഗതാഗത മന്ത്രി

എസ്‌ഐമാര്‍ക്ക് സ്‌റ്റേഷന്‍ ചുമതല, ഓഗസ്റ്റ് 15 മുതല്‍ വന്‍ മാറ്റം; 'എന്റെ പൊലീസ് സ്റ്റേഷന്‍' പദ്ധതിയുമായി ആഭ്യന്തരമന്ത്രി

വില 99,999 രൂപ മുതല്‍, 165 കിലോമീറ്റര്‍ വരെ റേഞ്ച്, എഐ ഫീച്ചറുകള്‍; ട്രിയോണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍

40 കഴിഞ്ഞാൽ സ്ട്രെങ്ത്ത് ട്രെയിനിങ് നിർബന്ധം, തുടക്കക്കാർക്ക് ചെയ്യാവുന്ന വ്യായാമങ്ങൾ

'ധോനി പറഞ്ഞാൽ അന്തിമം, ആരെയും സമ്മതിക്കില്ല'! ആ ഡ്രസിങ് റൂം നിയമം വെളിപ്പെടുത്തി രഹാനെ