Rashmika Mandanna ഇൻസ്റ്റ​ഗ്രാം
Entertainment

നടി രശ്മിക മന്ദാനയ്ക്ക് ഗുരുതര പരിക്ക്; ആറാഴ്ച വിശ്രമം, അപകടം നൃത്ത രം​ഗത്തിന്റെ ചിത്രീകരണത്തിനിടെ

സിനിമയുടെ ചിത്രീകരണം താല്ക്കാലികമായി നിർത്തിവച്ചതായും റിപ്പോർട്ടുകളിലുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

നടി രശ്മിക മന്ദാനയ്ക്ക് ഷൂട്ടിങ്ങിനിടെ ​ഗുരുതര പരിക്ക്. നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്ന് ഒരു മാസം നീളുന്ന ചികിത്സയും വിശ്രമവും ഡോക്ടർമാർ നിർദേശിച്ചതായാണ് റിപ്പോർട്ട്. ശാരീരികമായി ബുദ്ധിമുട്ടുള്ള നൃത്തരം​ഗം ചിത്രീകരിക്കുന്നതിനിടെയാണ് രശ്മികയ്ക്ക് പരിക്കേറ്റതെന്നും ഉടൻ തന്നെ നടിയെ ആശുപത്രിയിലെത്തിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു. സിനിമയുടെ ചിത്രീകരണം താല്ക്കാലികമായി നിർത്തിവച്ചതായും റിപ്പോർട്ടുകളിലുണ്ട്.

അപകടം വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള 'രണബാലി' യുടെ സെറ്റിലാണോ, അതോ ആക്ഷൻ ത്രില്ലർ ചിത്രമായ 'മൈസ'യുടെ സെറ്റിലാണോ സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഷൂട്ടിങ്ങിനിടെയുണ്ടായ വീഴ്ചയിൽ രശ്മികയുടെ ഇടുപ്പിലെ ടെൻഡന്‍ പൂർണമായും വേർപെട്ടതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

തീവ്ര പരിശീലനം നടത്തുന്ന പ്രൊഫഷണൽ അത്‌ലറ്റുകൾക്ക് സംഭവിക്കാവുന്ന തരത്തിലുള്ള ഗുരുതര പരിക്കാണിതെന്നാണ് റിപ്പോർട്ടുകളെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ പറയുന്നത്. വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'രണബാലി' യും ആക്ഷൻ ത്രില്ലർ ചിത്രമായ 'മൈസ'യുമാണ് രശ്മികയുടെതായി പുറത്തിറങ്ങാനിരിക്കുന്ന പ്രധാന ചിത്രങ്ങൾ.

രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന 'രണബാലി' 19-ാം നൂറ്റാണ്ടിലെ പോരാട്ടങ്ങളുടെയും വിപ്ലവത്തിന്റെയും കഥയാണ് പറയുന്നത്. ചിത്രത്തിലെ വിജയ് ദേവരകൊണ്ടയും രശ്മികയും ഒന്നിക്കുന്ന ഗാനത്തിന് ഇതിനോടകം മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ റിലീസിനായി ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Rashmika Mandanna suffers serious hip injury.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Dhanalekshmi DL 69 lottery result

ലിംഫോമയ്ക്ക് ശേഷമുള്ള ജീവിതം: രോഗമുക്തിക്കപ്പുറമുള്ള കരുതലുകൾ പ്രധാനം

പിഎഫ് വേതന പരിധി ഉയര്‍ത്തി; 15,000ല്‍ നിന്ന് 25,000 രൂപ

യുപിഐ നികുതി പിന്‍വലിക്കണമെന്ന് രാഹുല്‍; തീരുമാനത്തിന് പിന്നില്‍ വിദേശ സ്വാധീനമില്ലെന്ന് കേന്ദ്രം